കണ്ണന്റെ മുന്നിലെ കല്യാണം

ആദ്യമായി ആണ് അമ്പലപ്പുഴ കണ്ണന്റെ മുന്നിൽ ഒരു വിവാഹം നടക്കുന്നത് കാണാൻ ഭാഗ്യം കിട്ടിയത്.മുഹൂർത്തം ഉള്ള ദിവസം ആയതുകൊണ്ട് നാലോ അഞ്ചോ വിവാഹങ്ങൾ ഉണ്ടായിരുന്നു. ഏതാണ് ഞങ്ങൾ ക്ഷണിക്കപ്പെട്ട വിവാഹം എന്നതിൽ ഉപരി ഓരോ ദമ്പതികളെയും കാണുന്ന കൗതുകം ഉണ്ടായിരുന്നു മനസ്സിൽ.ചെറുക്കനെ കാൽ കഴുകിച്ചു സ്വീകരിച് കൊണ്ടു വന്ന് അമ്പലത്തിന്റെ ചുറ്റും പ്രദക്ഷിണം ചെയ്തു നടയിൽ കൊണ്ടുവന്ന് മുതിർന്നവർക്ക് ദക്ഷിണ കൊടുത്തു ഇരുന്നു കൊണ്ട് താലി ചാർത്തി  കഴിഞ്ഞപ്പോൾ സ്‌ത്രീകൾ ഒരുമിച്ചു കുരവയിട്ടു. ഇത്തരം ലളിതമായ വിവാഹരീതികൾ .. ഗണപതി ഹോമം..വരന്റെ സ്വീകരണം..പാദപൂജ... വസ്ത്രദാനം... കന്യാദാനം...അതിനു ശേഷം വിവാഹം... സപ്തപതി..എന്നിങ്ങനെ ഒരുപാട് മണിക്കൂറുകൾ നീളുന്ന വിവാഹ ചടങ്ങുകൾ ഉള്ള ഞങ്ങൾക്ക് മിനിറ്റുകൾ മാത്രം നീളുന്ന വിവാഹം വലിയ കൗതുകം തന്നെ ആയിരുന്നു.

താലികെട്ട് കഴിഞ്ഞുള്ള ഊണും വ്യത്യസ്ത മായ രീതി തന്നെ.ഇലയിൽ കറികൾ വിളമ്പി വെച്ചതിന് ശേഷം അതിഥികളെ സ്വീകരിക്കുന്ന രീതി ഇരുന്നതിന് ശേഷം മാത്രം ഇലയിട്ട് വിളമ്പുന്ന ഞങ്ങളുടെ സംസ്കാരവും ആയി വലിയ വ്യത്യാസം തന്നെ...ഊണ് കഴിഞ്ഞു ഞങ്ങൾ അമ്പലപ്പുഴ സ്ക്കൂളിൽ ചെന്നു.ഒന്നു രണ്ടു മഴ പെയ്തതെ ഉളളൂ.. മുറ്റം നിറയെ പുല്ലുകൾ മുളച്ചിട്ടുണ്ട്.. അമ്പലത്തിന് പിന്നിൽ ചിതൽപുറ്റുകൾ വളർന്നു തുടങ്ങി യിരുന്നു. മണ്ണിൽ ഇവിടുത്തെ പോലെ കൂണുകൾ വളർന്നിരിക്കുന്നു. എനിക്ക് കാണാൻ നിറയെ കാഴ്ച്ചകൾ ഉണ്ടായിരുന്നു. പുതുതായി പണിത rest റൂം work തീർന്നിരിക്കുന്നു. കുറച്ചു സമയം വിശ്രമിച്ചു
മുന്നിലെ അമ്പലത്തിന്റെ പുറകിൽ ഉള്ള മരങ്ങളുടെ തൊലിപുറത്ത് ഉള്ള ഡിസൈൻ കാണാൻ മനോഹരം ആയിരിക്കുന്നു.കുളത്തിൽ വെള്ളം പൊങ്ങിയിട്ടുണ്ട്.കാവിൽ പൂക്കളും ഇലകളും വീണു കിടക്കുന്നുണ്ട്....മഴ എത്ര മാറ്റം ആണ് പ്രകൃതിക്ക് ഉണ്ടാക്കുന്നത്.🤔🤔...ചീവിടുകളുടെ കരച്ചിൽ തിരിച്ചു വന്നിരിക്കുന്നു. അകലെ നിന്നാണെങ്കിലും തവളക്കൂട്ടത്തിന്റെ കരച്ചിൽ ആനന്ദത്തോടെ ഞാൻ കേട്ടു...അവ കുറച്ചെങ്കിലും ബാക്കി ഉണ്ടല്ലോ എന്ന സന്തോഷത്തോടെ ആണ് ഉറങ്ങാൻ കിടന്നത്...ഇടിയും മിന്നലും കാറ്റും ഒപ്പം കൂട്ടിയാണ്  അവൻ വന്നത് എങ്കിലും അല്പം കഴിഞ്ഞപ്പോൾ ശാന്തനായി ചറുപിറ നനുനനുത്ത ചാറ്റൽ ആയി പുലരുവോളം പെയ്തുകൊണ്ടേയിരുന്നു.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ