കിണറ്റിലെ തവള

കുറച്ചു ദിവസം ആയി കിണറ്റിലെ വെള്ളത്തിന് ഒരു കലക്കം... പൊടിയും അഴുക്കും ഒക്കെ വരെ വരുന്നു.പുരയിടത്തിൽ വലിയ കുളം അടുത്തു തന്നെ ഉള്ളത് കൊണ്ടും...അതിൽ ഇപ്പോഴും വെള്ളം ഉള്ളത് കൊണ്ടും വറ്റാൻ സാധ്യത കുറവാണ്.കുടിക്കാനും പൂജയ്ക്കും കിണർ വെള്ളമാണ് ഉപയോഗിക്കുന്നത് .അതുകൊണ്ട് മനസ്സിൽ ഒരു വിഷമം.കുടിക്കാനും പാചകത്തിനും  ഫിൽറ്റർ വെള്ളം എടുത്താലും അഭിഷേകത്തിന് കിണർ വെള്ളം തന്നെ വേണ്ടേ...ഒടുവിൽ ഇന്നലെ ഞങ്ങൾ അതു കണ്ടുപിടിച്ചു..വെള്ളം കലങ്ങുന്നതിന്റെ കാരണം..ഒരു വലിയ തവള.. വേനലിൽ വെള്ളം വറ്റിയപ്പോൾ കിണട്ടിൽ വന്നു പെട്ടതാണ്..വെള്ളം തേകാൻ ആളെ കൊണ്ടു വന്നു.വറ്റിച്ചിട്ടും  അവനെ പിടികൂടാൻ പറ്റിയില്ല.ഇന്ന് ഒരിക്കൽ കൂടി കിണർ വറ്റിച്ചു അവനെ പിടിക്കണം.നല്ല തണുത്ത വെള്ളത്തിൽ കിടന്ന് സുഖം കിട്ടിയത് കൊണ്ട് അവന് പോകാൻ വയ്യ തന്നെ.

താറാവുകളും ഞാനും തമ്മിൽ ഒരു ചെറിയ understanding ആയിട്ടുണ്ട്.ഇന്ന് അവറ്റകൾ വേലിയുടെ  അടുത്തുവന്നു അകത്തുകേറാ ൻ ശബ്ദം ഉണ്ടാക്കി അനുവാദം ചോദിച്ചു. ഞാൻ വിസിൽ അടിച്ചു പൊയ്ക്കോളാൻ പറഞ്ഞപ്പോൾ കുട്ടികൾ വരിവരിയായി ക്ലാസ്‌സിൽ പോകുന്നത് പോലെ അനുസരണയോടെ അവർ തിരിച്ചു പോയി.വെള്ളത്തിൽ പോയ മുട്ടയ്ക്ക് എന്തു സംഭവിക്കും എന്ന മോളുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ എനിക്കിതുവരെ പറ്റിയില്ല.

കാവിൽ കിണർ കുഴിക്കാൻ ആളുകൾ വന്നിട്ടുണ്ട്.മണ്ണിൽ cement കൊണ്ടുള്ള റിങ്ങുകൾ താഴ്ത്തി ആണ് അവർ കിണർ കുഴിക്കുന്നത്.മണൽ നിറഞ്ഞ പ്രദേശം ആയതുകൊണ്ട് വെള്ളം കിട്ടാൻ അധികം ആഴം വേണ്ടിവരില്ല.റിങ്ങുകൾ അടുക്കി വെച്ചു പതുക്കെ വശങ്ങൾ ഇടിച്ചും അകത്തെ മണ്ണ് കോരിക്കളഞ്ഞും ആണ് കിണർ നിർമ്മിക്കുന്നത്.കുഴൽക്കിണറും പൈപ്പ് വെള്ളവും ഒക്കെ വന്നത് കൊണ്ട് കിണറുകൾ ഇപ്പോൾ മൂടിക്കളയുകയാണ് എല്ലാവരും ചെയ്യുന്നത്.
ഇന്ന് cabbage ദോശയാണ് പ്രാതലിന്...കുതിർത്ത പച്ചരിയില് മുളകും കായവും മഞ്ഞൾപ്പൊടി യും തേങ്ങയും ഉപ്പും ചേർത്ത് സ്വല്പം തരുത്തരുപ്പായി അരച്ചെടുത്താൽ മാവ് റെഡി.അതിൽ ചെറുതായി അറിഞ്ഞ cabbage ചേർത്തു നന്നായി ഇളക്കി നല്ലെണ്ണ പുരട്ടിയ ചൂടായ ദോശക്കല്ലിൽ  കോരി ഒഴിച്ചു അടച്ചുവെച്ചു വേവിച്ചു തിരിച്ചും മറിച്ചും മൊരിച്ചു എടുക്കുക.ചമ്മന്തി... ഗസ്സി..(തേങ്ങ വരുത്തരച്ച ,കടല...മുറിങ്ങ്ങയ്ക്ക.. പച്ചമാങ്ങ  ചേർത്ത കറി).ഒക്കെ ഉണ്ടാക്കി എങ്കിലും  എനിക്ക് പപ്പടം കാച്ചിയ വെളിച്ചെണ്ണ ആണ് ഇതിനൊപ്പം കൂട്ടാൻ ഇഷ്ടം.പുളിശ്ശേരി ഇന്ന് വീണ്ടും ഉണ്ടാക്കി....😁😁,അമ്പയാഹുമ്മനും.. കോവയ്ക്ക മെഴുക്കുപുരട്ടി യും ഇണക്കി കഴിഞ്ഞപ്പോൾ ഞാൻ അടുക്കളയിൽ നിന്ന് പുറത്തു ചാടി.ക്ഷമയ്ക്കും ഇല്ലേ ഒരു അതിരൊക്കെ??😢😢

Comments

Popular posts from this blog

നെടുമ്പള്ളി മന

പാലായനങ്ങൾ

പുതിയൊരു പുലരി