കാത്തിരുപ്പ്
ഇനി ഒരു ദിവസം മാത്രമേ മുന്നിൽ ഉള്ളൂ..ഒരു വിവാഹം നടക്കുന്ന വീട്ടിലെ തിരക്കാണ് വീട്ടിൽ,ഒരുപാട് കാത്തു കാത്തിരുന്നു വന്ന ദിവസം ആണ്. സന്തോഷത്തോടെ കുടുംബത്തിൽ വന്നുചേരുന്ന ലക്ഷ്മിയെ സ്വീകരിക്കാൻ എന്തെല്ലാം ചെയ്യണം എന്നറിയില്ല.എന്നാലും വീട് വൃത്തിയാക്കി പെയിന്റ് ഒക്കെ ചെയ്തു പറമ്പും മുറ്റവും ഒക്കെ പുല്ലുചെത്തി ....വൃത്തിയാക്കിക്കഴിഞ്ഞു.
കുടുംബാംഗങ്ങളുടെ സമർപ്പണങ്ങൾ വന്നു തുടങ്ങി.ആദ്യം വന്നത് ഓട്ടു മണിയായിരുന്നു.അതു അമ്പലത്തിൽ തന്നെ കെട്ടിഉറപ്പിച്ചു.പിന്നെ ഏഴ് തട്ടുള്ള ആമയുടെ പുറത്തു ഉറപ്പിച്ച ഒരുപാട് തിരികൾ വയ്ക്കാവുന്ന *ഹംപോ *എത്തി.സിമന്റ് കൊണ്ടുള്ള തറകെട്ടി അതിനെ ഭംഗിയായി ഉറപ്പിച്ചു.
പൂജയ്ക്ക് ആവശ്യമായ ചെമ്പുകലശങ്ങളും...ഫലങ്ങൾ നേദിക്കാൻ ഉള്ള വലിയ താട്ട്... പൂക്കൾ വെക്കാനുള്ള ചെറിയ താട്ട് ..കർപ്പൂരആരതിക്കുള്ള നീളൻ പിടിയുള്ള *ആർത്തി* ഇവയെല്ലാം വാങ്ങിച്ചു .ഇത്തവണയും എനിക്ക് മാന്നാർ പോകുവാനായില്ല.ഇനിയും അവസരങ്ങൾ വരുമല്ലോ??😊
ഈ കുടുംബവീടു സ്ഥാപിച്ചത് ഞങ്ങളുടെ മുതുമുത്തശ്ശൻ ആയ നാഗൂ ആണ്..നാഗ മല്ലൻ എന്നാണ് അറിയപ്പെട്ടിരുന്നത്.കുടുംബത്താവഴി പുസ്തകത്തിൽ നാഗൂ ..വാമനൻ.. റാമു ..എന്നീ പേരുകൾ ആവർത്തിച്ചു വരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ അപ്പൂപ്പന്റെ പേര് വാമനമല്ലൻ എന്നും അതിലും മുന്നിൽ രാമമല്ലൻ...മുതുമുത്തശ്ശൻ നാഗമല്ലൻ എന്നും വർഷതോറും നടത്തുന്ന പിതൃക്കളുടെ പൂജയിൽ ആവർത്തിക്കാറുണ്ട് എന്നു പറഞ്ഞിട്ടും ഞങ്ങൾ ആ കുടുംബത്തിലെ ആണെന്ന് അംഗീകരിക്കാൻ അവർക്ക് എന്തോ ഒരു ബുദ്ധിമുട്ട്. എന്നിരുന്നാലും ഞങ്ങൾ അവരെ ഞങ്ങളുടെ കുടുംബക്കാർ ആയി കരുതി തന്നെ ക്ഷണിച്ചിട്ടുണ്ട്.300 വർഷം പഴക്കമുള്ള ഒരു പിണക്കം ഇതോടെ തീരുമായിരിക്കും.നാഗരാജാവ് കുടുംബത്തോടൊപ്പം ചേരുമ്പോൾ ഞങ്ങളുടെ കുടുംബങ്ങളും ഒത്തു ചേ രുമായിരിക്കും..
അച്ഛന് ആയിരുന്നു ഏറെ ആഗ്രഹം ,അമ്പലം പണിയണം എന്ന്.. കുട്ടിക്കാലം മുതൽ അദ്ദേഹം വർഷം തോറും നാഗപഞ്ചമിക്ക് കാവിൽ പൂജകൾ ചെയ്യിക്കുമായിരുന്നു.*സുത്താപുന്നവ്* ന് നഗരാജന് പൂണൂൽ അണിയിക്കുമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം കുറച്ചു ദിവസം ആയി ഞങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട്.ഞങ്ങൾ ആണ് ചെയ്യുന്നത് എങ്കിലും ഒരുപാട് തലമുറകളിലെ പിതൃക്കളുടെ പ്രാർത്ഥന കൾ ആണ് ഇത് നടക്കുന്നവാൻ ഇടയായ കാരണം എന്ന വിശ്വസിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. അവരുടെ എല്ലാം പ്രാർത്ഥനകൾ ഞങ്ങളിലൂടെ സഫലമാവുകയാണ്.കാത്തിരിക്കുകയാണ് ആ ഭാഗ്യ നിമിഷത്തിൽ പങ്കാളിയാവൻ.... ഇനി ഒരു ദിനം മാത്രം....
Comments
Post a Comment