ആധിവാസങ്ങൾ

6നാഗരാജനെ കലശത്തിൽ നിന്ന്  ബിംബത്തിലേക്ക് ആവാഹിക്കുന്ന  സമയത്താണ് ആദ്യത്തെ ഇടി വെട്ടിയത്. ബിംബത്തിന്റെ കണ്ണ് തെളിച്ചു മുഖദര്ശനം കഴിഞ്ഞു ആവാഹനം കൂടി കഴിഞ്ഞപ്പോൾ മഴ തകർത്തു.ആർത്തി(ആരതി) കാണിച്ചതും ഫലങ്ങൾ നേദിച്ചതും നല്ല മഴയത്താണ്. ...പിന്നെ ഒരു തകർക്കൽ ആയിരുന്നു ,ഇടിയും മിന്നലും മഴയും വാരിക്കോരി .  .....കുറച്ചു സമയം മാത്രം. രാവിലെ തന്നെ  നിമിത്തങ്ങൾ നല്ലതായിരുന്നു.പണ്ടൊക്കെ മൂന്നും നാലും ദിവസം എടുത്താണ് തൈലധിവാസം... ജലധിവാസം  ധാന്യധിവാസം ..ആവാഹനം...ബിംബശുദ്ധി..പ്രാണപതിഷ്ഠ ഇവയൊക്കെ നടത്തിയിരുന്നത്. ഇപ്പോൾ പലപല പ്രശ്നങ്ങൾ മൂലം രണ്ട് ദിവസം ആയി ചുരുങ്ങി..

ബിംബങ്ങൾ നിർമ്മിക്കുമ്പോൾ ഒരുപാട്  തട്ടും മുട്ടും കൊത്തുപണികളും ചെയ്യാറുണ്.അങ്ങിനെ വേദനിച്ചിരിക്കുന്ന ശിലയെ വഴക്കി എടുക്കുകയാണ് അധിവാസത്തിലൂടെ ചെയ്യുന്നത്.ആദ്യം  പതിവ് പ്രാർത്ഥനകൾക്കും പൂജകൾക്കും ശേഷം നവഗ്രഹശാന്തിയും ഹോമവും ചെയ്തതിന് ശേഷമാണ് അധിവാസങ്ങൾ തുടങ്ങിയത്. രാത്രിയിൽ കൊച്ചു വെൽവെറ്റ് കൊണ്ട് ഉണ്ടാക്കിയ ബെഡിൽ നിദ്രാധിവസത്തിൽ അഷ്ടദിക്പാലകരെ ചുറ്റിനും നിദ്രദേവിയെ തലയ്ക്കലും സുദർശനത്തെ കാവലും ഏൽപ്പിച്ചു ഞങ്ങൾ  വീട്ടിലേക്ക് തിരിച്ചു.

വൈകിട്ട് എന്റെ ചേട്ടത്തിയുടെ ഭജനയുണ്ടായിരുന്നു..അവർ...സംഗീതസാന്ദ്രമായ ഭജൻസ് കൊണ്ട് മണിക്കൂറുകൾ ആനന്ദമയമാക്കി... ഭഗവാനെയും ഭഗവതിയെയും നാഗകന്യകയെയും അവർ ആനന്ദത്തിൽ ആറാടിക്കുകയും ചെയ്തു.നിരഞ്ജിനി ഭജൻസ് എന്ന അവരുടെ ഭജന സംഘത്തിലെ ഓരോ അംഗങ്ങളും മനസ്സു നിറഞ്ഞാണ് പ്രാർത്ഥിച്ചത്. ഒരിക്കലും സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ പറ്റാത്ത ഒരുപാട് കാഴ്ച്ചകൾ ഇന്നത്തെ ദിവസം കണ്ടു. നാളത്തെ കാഴ്ചകൾ കണ്ട് കണ്ണും മനസ്സും നിറയാൻ കാത്തിരിക്കുന്നു.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.