പ്രതിഷ്ഠ മഹോത്സവം.


കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാ പ്രവർത്തതേ |
ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാഹ്നികം|| 1 ||

ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡധ്വജ |
ഉത്തിഷ്ഠ കമലാകാന്ത ത്രൈലോക്യം മംഗളം കുരു || 2 ||

രാത്രി നിരഞ്ജിനി ഭജൻസ്ന്റെ ഉറക്കുപാട്ടു കേട്ട് ആരതി ഉഴിഞ്ഞു പട്ടുതല്പത്തിൽ ശയിച്ച നാഗരാജനും കുടുംബവും ഉണർന്ന് എഴുന്നേറ്റത് സുപ്രഭാതം കേട്ടുകൊണ്ട് ആണ്.അതിമനോഹരമായി തന്ത്രിമാർ അതു പാടി ഉണർത്തു ചടങ്ങുകൾ ആരംഭിച്ചപ്പോൾ അതു കണ്ടു കൊണ്ടുനിന്ന എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.ഓരോരുത്തരെയായി ക്രമത്തിൽ നാഗരാജൻ ,നാഗായക്ഷി...പിന്നെ കന്യക ഉണർത്തി കൈകളിൽ എടുത്തു പീഠത്തിൽ ഇരുത്തി പൂജകൾ ആരംഭിച്ചു. ആകാംക്ഷയും ആനന്ദവും മൂലം രാത്രിയിൽ ഉറക്കം പോലും വന്നില്ലായിരുന്നു.  പൂജകളും പ്രാർത്ഥന കളും കഴിഞ്ഞപ്പോൾ പ്രതിഷ്ഠക്കുള്ള സമയമായി.അതിഥികൾ പൂക്കളും പൂജാദ്രവ്യങ്ങളും ആയി  എത്തി അമ്പലത്തിനകം നിറഞ്ഞു .കുടുംബഗങ്ങൾ ഓരോരുത്തർ വരുമ്പഴും മനസ്സ് ആനന്ദം കൊണ്ട് നിറഞ്ഞു...മുറ്റത്തു നിലത്തു പാ വിരിച്ചിരുന്നു തുറവൂർ നിന്ന് വന്ന കൊച്ചുകുട്ടികൾ അവരുടെ മൃദുലമായ ശബ്ദത്തിൽ  ഭജനകൾ ആലപിക്കുന്നുണ്ടായിരുന്നു.മഴപെയ്യുമോ എന്ന അവരുടെ സംശയത്തിന് സൂര്യഭഗവൻ തന്റെ തീക്ഷ്ണമായ രശ്മികൾ അവരിൽ പായിച്ചു കുസൃതി കാട്ടി.

മുഹൂർത്തമായ് .... പ്രതിഷ്ഠക്കുള്ള സമയം.എല്ലാവരും കാണാൻ ഉള്ളിൽ എത്തി...തിങ്ങിനിറഞ്ഞു.കലശങ്ങളിൽ ആവാഹിച്ച ചൈതന്യവും ബിംബങ്ങളുമായി ഭട്ടമാമുവും മറ്റുള്ളവരും മുന്നിൽ നടന്നു. വിളക്കും കിണ്ടിയിൽ മഞ്ഞൾ വെള്ളവുമായി അവരെ ആനയിച്ചുകൊണ്ടു രണ്ടുപേർ മുന്നിലും.പീഠത്തിൽ അഷ്ടബന്ധം കൊണ്ട് അവയെ ഉറപ്പിച്ചതിന് ശേഷം പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ചു. അതിനു ശേഷം ദീപാരാധന തുടങ്ങി.കർപ്പൂര ആരതി ഉഴിഞ്ഞു. മണിനാദവും...മന്ത്രങ്ങളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ പ്രാർത്ഥനകൾ ഉയർന്നു...*ലോക സമസ്ത സുഖിനോ ഭവന്തു*.ഞാനും അതുതന്നെ ആണ് പ്രാർഥിച്ചത്.

ഭൂമിയിൽ ഉള്ള സർവചരാചരങ്ങൾക്കും സുഖം പ്രദാനം ചെയ്യട്ടെ.സൂര്യനും ചന്ദ്രനും ഉള്ളകാലത്തോളം ലോകത്തെ സർവ ചരാചരങ്ങളിലും അവരുടെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ..ഈ കുഞ്ഞു ക്ഷേത്രം എല്ലാവർക്കും അഭയമാകുന്ന മഹാക്ഷേത്രം ആയിത്തീരട്ടെ....അതാണ് ഇനി എനിക്ക് അവരോടുള്ള പ്രാർത്ഥന.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.