ഒരു ദിനം
വിഷുകഴിഞ്ഞു വിരുന്ന് പോയ എന്റെ കുയിൽ ചങ്ങാതി വീണ്ടും തിരിച്ചെത്തി... ഇന്ന് വെളുപ്പിന് അവൻ പതിവുപോലെ ആവന്റെ മധൂര ശബ്ദവും ആയി എന്റെ ചന്ദനമരത്തിൽ വന്നെന്നെ വിളിച്ചുണർത്തി.. പക്ഷേ അവന്റെ ഉത്സാഹവും പ്രസരിപ്പിപ്പും എല്ലാം നഷ്ടപ്പെട്ടിരുന്നു....ഇത്രനാളും അലഞ്ഞിട്ടും അവനു ഒരു കൂട്ടുകാരിയെ കിട്ടിയില്ലെന്നിരിക്കുമോ????😢😢😢,മരമായ മരങ്ങൾ എല്ലാം മുറിക്കുകയും മഴമേഘങ്ങൾ ചതിക്കുകയും ചെയ്തപ്പോൾ...കിണറ്റിലെ വെള്ളം കൂടി കലങ്ങി തുടങ്ങിയപ്പോൾ അവന്റെ കൂട്ടുകാർ എല്ലാം ഇവിടം വിട്ട് പോയിക്കാണുമോ ആവോ??😢
കാവിലെ പൂജ്‌രയ്‌ക്ക് എടുക്കുന്ന വെള്ള പൂക്കൾ ഉള്ള പൂച്ചെടികൾ ഉണങ്ങി കരിഞ്ഞിരുന്നവ പുതുമഴയിൽ പൂക്കൾ നിറഞ്ഞു കാറ്റിൽ ആടിക്കൊണ്ടിരിക്കുന്നു. മുറ്റത്തെ കൾച്ചട്ടിയിൽ കിളികൾ കുളിയും വെള്ളംകുടിയും ആഘോഷമാക്കി നടത്തുന്നു.അടുത്ത അവസരത്തിനായി മറ്റുള്ളവർ ക്ഷമാപൂർവം കാത്തിരിക്കുന്നു.
മുറ്റത്ത് പ്രാണികളെ കൊത്തിതിന്നാൻ വരുന്ന കൊക്ക് .. എന്നെ കൊണ്ട് ഉപദ്രവം ഇല്ലെന്ന് മനസ്സിലാക്കി ആവും ഇപ്പൊ എന്നെ കാണുമ്പോൾ പറന്നു പോവാറില്ല...സ്വൽപ്പം ദൂരെ നടന്ന് മാറി നിൽക്കുകയും ഞാൻ പോയിക്കഴിഞ്ഞാൽ തിരിച്ചു വരികയും ചെയ്യുന്നുണ്ട്.പുളിശ്ശേരി കൊതി തിന്നിട്ടും തിന്നിട്ടും തീരാഞ്ഞത് കൊണ്ട് ഇന്നും മാമ്പഴം പുളിശ്ശേരി രൂപത്തിൽ ഉണ്ടാക്കിയിട്ടുണ്ട്.കാലത്തു തന്നെ അതുകൂട്ടി ഒരു ചെറിയ ഊണും കഴിഞ്ഞു...സാമ്പാറും onion ദോശയും ഉണ്ടാക്കിയത് കൊണ്ട് ആർക്കും പരാതി ഉണ്ടാവാൻ ഇടയില്ല.
എന്റെ പച്ചക്കറി തോട്ടത്തിലെ വെണ്ടയ്ക്ക സാമ്പാറും ..ചീര മെഴുക്കുപുരട്ടി യും പുളിശ്ശേരി ഉണ്ടാക്കി ബാക്കിവന്ന മാമ്പഴം കൊണ്ട് ജ്യൂസും അടിച്ചു വെച്ചു കഴിഞ്ഞപ്പോൾ ഇന്നത്തെ ജോലികൾ കഴിഞ്ഞു. ഉണ്ടായ രണ്ട് ഇളവനേയും കായീച്ച കുത്തി നശിപ്പിച്ചപ്പോൾ സടകുടഞ്ഞു എഴുന്നെറ്റ എന്റെ ബുദ്ധി അവയ്ക്ക് കവറുകൾ നൽകി സംരക്ഷണം ഏറ്റെടുത്തു.വാഴത്തോട്ടത്തിൽ നിന്ന് ഒരു കുഞ്ഞു പഴുത്ത കുലയും കിട്ടി....നാളത്തെ മെഴുക്കുപുരട്ടി ക്കായി പാവലും പറിച്ചു.അങ്ങിനെ ഒരു പ്രഭാതവും കടന്നുപോയി.
Comments
Post a Comment