പെയ്തൊഴിഞ്ഞപ്പോൾ
ഇന്നലെ പുതിയാവിൽ പോയി വന്നപ്പോൾ മുതൽ ഒരു കരച്ചിൽ ഉള്ളിൽ കിടന്നു വിങ്ങുന്നുണ്ടായിരുന്നു.... കാലത്തു പതിവ് പോലെ ഒരു പ്രഭാതസവാരിക്ക് ഇറങ്ങി...മുറ്റം തൂക്കുമ്പോൾ ആണ് കണ്ടത് എന്റെ വെണ്ട ചെടികൾക്ക് ഇടയിൽ ഒരു താറാവ് മുട്ട... കുളത്തിൽ ഇട്ടാൽ എടുക്കുകയില്ലെന്നു ഓർത്തണോ അവറ്റകൾ ഇവിടെ വന്ന് മുട്ടയിടുന്നത്??കുളത്തിൽ വെള്ളത്തിൽ പോയ മുട്ടയുടെ ഒരു അറിവും ഇതുവരെ കിട്ടിയിട്ടില്ല.കാവിൽ കാവൽക്കാർ ആയി വന്ന സർപ്പങ്ങളെ നല്ല പീഠത്തിൽ ആണ് ഇരുത്തിയിരിക്കുന്നത്. ഇനി അവയ്ക്ക് നല്ലെണ്ണ നിറയെ പുരട്ടണം.എന്നലെ അവയുടെ കണ്ണുകളും മുഖവും തെളിഞ്ഞു കാണൂ.അതിന് മനോഹരമായ വാലും ഉണ്ട്.വളരെ സൂഷ്‌മമായി ആണ് കൊത്തിയെടുത്തിരിക്കുന്നത്. കിണറ്റിലെ വെള്ളം അവർ ഒന്നുകൂടി തേകി വൃത്തിയാക്കി വച്ചിട്ടുണ്ട്.അഭിഷേകത്തിന് ഉള്ള വെള്ളം അവിടെ നിന്നു തന്നെ എടുക്കാം.കുറച്ചു കറയുള്ള പൂച്ചെടികൾ കൂടി നട്ടു പിടിപ്പിക്കണം.
മഴപെയ്തു മൂടിയ ഉറുമ്പിന്റെ കൂടുകൾ അവർ ഒത്തുകൂടി വൃത്തിയാക്കുന്നുണ്ട്.ഓരോ മണ്തരികൾ പെറുക്കി കൊണ്ടുവന്ന് ചുറ്റിനും കൂട്ടുന്നു.അടുത്ത മഴയ്ക്ക് മുൻപ് ജോലികൾ തീരുമോ ആവോ?കരിയിലകൾ ചികഞ്ഞു കൊണ്ടിരുന്ന ഒരു ഉപ്പൻ എന്നെ കണ്ടപ്പോൾ അനിഷ്ടത്തോടെ പറന്നുപോയി. അവർ ചികയുന്ന മുളം കൂട്ടിൽ രണ്ടു കൂമ്പുകൾ വന്നിരിക്കുന്നു.പക്ഷെ രണ്ടും തോരൻ വെയ്ക്കുന്ന പരുവം കടന്നിരുന്നു.പുതു മഴയ്ക്ക് ഇനിയും കൂമ്പുകൾ വരാതിരിക്കില്ല.മുളം കൂമ്പും ചക്കക്കുരുവും പരിപ്പും ചേർത്തു ഉണ്ടാക്കുന്ന തോരന് കോരിച്ചൊരിയുന്ന മഴയുടെ ശബ്ദവും ...പുതുമഴയുടെ മണവും അകമ്പടി ഉണ്ടായിരുന്നു. നിർത്താതെ കേൾക്കുന്ന തവളക്കൂട്ടങ്ങളുടെ കരച്ചിലും...മുട്ടയിട്ട് കാവൽ ഇരിക്കുന്ന കുളക്കോഴിയുടെ കള്ക്... കൾക് .എന്ന..ഇടവിട്ടുള്ള ശബ്ദവും കൂട്ടിന് ഉണ്ടായിരുന്നു.ഒരുപാട് വർഷങ്ങൾക്ക് ശേഷം ആ ശബ്ദം ഇന്നലെ രാത്രി ഞാൻ കേട്ടു..മഴയ്ക്ക് ശേഷം.
പൂക്കളം പോലെ കരിയിലകൾക്കിടയിൽ വിരിഞ്ഞ കൂണുകൾ അടയാളങ്ങൾ പോലും അവശേഷിപ്പിക്കാതെ മറഞ്ഞു പോയി.പകരം ഉണങ്ങിയ തടിയിൽ കുതിർന്ന ഒരു മരക്കൂണ് ഉയർന്നു വന്നിരിക്കുന്നു.കുളിയും പൂജയും പാചകവും തീർന്ന് എഴുതാൻ റെഡിയായി.പുതിയാവിൽ വീടാണ് ഓർമ്മയിൽ വന്നത്.എഴുതി കഴിഞ്ഞപ്പോൾ ഇരുട്ടു മൂടി നിന്നിരുന്ന മനം കാറ്റും മഴയും നിറഞ്ഞു പെയ്തു കുത്തിഒലിച്ചു പോയി.😢😢... മനസ്സിന് ഭാരം കുറഞ്ഞു അപ്പൂപ്പൻ താടി പോലെ പറന്നുയർന്നു തുടങ്ങി....എന്തെല്ലാം സംഭവിച്ചാലും....The show must be go on....😂😂
Comments
Post a Comment