ചക്ക വറുത്തത്
എന്റെ മോൾ കുഞ്ഞായിരിക്കുമ്പോൾ മുതൽ ചക്ക വറുത്തതു വലിയ ഇഷ്ടമാണ്. എന്റെ USA ലെ സഹോദരൻ ആദ്യമായി ലീവിന് വരാൻ തയ്യാറായപ്പോൾ എന്താണ് കൊണ്ടു വരേണ്ടത് എന്നു എല്ലാവരോടും ചോദിച്ചു...മോൾ പറഞ്ഞു ,*ബാബു മാമു, എനിക്ക് *വടി വടി*കൊണ്ടുവന്നു തന്നാൽ മതി.അവൻ ഞെട്ടിപ്പോയി...അതെന്തു സാധനം എന്ന്??എന്നാലും അവൻ എന്നോട് ചോദിച്ചു ചക്ക വറുത്തതും കൊണ്ടാണ് വീട്ടിൽ വന്നത്.
വർഷങ്ങൾ കഴിഞ്ഞു മോൾ വലുതായി...എന്നാലും അവളുടെ ചക്ക ചിപ്സ് നോടുള്ള ഇഷ്ടം മാറിയില്ല.അവളുടെ കൊതി കാരണം ഒരുപാട് തവണ ഞാൻ ശ്രേമിച്ചു നോക്കി യെങ്കിലും പരായപ്പെടുകയാണ് ഉണ്ടായത്.ഇന്ന് അവളും അമ്മമ്മയും കൂടെ നാളെ പുഴുക്ക് ഉണ്ടാക്കാൻ ഞാൻ എടുത്തു വച്ച ചക്ക കൊണ്ട് ഒന്നാംതരം ചക്ക ചിപ്സ് ഉണ്ടാക്കി.....ചിലപ്പോൾ ഒക്കെ നമ്മുടെ കുട്ടികൾ നമ്മളെക്കാൾ സമർത്ഥമായി കാര്യങ്ങൾ കൈകാര്യം ചെയ്യരുണ്ട് അല്ലെ???അതു കാണുമ്പോൾ മനസ്സിനും ഒരു കുളിർമ്മ...
Comments
Post a Comment