അവധിക്കാലം തീർന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്.ഒരുപാട് സങ്കടപ്പെടുത്തുകയും സ്നേഹിക്കുകയും  സന്തോഷിപ്പിക്കുകയും ചെയ്ത ചില കുരുന്നുകൾ ഈ വർഷം പോവുകയാണ്..ഒരുപാട് സങ്കടം ഉണ്ടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ പിരിഞ്ഞല്ലേ ആവൂ എന്ന തത്വം മനസ്സിൽ നിറച്ചു അവരെ യാത്രയാക്കുന്നതിന് ഒപ്പം കണ്ണീരും സങ്കടവും ആയി പുതുതായി എത്തുന്നവരെ സ്വീകരിക്കേണ്ടതുമുണ്ട്.ഇനിയുള്ള പത്തു മാസങ്ങൾ അവരോടൊപ്പം...കളിയും ചിരിയും പഠനവും യാത്രകളും ആയി...പുതിയ ആധ്യാപകരുമായുള്ള ഒത്തുചേരൽ ക്ലാസ്സുകൾ കഴിഞ്ഞു.ഒരാഴ്ച്ചകൊണ്ട് പലയിടത്തും നിന്നും വന്നവർ ഒരു കുടുംബത്തിലെ അംഗങ്ങൾ ആയി...അവരുടെ സ്നേഹവും ഒരുമയും ഒരുപാട് കുട്ടികൾക്ക് ആനന്ദവും അഭയവും ആവട്ടെ...

ആദ്യദിനത്തിലെ കണ്ണീർ മഴകൾ എല്ലാവർഷവും ഉള്ളതാണെന്ന് എങ്കിലും കുഞ്ഞു നൊമ്പരങ്ങൾ പെട്ടന്ന് മനസ്സിനെ ഉലച്ചു കളയും.അവരുടെ ചുണ്ടിൽ പുഞ്ചിരി വിരിയുന്നത് വരെ മനസ്സിന് ഒരു സമാധാനവും കാണില്ല.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ