ശുഭാരംഭം


ഇന്ന്* നാന്ദി ദേവറേപ്* എന്ന് വിളിക്കുന്ന ഗൗഡ സരസ്വാത ബ്രാഹ്മണരുടെ ശുഭകാര്യങ്ങൾക്ക് ഉള്ള ആരംഭ പൂജ.നാന്ദി പൂജനംആയിരുന്നു..ഞങ്ങളുടെ വിവാഹം ഉപനയനം..ഗൃഹപ്രവേശം.. തുടങ്ങി എല്ലാ ശുഭ കാര്യങ്ങൾ നടത്തുന്നതിന്  പത്തു ദിവസം മുന്പ് തന്നെ നടത്തുന്ന ശുഭസമാരംഭപൂജ ആണ്.പുതിയ മുറത്തിൽ കൊച്ചു മണ്ചട്ടികളിൽ മണ്ണ് നിറച്ചു അവയിൽ നവധാന്യങ്ങൾ  പാകി ദിവസവും വെള്ളം തളിച്ചു ദീപം തെളിച്ചു ആരതി ഉഴിഞ്ഞു എല്ലാ കാര്യങ്ങളും ശുഭമായി തീരാനുള്ള  പ്രാർത്ഥനകൾ എന്നും ചെയ്യുന്നു.സാധാരണയായി പത്തു ദിവസം മുൻപ് ആണ് നാന്ദി ദേവറേപ്. ഗ്രാമദേവതയെയും കുലദേവതയെയും പ്രാർത്ഥിച്ചു മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങൾ വിഘ്‌നങ്ങൾ വരാതെ ചെയ്യാനുള്ള പ്രാർത്ഥനയാണിത്.ഒപ്പം ഐശ്വര്യസമൃദ്ധി ക്കായി ഉള്ള  വരവേൽപ്പും....

ഞങ്ങളുടെ കാവിലെ പുനഃപ്രതിഷ്ഠക്കുള്ള ആരംഭം ആയിരുന്നു ഇന്ന്.നാഗാദേവങ്ങളോട് അനുവാദം ചോദിച്ചു വിളക്ക് കത്തിച്ചു പൂജ മുറിക്ക് മുന്നിലായി മുറത്തിൽ നാളികേരങ്ങൾ നിരത്തി ഗണപതിയെയും  മഹാവിഷ്ണു വിനെയും മനസ്സിൽ ധ്യാനിച്ചു ഭൂമിദേവിയെ പ്രാർത്ഥന പൂർവം ചട്ടികളിൽ  ആവാഹിച്ചു മണ്ണ് നിറച്ചു അതിൽ നവധാന്യങ്ങൾ വിതച്ചു വെള്ളം തളിച്ചു ആരതി ഉഴിഞ്ഞു.ഭട്ട് മാം തന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് എന്റെ hus ആണ് പൂജകൾ ചെയ്തത്.അതിനു ശേഷം എല്ലാവർക്കും കൈകളിൽ മഞ്ഞൾ ചരട് കെട്ടിതന്നു.ഇനിയുള്ള ഓരോ ദിവസവും വളരെ പ്രധാനപ്പെട്ടവ ആണ്.വീടും പരിസരവും അമ്പലവും എല്ലാം വൃത്തിയായി ശുദ്ധമാക്കി അവരെ സ്വാഗതം ചെയ്യാൻ തയ്യാറാക്കുക.പൂജയ്ക്ക് വേണ്ട സാധനങ്ങൾ ഒരുക്കുക... അതിഥികളെ ക്ഷണിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങൾ ഒരുക്കണ്ട ദിവസങ്ങൾ ആണിത്.

ഒരുപാട് വർഷങ്ങൾക്ക് മുൻപ് പിണങ്ങിപ്പോയ ഞങ്ങളുടെ ലക്ഷ്മി ഭഗവതി തിരിച്ചുവരികയാണ്..കുടുംബത്തിലേക്ക്.അതിന്റെ സന്തോഷം ഞങ്ങളുടെ എല്ലാം ഉള്ളിൽ ഉണ്ട്. ഒരു കുടുംബം ഒരുമിക്കുകയാണ്..നാഗരാജാവ്... നാഗായക്ഷി...നാഗകന്യക എന്നിവർ ഒരുമിച്ച് വാഴുന്ന നാഗക്ഷേത്രംആണ് ഞങ്ങൾ അവർക്കായി സമർപ്പിക്കുന്നത്.എന്തെല്ലാം ചെയ്താൽ ആണ് അവർക്ക് സാന്തോഷമാവുക എന്നറിയില്ല.എന്നാലും വിവാഹം പോലെ സ്വന്തക്കാരെയും ബന്ധുക്കളെയും  അയൽവക്കക്കാരെയും എല്ലാവരെയും ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്.എല്ലാവരുടെയും സാന്നിധ്യവും പ്രാർത്ഥനയും ഉണ്ടാവണെ എന്നു പ്രാർത്ഥിച്ചു കൊണ്ട് ......

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.