മാതൃദിനം
വീട്ടിൽ ഒരു പെണ്‍പൂച്ച എപ്പോഴും വരും ...മൂന്ന് നാല് മാസം കൂടുമ്പോൾ വിറകുപ്പുരയിലോ മോട്ടോർ ഷെഡ്ഡിലോ തട്ടിൻ പുറത്തോ ചിലപ്പോൾ വണ്ടികൾ ഇടുന്ന പോർച്ചിലോ ഒക്കെ വച്ചു കുഞ്ഞുങ്ങളെ പ്രസവിക്കും.ഞങ്ങളെക്കൊണ്ട് ഉപദ്രവം ഇല്ല എന്ന് ഉറപ്പുള്ളത് കൊണ്ടാവാം അടുത്തുചെന്നാലും അവൾ അനങ്ങില്ല. വാഷിംഗ് മെഷിൻന്റെ അടിയിലും ..എവിടെ ഒക്കെ ഒളിപ്പിച്ചാലും ഇടയ്ക്ക് ഒരെണ്ണത്തിനെ എങ്കിലും കണ്ടൻ പൂച്ച കടിച്ചു കീറാതിരിക്കില്ല. എന്നാലും അവൾ എപ്പോഴും അവറ്റകളെ സ്ഥലം മാറ്റിക്കൊണ്ട് ഇരിക്കും.
ഉപേക്ഷിക്കപെടുന്ന അമ്മമാരെക്
...വല്ലപ്പോഴും ഓർക്കുന്ന നാടുകളിൽ ഉള്ള mothers day നമ്മുടെ നാട്ടിലും എത്തി.തെരുവിൽ ഉറങ്ങുന്ന കുഞ്ഞിനെ രാത്രി ഉറക്കത്തിൽ ആരെങ്കിലും തട്ടി എടുത്താലോ എന്ന ഭയത്തിൽ അമ്മമാർ ഉറങ്ങാതിരിക്കുന്ന നാടാണ് നമ്മുടേത്.കാക്കയും പൂച്ചയും മാത്രമല്ല ഏറ്റവും ക്രൂരനായ മനുഷ്യനിൽ നിന്നു തന്നെ കുഞ്ഞുങ്ങളെ അവർക്ക് കാത്തുരക്ഷിക്കേണ്ടിയിരിക്കുന്നു.
കാൻസർ രോഗം വന്ന് മുറിച്ചു നീക്കപ്പെട്ട മുലയുമായി കുഞ്ഞിന് പാലൂട്ടുന്ന ഒരു മുഖം ഇന്ന് കണ്ട ചിത്രങ്ങളിൽ നീറ്റലായി ഉള്ളിൽ ഉണ്ട്. സ്വാത് താഴ്വരയിൽ നിന്ന് 200 പെണ്‍കുട്ടികളെ ഭീകരർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച വാർത്ത വായിച്ച രാത്രിയിൽ ഉറക്കെ കരഞ്ഞു കൊണ്ട് എണീറ്റ് മോളെ കെട്ടിപ്പിടിച്ചു കരഞ്ഞ ഒരു അമ്മ മനസ്സ് എന്നിലും ഉണ്ട്. ഓരോ വാർത്തയും.. കേൾക്കുമ്പോൾ ...എന്റെ കുഞ്ഞിനെ അല്ലല്ലോ എന്ന് ചിന്തിക്കുന്ന സ്വാർഥ മനസ്സ് സ്വയം ആശ്വസിക്കുന്നു..പത്തുമാസം ചുമന്ന് വേദനയോടെ പ്രസവിച്ചു വാർഷങ്ങളോളം ജീവനായി വളർത്തിയ കുഞ്ഞിനെ കളിപ്പാട്ടങ്ങൾ പോലെ ഉപയോഗിക്കാൻ വിട്ടുകൊടുത്ത മലപ്പുറത്തെ അമ്മ അറസ്റ്റിൽ ആയതും ഈ മാതൃ ദിനത്തിൽ തന്നെ.അതോർക്കുമ്പോൾ അമ്മ എന്ന പദം തന്നെ അപമാനിതയായി തലകുനിക്കേണ്ടിവരുന്നു.
ജനിച്ചു വളർന്ന ഭൂമിയെ സ്വന്തം മാതാവായി കണക്കാക്കി ബഹുമാനിക്കുന്ന ഭാരതഭൂമിയിൽ ....എല്ലാ മാതാവിന്റെയും തല അപമാനം കൊണ്ട് താഴ്ന്നുപോയ ദിനം...ഇന്ന് 2018 മേയ് 12 മാതൃദിനം.
Comments
Post a Comment