വീണ്ടും ഒരു ഉത്സവകാലം...

ഉത്സവകാലം തുടങ്ങി... അമ്പലങ്ങളിൽ ഏഴ് ദിവസങ്ങൾ  നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്കും സമാരാധന സേവയ്ക്കും തുടക്കമായി... ഭഗവാന്റെ ആറാട്ടിന് എങ്കിലും സമാരാധന യിൽ  പങ്കുകൊള്ളണം എന്നു ആഗ്രഹിച്ചു കേരളത്തിൽ  അങ്ങോളം ഇങ്ങോളം  താമസിക്കുന്ന ബന്ധുജനങ്ങൾ അമ്പലത്തിൽ ഒത്തുകൂടുകയായി...

പകലും രാത്രിയും നീളുന്ന ഉത്സവ ആഘോഷങ്ങളിൽ പുതുവസ്ത്രം ധരിച്ച് കുട്ടികൾ പാറിപ്പറന്നു നടക്കും....സമാരാധന ക്ക് ഉള്ള ഒരുക്കങ്ങൾ വെളുപ്പിന് സൂര്യോദയത്തോടെ ആണ് ആരംഭിക്കുക .കുളിച്ചു വന്നു ഗണപതി ക്ക് നാളികേരം ഉടച്ചു....തലേന്ന് കലവറയിൽ സംഭരിച്ചു വെച്ചിരിക്കുന്ന വിഭവങ്ങൾ അടുക്കളയിൽ എത്തിക്കും.എത്ര ആളുകൾ ഉണ്ടെങ്കിലും അപ്പോൾ പാചകം ചെയ്ത ഭക്ഷണസാധനങ്ങൾ മാത്രമേ  ഭഗവാന് നേദിക്കൂ....ഗൗഡ സരസ്വാതരുടെ ഉത്സവ സദ്യക്ക് ഉള്ള വിഭവങ്ങൾ  വളരെ പ്രത്യേകതകൾ ഉള്ളവയാണ്.പച്ചരി മാത്രമേ പാചകത്തിന് ഉപയോഗിക്കൂ.അപ്പൊ സദ്യ ക്ക് പച്ചരി ചോറ്‌ ആണ്....തോയ്‌....എന്നു വിളിക്കുന്ന വെള്ളം പോലെ ഉള്ള പരിപ്പ് വേവിച്ചു പച്ചമുളക് കറിവേപ്പില ചേർത്തു കടുക് വറുത്ത കറി വളരെ പ്രധാനം...ഗശ്ശി ..എന്നു വിളിക്കുന്ന തേങ്ങാ വരുത്തരച്ച കറി... ഹുമാണ്  എന്ന  അച്ചാർ...കാ ചെറുതായി നുറുക്കി വറുത്തത്...മാങ്ങാ മധുരക്കറി...ഇഞ്ചി ക്കറി...തുടങ്ങിയവ ആവും മിക്കവാറും കറികൾ...ചോറിനെക്കാൾ കൂടുതൽ കറികൾ ആണ് വിളമ്പുക. പപ്പടം സാധാരണയായി ഉപയോഗിക്കാറില്ല.

സമാരാധന ഒരു വികാരം ആണ്....വിശ്വാസത്തിന്റെ എളിമയുടെ ഒത്തൊരുമയോടെ  ക്ഷമയുടെ..സത്ഭാവനയുടെ ...കൂട്ടായ്മയിലൂടെ ഉള്ള ഈശ്വര ആരാധന  ഭാവം ആണ്.
വിശേഷാൽ പൂജകൾ ഉള്ളത് കൊണ്ട് മിക്കവാറും സമാരാധന മിക്കവാറും ദിവസങ്ങളിൽ 2 മണി  എങ്കിലും ആവും....ആനകൊട്ടിലിലും...നടപ്പാതയിലും വെറും നിലത്താണ് ആളുകൾ ഇരിക്കുക.പലപ്പോഴും  അവ നിറഞ്ഞു കവിഞ്ഞു  അമ്പലത്തിന് ചുറ്റുമുള്ള മണ്ണിലും....പിന്നീട്ട് പുറത്തുള്ള വഴിവക്കിലും ആളുകൾ ഇരിക്കാറുണ്ട്.ഭഗവാന് നേദിച്ച വിഭവങ്ങൾ ആണ് വിളമ്പുക.

മണിക്കൂറുകൾ എടുക്കുന്ന ഒരു ചടങ്ങാണിത്...എവിടെ എല്ലാം ആളുകൾ ഇരിക്കുന്നു വോ അവർക്കെല്ലാം ഒരുമിച്ച് ആണ് വാഴയില നൽകുക.ഇലയിൽ അല്ലാതെ സദ്യ വിളമ്പുന്ന പതിവില്ല....ആദ്യം അച്ചാറും ഇഞ്ചിക്കറി തുടങ്ങി അവസാന മായി ചോറും തോയും എല്ലായിടത്തും വിളമ്പി എത്തുമ്പോൾ ഒരു മണി ശബ്ദം കേൾക്കാം...എല്ലാവർക്കും ഒരുമിച്ച് നിശബ്ദരായി ഊണ് കഴിച്ചു തുടങ്ങും...വിഭവങ്ങൾ വന്നു കൊണ്ടേ ഇരിക്കും...കുടിക്കാൻ ചൂട് വെള്ളവും...പായസം വിളമ്പി ...ലഡ്ഡുവും തന്ന് കഴിയുമ്പോൾ  ആറാട്ട് ദിവസങ്ങളിൽ സന്ധ്യാ ദീപം കൊളുത്താൻ സമയം ആയിരിക്കും....എന്നാലും എല്ലാവരും ഒരുമിച്ച് ചിലപ്പോൾ ഒക്കെ അതു 6000 പേര് ഒക്കെ കാണും. സദ്യക്ക് സമാപനം കുറിച്ചുള്ള മണി മുഴങ്ങുമ്പോൾ എല്ലാവരും ഒരുമിച്ച്  എഴുന്നേൽക്കും...
എനിക്ക് അഭിമാനം ഉണ്ട് ഈ സാംസ്കാരങ്ങൾ പിന്തുടരുന്ന സമുദായ ത്തിൽ ജനിച്ചതിൽ....ഈ അപൂർവമായ ഈശ്വരന് സ്വയം സമർപ്പിക്കുന്ന ആരാധനയിൽ പങ്കുകൊള്ളാനായതിൽ....ഇതെല്ലാം നമ്മുടെ തലമുറയ്ക്ക് പറഞ്ഞു കൊടുക്കാനായതിൽ....

Comments

Popular posts from this blog

നെടുമ്പള്ളി മന

പാലായനങ്ങൾ

പുതിയൊരു പുലരി