വായനയുടെ സന്തോഷം.

രാവിലെ  അമ്മയുടെ വിളി വന്നു.അമ്മയ്ക്ക്  whats app കിട്ടിത്രേ....എന്താ സന്തോഷം എന്നറിയുമോ 😁😁 ,ഇന്ന് മുതൽ ഞാൻ ഏഴുതുന്നത് ഒക്കെ വായിക്കാല്ലോ!!!  ആരെങ്കിലും വരുമ്പോൾ  ആണ് ഓരോ വിശേഷങ്ങൾ അറിയുക. അമ്മയുടെ കൂട്ടുകാർ എല്ലാം fb വായനക്കാർ ആയതുകൊണ്ട് മിക്കവാറും എല്ലാ വിശേഷങ്ങളും അവർ അമ്മയെ അറിയിക്കുന്നുണ്ട്.ഞാൻ എഴുതുന്നത് വായിക്കാൻ ഏറ്റവും ആകാംഷ അമ്മയ്ക്കാണ്. അല്ലെങ്കിൽ ആഴ്ച്ച അവസാനം വരുന്ന അനിയത്തിയെ കാത്തിരിക്കും.ഇനിയിപ്പോൾ അതു വേണ്ടല്ലോ..എഴുതുന്നത് ആദ്യം അമ്മയ്ക്ക് അയച്ചു തരണം എന്നാണ് ഓർഡർ.

വീട്ടിൽ ഇളയ അനിയത്തി വന്നു നിൽക്കുന്നുണ്ട്.അപ്പൊ തുടങ്ങിയതാ ഒരു എരിപൊരി സഞ്ചാരം..ഉറക്കമില്ലായ്മയും.അവള് അമ്മേടെ കൂടെ തകർക്കുമല്ലോന്നൊരു ഒന്നൊന്നര കുശുമ്പ്.രാവിലെ കാപ്പിക്ക് പത്രോട ആണെന്നും അതു അടിപൊളി ആയെന്നും പറഞ്ഞപ്പോൾ മുതലുള്ള ആലോചനയാണ്.ഒരു കഷ്ണം കിട്ടാൻ എന്താ വഴിന്ന്,🤔🤔 കൊതിയും അസൂയയും ഇത്ര നല്ല ഫ്രണ്ട്‌സ് ആണെന്ന് ഇപ്പോഴാ മനസ്സിലായത്. സഹിക്കാൻ വയ്യാ. എന്തായാലും രണ്ടു ഗ്ലാസ് mango ജ്യൂസ് കുടിച്ചപ്പോൾ ഒരു ചെറിയ ആശ്വാസം കിട്ടി.വെയിലിന്റെ ചൂട് അതികഠിനം ആണ്.വിയർപ്പ് ഒഴുകി കൊണ്ടിരിക്കുവാണ്.ഫാൻ ഇടാതെ ഒരിടത്തും ഇരിക്കാൻ വയ്യാ.

ഇത്തവണ വെക്കേഷൻ തുടങ്ങിയിട്ട് അമ്മയുടെ കൂടെ പോയി നിൽക്കാൻ പറ്റിയിട്ടില്ല. കണ്ണന്റെ അമ്പലത്തിൽ ഇടിഞ്ഞു വീണ ചുറ്റുമതിൽ പുതുക്കി പണിയുന്നു എന്നൊരു സന്തോഷവാർത്തയും അറിഞ്ഞു.ഓർമ്മയുള്ളപ്പോൾ മുതൽ കണ്ട വെട്ടുകല്ലിന്റെ മതിൽ ആണ്.നൂറു വർഷ ത്തിന് കൂടുതൽ പഴക്കമുള്ളതാണ്.ഞങ്ങളുടെ മുതു മുത്തശ്ശൻ സ്വന്തം കൈകൊണ്ട് കെട്ടി പൊക്കിയ മതിൽ ആണ്.ഓർക്കുമ്പോൾ സങ്കടവും അഭിമാനവും ഒപ്പം ഉണ്ട്.മൂന്ന് തലമുറകൾ ശ്രമിച്ചിട്ടും അമ്പലം പണി പൂർത്തിയാക്കി പ്രതിഷ്ഠ നടത്താൻ പറ്റിയില്ല.പിന്നീട് ഗ്രാമത്തിലെ സമുദായക്കാർ ഒത്തു ചേർന്നാണ് മുകുന്ദ കൃഷ്ണൻ എന്ന എന്റെ കള്ള കണ്ണനെ അവിടെ പ്രതിഷ്ഠിച്ചത്.ഉടൽ ഇവിടെ ആണെങ്കിലും മനസ്സ് എപ്പോഴും അവിടെ അവനൊപ്പം ആണ്. അമ്പലവും കണ്ണനും ഭട്ട് മാമുവും ഒക്കെ വല്ലാതെ മിസ് ചേയ്യുന്നുണ്ട്.ഒപ്പം അമ്മയുടെ cabbage ഉണ്ടിയും😂😂😊

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ