തിരുപ്പതി ബാലാജി ദർശനം

എന്റെ അച്ഛനും അമ്മയും 6 മക്കളും അടങ്ങുന്ന കുടുംബത്തിൽ ഞാൻ മാത്രമേ തിരുപ്പതി ദർശനം നടത്തിയിട്ടുള്ളു.എന്തു കൊണ്ടോ  അവർക്ക് അതു ഇതുവരെ സാധിച്ചിട്ടില്ല.ആദ്യമായി ഞാൻ എന്റെ hus ന്റെ ഫാമിലി യുടെ ഒപ്പം ആണ് ദർശനത്തിന് പോയത്. കുടുംബത്തിലെ ഒരു ഉപനയനം തിരുപ്പതിയിൽ വച്ചു നടത്താൻ തീരുമാനം ആയി. കുടുംബത്തിൽ നിന്ന് എല്ലാവരും പോകുന്നത് കൊണ്ട് എനിക്കും hus നും പോവാനായില്ല. എനിക്കാണെങ്കിൽ ഒരുപാട് ആഗ്രഹം ഒരിക്കൽ കൂടി ദർശനം നടത്തണം എന്ന്. ലോകത്തുള്ള എല്ലാ ഗൗഡ സരസ്വാതരുടെയും ദൈവമായ തിരുപ്പതി ബാലാജിയുടെ  ദർശനം വളരെ പ്രാധാന്യത്തോടെ ആണ് ഞങ്ങൾ കാണുന്നത്.ഒടുവിൽ എന്റെ അനിയനെ വിളിച്ചു വരുത്തി വീട്ടിൽ നിർത്തി അവസാന നിമിഷം ഞങ്ങളും യാത്ര സംഘത്തിൽ  ചേർന്നു.അവിടെ എത്തി രാവിലെ തന്നെ ദർശനം കിട്ടി...പുറത്തു വന്ന് ഞാൻ hus നോട് പറഞ്ഞു.എന്തു നല്ല ദർശനം ,ഇന്ന്  തിരുപ്പതി ഭഗവാൻ കൃഷ്ണന്റെ രൂപത്തിൽ ആണ് ദർശനം തന്നത് അല്ലെ??
അദ്ദേഹം ഒന്ന് അന്ധാളിച്ചു....എന്നിട്ട് എന്നെ വഴക്ക് പറഞ്ഞു തുടങ്ങി.ഇത്രയും കഷ്ടപ്പെട്ട് ഇതുവരെ വന്നിട്ട് നീ  എവിടെ നോക്കിയിരിക്കുകയാണ്.പൊതുവെ കാഴ്ച്ചകൾ കണ്ടു നടക്കുന്ന  ഒരു ശീലം എനിക്ക് ഉള്ളത് കൊണ്ട് ഞാൻ എവിടെയോ നോക്കി നിന്നു എന്നാണ് അദ്ദേഹം കരുതിയത്.തിരുപ്പതി ഭഗവാന്റെ വിഗ്രഹം വളരെ വലുതാണ്.ഒപ്പം  അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരും ഉണ്ട്.തൊട്ട് അടുത്തു വരെ നമുക്ക് ചെന്ന് കാണുകയും ചെയ്യാം.എന്നിട്ടാണ് എന്റെ ഈ വർത്തമാനം. ഞാനും മൊത്തത്തിൽ അമ്പരന്നു എങ്കിലും ഭഗവാനെ കണ്ടു തൊഴുതു എന്ന വിശ്വാസത്തിൽ മുറിയിലേക്ക് മടങ്ങി.സംഘത്തിന്റെ കൂടെ ഉള്ള യാത്ര ആയതുകൊണ്ട് വീണ്ടും ഒരു ദർശനത്തിന് അവസരവും സമയവും കുറവാണ്.അതുകൊണ്ട് തന്നെ ആണ് അദ്ദേഹം എന്നോട് ഇങ്ങനെ ദേഷ്യപ്പെട്ടതും. എന്തായാലും ഞങ്ങൾ അതു മറന്നു ഉപനയന തിരക്കുകളിൽ  മുഴുകി.

വൈകിട്ട് ഒരാൾ ഞങ്ങൾക്ക് രണ്ടു ഊഞ്ഞാൽ സേവയ്ക്കും ദർശനത്തിനുമുള്ള ടിക്കറ്റുകൾ ഫ്രീ ആയി കൊണ്ടുവന്നു തന്നു. എന്റെ ദർശനം ശരിയായില്ല എന്നു പറഞ്ഞു hus ആ ടിക്കറ്റുകൾ  വാങ്ങി.അവിടെയും ഇവിടെയും വായ് നോക്കി നിൽക്കാതെ നന്നായി തൊഴണം എന്ന ഉപദേശത്തോടെ എന്നെയും കൊണ്ട് പുറപ്പെട്ടു.

ഊഞ്ഞാൽ സേവയ്ക്കായി തയ്യാറാക്കിയ മണ്ഡപത്തിൽ വളരെ മനോഹരമായ ഊഞ്ഞാൽ തയ്യാറായിരുന്നു.ആളുകൾ അത് കാണാനായി നിറയെ വന്നിട്ടുണ്ട് .എല്ലാവരും ഭഗവാൻ എഴുന്നള്ളുന്നത് കാത്തു അക്ഷമരായി ഇരുന്നു.

ഭഗവാൻ പല്ലക്കിൽ എഴുന്നള്ളി...എല്ലാവരും ഗോവിന്ദാ...ഗോവിന്ദാ...വിളികളോടെ ഭഗവാനെ എതിരേറ്റു.സ്വതവേ സംശയ രോഗിയായ ഞാൻ ഭർത്താവിനോട് ചോദിച്ചു അതെന്താ ഇന്ന് ഭഗവാൻ ഒരു ഭാര്യയെ മാത്രം ഊഞ്ഞാൽ സേവയ്ക്ക് കൊണ്ടുവന്നത്???അദ്ദേഹം എന്നെ കണ്ണുരുട്ടി നോക്കി മിണ്ടാതിരി എന്നു ആഗ്യം കാട്ടി. പക്ഷെ തൊട്ട് അടുത്തിരുന്ന ഹിന്ദിക്കാരന് ഞാൻ ചോദിച്ചത് മനസ്സിലായി. അയാൾ ഹിന്ദിയിൽ മറുപടി പറഞ്ഞു....ആജ് രോഹിണി ഹൈ!ഭഗവാൻ ആജ് കൃഷ്ണ കെ രൂപ് മേം ദർശൻ ദേതെം ഹൈ! എന്നുവച്ചാൽ ഇന്ന് രോഹിണിയാണ് .ഭഗവാൻ കൃഷ്ണന്റെ രൂപത്തിൽ ആണ് ദർശനം തരുന്നത്.അതു കൃഷ്ണനും രുക്മിണിയും ആണ്.ഒരു വലിയ നിമിഷം തന്നെ വേണ്ടി വന്നു എനിക്ക് കാര്യം മനസ്സിലാക്കാൻ.... പിന്നെ ഞാൻ കരയാൻ തുടങ്ങി....ഉറക്കെ...ഉറക്കെ....ചുറ്റുപാടുകൾ....ആളുകൾ എല്ലാം മറന്ന്....

കരഞ്ഞു കരഞ്ഞു ഞാൻ തളർന്നു....ഞാൻ അപ്പൊ രാവിലെ കണ്ടത്...എന്ക്ക് വിശ്വസിക്കാൻ ആയില്ല.... എനിക്ക് ഭയം കൊണ്ട് തല കറങ്ങി....ആളുകൾ സേവ കഴിഞ്ഞു ദർശനത്തിന് ഉള്ള വരി നിന്ന് തുടങ്ങി.ഞാൻ എന്തുചെയ്താലും ഒരിക്കൽകൂടി ദർശനത്തിന് ഇല്ല എന്ന് വാശി പിടിച്ചു കരച്ചിൽ തുടങ്ങി. ....അദ്ദേഹം ആകെ വിഷമത്തിൽ ആയി...എനിക്ക് ഇനി ഒരിക്കൽ കൂടി കൃഷ്ണന്റെ രൂപത്തിൽ ഭഗവാനെ കണ്ടാലോ എന്നായിരുന്നു ഭയം.ഒരിക്കൽ കൂടി അതു കാണാനുള്ള മനോദെയ്‌ര്യം എനിക്ക് ഇല്ലായിരുന്നു.ഞങ്ങളുടെ യാത്ര സംഘത്തിൽ ഉണ്ടായിരുന്ന ഭട്ട് മാം എന്റെ കരച്ചിൽ കണ്ട് അടുത്തെത്തി.അദ്ദേഹം എന്നോട് വിഷ്ണു സഹാസശ്രനാമം ചൊല്ലാൻ അറിയുമോ എന്നു ചോദിച്ചു...ഉവ്വെന്ന് പറഞ്ഞപ്പോൾ ഭർത്താവിന്റെ കൈയ്യിൽ മുറുകെ പിടിച്ചു ഒരുമിച്ച് ചൊല്ലി   നടക്കാൻ പറഞ്ഞു.ഞാൻ ഇടയ്ക്കിടെ കരഞ്ഞുകൊണ്ട് ചൊല്ലിക്കൊണ്ടും നടന്നു.വരികൾ അദ്ദേഹം ഉറക്കെ ഒപ്പം ചൊല്ലി.  പാദങ്ങൾ വെള്ളത്തിൽ കഴുകുന്ന ഇടം എത്തിയപ്പോൾ ഞാൻ വിറച്ചു തുടങ്ങി...കണ്ണുകൾ തുറക്കാൻ പോലും ഭയം ആയിരുന്നു. ഭഗവാന്റെ മുന്നിൽ കൊണ്ട് ചെന്ന് നിർത്തി അദ്ദേഹം എന്നോട് നോക്കാൻ പറഞ്ഞു.....ഞാൻ കണ്ടു...അതിമനോഹരമായി അലങ്കരിച്ച ബാലാജി യും സുന്ദരിമാരായ രണ്ടു പത്നിമാരെയും.....

തിരിച്ചു ഇറങ്ങിയപ്പോൾ ഭട്ട് മാം എനിക്ക്  ഒരു വിഷ്ണു സഹസ്രനാമം പുസ്തകം ഹിന്ദിയിൽ ഉള്ളത് വാങ്ങി തന്നു.എന്നും വായിക്കണം എന്നും പറഞ്ഞു. ഞാൻ അതു പാലിക്കുന്നുണ്ട്.

ആ ഭഗവത് ദർശനത്തിന് ശേഷം അഞ്ചു വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒരിക്കൽ കൂടി തിരുപ്പതി ബാലാജി ദർശനം നടത്തി.എല്ലാ മാസവും അദ്ദേഹത്തിന്റെ  നിവേദ്യം കൊണ്ടു വന്ന് തന്ന ഒരു കുടുംബം എനിക്ക് കൂടെ പിറക്കാത്ത ഒരു സഹോദരനേയും ചേടത്തിയെയും  ഭഗവാൻ തന്നു.ഒപ്പം എല്ലാ മാസവും അദ്ദേഹത്തിന്റെ ദർശനവും അനുഗ്രഹവും എന്നിൽ എത്തിച്ചു തന്നു.......അവർ എന്നെ ആ ദർശന സൗഭാഗ്യം ഓർമ്മ പ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു.....ഒരിക്കലും മുടങ്ങാതെ.....

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ