സർവംസഹ

,അങ്ങിനെ ത്തവണയും അവർ എത്തി...ഡബിൾ പ്രൊമോഷൻ ടീം. എന്താണ് വരാത്തത് എന്ന് ആലോചിച്ചതെ ഉള്ളൂ. സ്കൂളിൽ കൊണ്ട് വരുമ്പോൾ തന്നെ കുട്ടികളിൽ പല പ്രശ്നങ്ങൾ ഉള്ളവരെ എടുക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ  വളരെ സങ്കീർണമായതാണ്.സ്വഭാവ വൈകല്യങ്ങൾ മുതൽ പഠനവൈകല്യങ്ങൾ തന്നെ നൂറു തരം ഉണ്ട്.അതിലുപരി രക്ഷിതാക്കളുടെ മനോഭാവങ്ങളും വളരെ പരിതാപകരം ആണ്.
സ്കൂളിൽ അഡ്മിഷന് വരുമ്പോൾ എന്തു ചെയ്യാനും തയ്യാറായി പ്രതീക്ഷ നഷ്ടപെട്ടവർക്ക് കുട്ടികളിൽ മാറ്റങ്ങൾ വരുന്നതോടെ  രക്ഷിതാക്കളുടെ സ്വഭാവത്തിലും മാറ്റങ്ങൾ കണ്ടു തുടങ്ങും.എന്തു വേണമെങ്കിലും ചെയ്തു തരാം എന്ന് ബഹുമാനത്തോടെ പറഞ്ഞിരുന്നവർ  നമ്മളെ കാണുമ്പോൾ ഒഴിഞ്ഞു മാറുകയും സ്കൂളിലെ കാര്യങ്ങൾക്ക് ശരിയായി റെസ്പോണ്ട് ചെയ്യാതെ ആവുകയും ചെയ്യും.പിന്നത്തെ ഘട്ടം...വൈകരികമായും സാമൂഹികമായും പഠനത്തിലും പിന്നിൽ നിൽക്കുന്ന കുട്ടിക്ക് പ്രായത്തിന് അനുയോജ്യമായ ക്ലാസ്‌സ്ിലേക്ക്  കയറ്റം ആവശ്യപ്പെടുകയാണ്...സ്വാഭാവികമായും നമുക്ക് അതു അംഗീകരിക്കുവാനോ  ചെയ്യുവാനോ സാധിക്കുകയില്ല. അടുത്ത ഘട്ടം അവർ കുട്ടിയെ സ്കൂളിൽ നിന്ന് മാറ്റുകയാണ് പതിവ്.
എന്താണ് മനുഷ്യർ ഇങ്ങനെ???എപ്പോഴാണ് ഇവർ മനുഷ്യരായി ജീവിക്കുക??മാർക്കിലും അടുത്ത വീട്ടിലെ കുട്ടിയും സ്കൂളുകളുടെ സാമ്പത്തിക നിലവാര ത്തിലും  താരതമ്യം ചെയ്ത്  സ്വന്തം status നിലനിർത്തുന്നതിന് ഇടയിൽ നഷ്ടപ്പെട്ടുപോവുന്ന ബാല കൗമാരങ്ങളെക്കുറിച്ചു ഇവർ എന്നാണ് ചിന്തിക്കുക???ഓരോ തവണയും  ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ സ്ഥിരം എടുക്കാറുള്ള ഇനി ഇല്ല എന്ന തീരുമാനം തെറ്റിച്ചു കൊണ്ട് ഇത്തവണയും എത്തി എന്റെ സഹായം തേടി ഒരു കുഞ്ഞു കൂടി....സ്വീകരിക്കാതിരിക്കാൻ ആയില്ല....അമ്മയായി പോയില്ലേ....സർവംസഹ .....

Comments

Popular posts from this blog

നെടുമ്പള്ളി മന

ഗൗഡ സരസ്വാത ബ്രാഹ്മണരുടെ സമാരാധന.

വിവാഹ വാർഷികം