കരിമ്പൂച്ച

ഇന്ന് എല്ലാവരും കൂടി പുരയിടത്തിലെ കരികിലകൾ വരണ്ടി കൂട്ടി തീയിടുകയായിരുന്നു.ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ നിറയെ കൊതുകുകൾ ഉണ്ടായിത്തുടങ്ങി.ഞങ്ങൾ വരണ്ടി കൂട്ടിയത് ഇഷ്ടപെടാത്ത കോഴിക്കൂട്ടം കൂട്ടിവച്ച കരിയിലകൾ വീണ്ടും ചികഞ്ഞു വിരിക്കാൻ തുടങ്ങി.അവരെ ഓടിക്കാൻ കയ്യിൽ നീളൻ വടിയിൽ പിടിപ്പിച്ച പ്ലാസ്റ്റിക് ചൂലുമായി ചെന്ന എന്നെ കൂട്ടത്തിലെ നായകനായ ചുവന്ന പൂവും അങ്കവാലും ഉള്ള പൂവൻകോഴി അവന്റെ പൂവും കഴുത്തിന് ചുറ്റുമുള്ള പൂടയും വിരിച്ചു പിടിച്ചു  ഓടിച്ചു.ആദ്യം ഒന്നു വിരണ്ടു എങ്കിലും ഞാനും വിട്ടു കൊടുത്തില്ല.കൈയ്യിൽ കിട്ടിയ മണ്ണും പുല്ലും ഒക്കെ വാരി എറിഞ്ഞു  അവനെ പമ്പകടത്തി.അവൻ ഉറക്കെ കൂവി പ്രതിഷേധിച്ചു മനസ്സില്ലാമനസ്സോടെ സ്ഥലം വിട്ടു.അവന്റെ പെണ് പട യുടെ മുൻപിൽ അവനെ നാണം കെടുത്തിയത്തിനുള്ള പണി നിനക്ക് തരാം എന്നൊരു ഭാവം അവന്റെ നോട്ടത്തിൽ ഉണ്ടായിരുന്നില്ലേ എന്നൊരു സംശയം...ഹേയ്.. അങ്ങിനെ വരാൻ വഴിയില്ല.😬😬

അതു കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോ ഞാൻ  ജീവരക്ഷക്കായി മണ്ണ് മാന്തിയ സ്ഥലത്തു നിന്ന് രണ്ട് മൈനകൾ പുഴുക്കളെ സ്വദോടെ തിന്നുന്നു.ഞാൻ അമ്പരന്ന് അവറ്റകളെ നോക്കി.എന്റെ ജീവൻ രക്ഷിക്കാൻ ഞാൻ ചെയ്തത് അവറ്റകൾക്കും ഒരു ജീവരക്ഷയായി.😁😁
മഴയിൽ ചിതറിപ്പോയ കൂണുകൾ വീണ്ടും മുളച്ചു വന്നിട്ടുണ്ട്.അവിടുത്തെ കരികില മാത്രം ആരെയും തൊടാൻ സമ്മതിച്ചില്ല.അവ പോയതിന് ശേഷം ഞാൻ തന്നെ അവിടം വൃത്തിയാക്കാം എന്ന നിബന്ധനകൾക്ക് വിധേയമായി മാത്രം. എന്നാലും കുഴപ്പമില്ല ,അതു അവിടെ നിൽക്കുന്നത് കാണാൻ നല്ല ഭംഗി.ആ കാഴ്ചക്ക് ഇത്തിരി ജോലി ...കുഴപ്പമില്ല.

കാവിലെ മതിലിനു നിറം കൊടുത്തിട്ടുണ്ട്.തൂണുകൾക്ക് കറുപ്പും ചുവരുകൾക്ക് ക്രീമും.കിണറ്റിലെ തവളയെ വീണ്ടും പിടിച്ചു  നാട് കടത്തി.കിണർ വറ്റിച്ചു വൃത്തിയാക്കി ആലവും ഇട്ടു. ഇനി അവനെങ്ങാനും തിരിച്ചു വന്നാലോ എന്ന് പേടിച്ചു ഒരു ചെറിയ വല തന്നെ കിണറ്റിൽ മൂടി ഇട്ടു.ഇനി അവൻ എന്തു ചെയ്യും എന്ന് കാണാമല്ലോ.അമ്മ കൊണ്ടുതന്ന വരിക്കചക്ക  നന്നായി പഴുത്തു.മുറിച്ചു വൃത്തിയാക്കി ചുള എടുത്തു വച്ചു. മുറ്റത്തു ഇറങ്ങിയപ്പോൾ ആണ് അവനെ കണ്ടത്.മരണത്തിന്റെ തണുത്ത നോട്ടവും ആയി അവൻ...വീണ്ടും കറുകറുത്ത കണ്ടൻപൂച്ച.ഇത്തവണ എനിക്ക് അവനെ കണ്ടിട്ട് ഭയം തോന്നിയില്ല.ഞാൻ അവനെ തന്നെ കണ്ണു ചിമ്മാതെ നോക്കിനിന്നു.....

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ