നിമജ്ജനം

*നിമജ്ജനം *

"കായേന വാചാ മനസേന്ദ്രിയൈർവ്വാ ബുദ്ധ്യാത്മനാ വാ പ്രകൃതേസ്സ്വഭാവാൽ കരോമി യദ്യൽ സകലം പരസ്മൈ നാരായണായേതി സമർപ്പയാമി.*

  ശരീരം, വാക്ക്,മനസ്സ്,തുടങ്ങിയ ഇന്ദ്രിയങ്ങൾകൊണ്ടും..ബുദ്ധികൊണ്ടും,പ്രകൃതേ ഉള്ള സ്വഭാവങ്ങൾ കൊണ്ടും ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും നാരായണന് സമർപ്പിക്കുന്നു. എന്ന വരികൾ  എല്ലാവരും കൂടി ഉറക്കെ ചൊല്ലിയാണ്...നൂറ്റാണ്ടുകൾ ആയി പൂജകൾ ചെയ്തു കൊണ്ടിരുന്ന ഭ്രംശനം വന്ന നാഗകന്യക വിഗ്രഹം സമുദ്രത്തിൽ നിമർജനം ചെയ്തത്.കടലിലേക്ക് നീണ്ടുകിടക്കുന്ന കരിങ്കൽ പാതയിലൂടെ നടന്ന് കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ചേർന്നാണ് യാത്രയാക്കിയത്.ചുവന്ന പട്ടിൽ പൊതിഞ്ഞ വിഗ്രഹത്തെ സമുദ്രം ഇരുകൈകളും നീട്ടി സ്വീകരിച്ചു.

ഒരു നിമിഷം കടൽ രൗദ്രയായി.... വെള്ളത്തുള്ളികൾ ചുറ്റുമുള്ള പാറകൂട്ടങ്ങളിൽ തട്ടി ചിതറി ഞങ്ങളെ നനച്ചു കൊണ്ട് കടന്നുപോയി. നൂറുക്കണക്കിന് വർഷങ്ങൾക്ക് മുൻപ് പൂർവികർ ഗോവയിൽ നിന്ന് കൊണ്ട് വന്ന് ആരാധിച്ചിരുന്ന  ദിവസവും അഭിഷേകം ചെയ്തുകൊണ്ടിരുന്ന വിഗ്രഹം ...ഞങ്ങൾക്ക്  വന്ന ദോഷങ്ങൾ സ്വയം ഏറ്റെടുത്തു ഞങ്ങളെ സംരക്ഷിച്ച ആ വിഗ്രഹം സമുദ്രത്തിലേക്ക് മുങ്ങിപ്പോകുന്നത് കണ്ടപ്പോൾ മനസ്സും എന്തോ മൂകമായി.അവരെ സ്ഥാപിച്ചിരുന്ന പീഠങ്ങളും പൊട്ടിച്ചു മാറ്റി ..അവിടം വൃത്തിയാക്കിയപ്പോൾ ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ മറയുകയാണ്.കാവും കുളവും നിലനിർത്താൻ തന്നെ ആണ് ആഗ്രഹം... അവ ഞങ്ങളുടെ ഭൂമിയ്ക്ക് തണുപ്പും തണലും നല്കാനാവട്ടെ...അമ്പലപ്രതിഷ്ഠ യുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഇതോടെ അവസാനിക്കുകയാണ്.ഇനി ഞങ്ങൾ വീണ്ടും പഴയ ജീവിതത്തിരക്കുകളിലേക്ക്.....

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.