വിരുന്നിന് കിട്ടിയ വിഭവം.
ഓരോ വിഭവങ്ങൾ ഓരോ ഓർമ്മകളും ആയി കോർത്തുവച്ചാൽ അവയ്ക്ക് രുചിയും സുഗന്ധവും ഏറും... അങ്ങിനെ ഉള്ള ഒരു വിഭവം ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.
വേനൽകാലത്തിന്റെ അവസാനഭാഗത്തായിരുന്നു ഞങ്ങളുടെ വിവാഹം.മഴയ്ക്ക് മുൻപ് വിരുന്നുകൾ തീർക്കാം എന്ന പ്ലാനിൽ വീട് സന്ദർശനം വേഗത്തിൽ തന്നെ തുടങ്ങി.പലയിടത്തും മുൻകൂട്ടി അറിയിക്കാതെ ആയിരുന്നു യാത്ര.പലരും ഞങ്ങളെ എങ്ങിനെ സത്കരിക്കണം എന്നറിയാതെ കുഴങ്ങി.വെള്ളമോ ജ്യൂസ് ചായ മാത്രം കുടിച്ചു പുതുപ്പെണ്ണിനെ പരിചയപ്പെടുത്തിയും ഞങ്ങൾ യാത്ര തുടർന്നു.അങ്ങിനെ മുഹമ്മയിൽ ഉള്ള എന്റെ mother in law യുടെ ഇഷ്ട തോഴിയുടെ വീട്ടിലും എത്തി.
ഞങ്ങൾക്ക് പൂവും കുങ്കുമവും മധുരവും കയ്യിൽ പണവും നൽകി അവർ സ്വീകരിച്ചു.പിന്നെ എന്നെയും കൊണ്ട് അടുക്കളയിൽ എത്തി.അവിടെ അവർ തയ്യാറാക്കിയ ചക്കക്കുരു മുഴുവനോടെ ഉള്ള ,*ബിക്കണ്ടാ ഉക്കേറിയും* അതു വറുത്തതും കാപ്പിയും ഉണ്ടാക്കിത്തന്നു.സ്നേഹവും അവരുടെ നിർബന്ധവും കൊണ്ട് ഞാൻ അതു രുചിച്ചു നോക്കി.അങ്ങിനെ ഞാനും അതിന്റെ ആരാധിക ആയി.
ഇന്ന് അവർ ജീവിച്ചിരിപ്പില്ലെങ്കിലും ഓരോ തവണ ഈ വിഭവം ഉണ്ടാക്കുമ്പോൾ ഞാൻ സ്നേഹത്തോടെ അവരെ ഓർക്കാറുണ്ട്...
ഇണക്കുന്ന വിധം അറിയണ്ടേ??,തൊലി ചുരണ്ടി വൃത്തിയാക്കിയ ചക്കക്കുരു ഉപ്പും ഒരൽപ്പം മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തു നന്നായി വേവിക്കുക.ഒരു ഇരുമ്പു ചട്ടിയിൽ വെളിച്ചെണ്ണ
ചൂടാക്കി ഉണക്കമുളകും കറിവേപ്പിലയും ചേർത്തു കടുക് വരുത്തതിൽ ചക്കക്കുരു ചേർത്തു ഇളക്കി വെള്ളം വറ്റിച്ചു എടുക്കുക....എളുപ്പം അല്ലെ,എന്നാൽ തുടങ്ങിക്കോളൂ....
Comments
Post a Comment