പെയ്തു തോരാത്ത മഴമേഘങ്ങൾ..
ഇന്നലെ കൂടിയ കാറും കോളും എന്റെ മനസ്സിലും ഉരുണ്ടുകൂടിയിരുന്നു.....പെയ്തു തീർന്നിട്ടും തീരാത്ത വിങ്ങലായി അവ ഉണർന്നപ്പോഴും ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് എന്റെ വേനൽ ചങ്ങാതി വന്ന് കുറേ കൂവി വിളിച്ചതിന് ശേഷം ആണ് കണ്ണുതുറന്നത് തന്നെ...
പെയ്തു തോർന്ന മഴയിൽ കുതിർന്ന മണ്ണിൽ ചവുട്ടി മുറ്റത്തെല്ലാം നടന്നിട്ടും അവയൊന്നും മാറിയതും ഇല്ല.
എന്റെ മൗനം കാണ്ടിട്ടെന്തൊ...കുയിൽ ചങ്ങാതിയും കുറെ നേരം മൗനമായിരുന്നു.കുറച്ചു ദിവസം ആയി അവിനിപ്പോ എല്ലാ സമയത്തും വീടിന് ചുറ്റും ഉണ്ട്.മാങ്ങയും ചക്കയും കശുമാങ്ങയും കൊത്തി തിന്നും ഞാൻ നിറച്ചു വച്ച കരിങ്കൽ ചട്ടിയിൽ നിന്ന് വെള്ളം കുടിച്ചും ഞാൻ ഫോണിൽ സംസാരിക്കുമ്പോൾ ശല്യപ്പെടുത്തുമാര് ഉച്ചത്തിൽ കൂവിയും അവനിവിടെല്ലാം നിറഞ്ഞു നിന്നു.
മക്കൾ ഉണർന്നു വന്നപ്പോൾ അവൻ വീണ്ടും ബഹളവും ആയി എത്തി.പിന്നെ പാട്ടും മറുപടിയും ആയി അവർ കുറെ നേരം തകർത്തു. അതിനിടയിൽ ആണ് കാറ്റിൽ പൊഴിഞ്ഞു വീണ കുറെ നാട്ടു മാങ്ങയും ആയി ഞങ്ങളുടെ പുതിയ അയൽവാസി ഒരു പരാതിയും ആയി എത്തിയത്.ഞങ്ങളുടെ നാട്ടുമാവിലെ മാങ്ങകൾ എല്ലാം അദ്ദേഹത്തിന്റെ പുരയിടത്തിൽ വീഴുന്നു എന്നും കുട്ടികൾ എത്ര വിലക്കിയിട്ടും അവ എടുത്തു തിന്നുന്നു എന്നും അതുകൊണ്ട് മാങ്ങകൾ പറിച്ചെടുത്തു കൊണ്ട് പോകണം എന്ന് പറയാനാണ് അദ്ദേഹം വന്നത്.
നാട്ടുമാവിലെ മാങ്ങകൾ കിളികൾക്കും അണ്ണാറക്കണ്ണൻമാർക്കും മാത്രമല്ല നാട്ടിലെ കുഞ്ഞുങ്ങൾക്കും കൂടി അവകാശപ്പെട്ടതാണെന്നും അവ അവർ കഴിക്കുന്നതിൽ ഒരു തെറ്റും ഇല്ലെന്നും...മാങ്ങകൾ ഞങ്ങൾ പറിക്കുകയില്ലെന്നും പറഞ്ഞ എന്റെ hus നെ **ഇതെന്തു മനുഷ്യനാണപ്പാ ....** എന്ന നോട്ടതോടെ എത്ര നിർബന്ധിച്ചിട്ടും കൊണ്ടുവന്ന മാങ്ങാ മുറ്റത്തു വച്ചിട്ട് അയാൾ പോയി..
പിന്നെ ഞാൻ അതെടുത്തു *അമ്പയാ ഗെസ്സിയും*(പഴുത്ത നാരുകള് ഉള്ള മാങ്ങയും ശർക്കരയും കടലാപരിപ്പും ചേർത്ത മധുരക്കറി) ജ്യൂസും ഉണ്ടാക്കി.
Comments
Post a Comment