പുസ്തകങ്ങൾ

lഅക്ഷരങ്ങൾ കൂട്ടിവായിച്ചു തുടങ്ങിയപ്പോൾ വയസ്സ് അഞ്ചേ ആയിരുന്നുള്ളൂ.വായിച്ച പുസ്തകം ചമ്പക് എന്ന ഒരു നിറമുള്ള ചിത്ര പുസ്തകം ആയിരുന്നു എന്നായിരുന്നു ഓർമ്മ.അതിനും മുൻപ് അമ്മമ്മ പറഞ്ഞു തന്നിരുന്ന* ഗുർബജ്ജി*എന്ന കരിയിലക്കിളിയുടെയും കാക്കയുടെയും കഥയും...*കുണ്ട കുർക്കൂൾ,,,*എന്ന തവിട് നിറച്ച മുറിയിൽ താമസിക്കുന്ന സുന്ദരി രാജകുമാരിയെ പറ്റിയും...ഉണ്ടനും  ഉണ്ടിയെ പറ്റിയും ഉള്ള കഥകൾ ആയിരുന്നു എന്റെ ലോകം...പിന്നീട് കുട്ടിക്കഥകളും ചിത്രങ്ങളും എന്ന പുസ്തകം എന്റെ കുട്ടിക്കാലത്തെ നിറം ഉള്ളവയാക്കി..അതിലെ കൊച്ചു കഥകളും ചിത്രങ്ങളും ഇന്നും ഓർമ്മയിൽ തിളങ്ങി നിൽക്കുന്നുണ്ട്...അവ ഇന്നത്തെ കാലത്തെ കുട്ടികളെയും രസിപ്പിക്കും എന്ന് അവർക്ക് അവ ചിത്രങ്ങൾ വരച്ചു പറഞ്ഞു കൊടുക്കുമ്പോൾ മനസ്സിലാവുന്നുണ്ട്. ഇടയ്ക്ക് എപ്പഴോ സൗജന്യമായി കിട്ടിയിരുന്ന സോവിയറ്റ് യൂണിയൻ എന്ന പുസ്തകത്തിന്റെ പുതിയ മണവും നിറമുള്ള മിനുസമുള്ള പേജുകളും എനിക്ക് ആനന്ദം നൽകി...പിന്നീട് മനോരമ...മനോരാജ്യം പോലുള്ള വലിയവരുടെ പുസ്തകങ്ങളും  വിക്രമാദിത്യകഥകൾ..ഐതിഹ്യമാല എന്നിവ പുറകെ എത്തി.ബാലരമ.. ലാലുലീല...പൂമ്പാറ്റ പുസ്തകങ്ങൾ കൈകളിൽ എത്തിയത് കുറേക്കൂടി വൈകിയാണ് ..രാമായണവും ..മഹാഭാരതവും ടാർസെനും എത്തിയത് ഒരുമിച്ച് ആയിരുന്നു... വായിച്ചു തീരുന്നത് വരെ നിലത്തു വെയ്ക്കാൻ പോലും തോന്നിയില്ല.

തകഴി യുടെ ചെമ്മീനും കയറുമൊക്കെ ശ്വാസം വിടാതെ വായിച്ചു പോയി...S K പൊറ്റക്കാട്ടിന്റെ പുസ്തകങ്ങളിലൂടെ പുതിയ ലോകങ്ങൾ കണ്ടു .ബാലവിജ്ഞാനകോശം കടന്നു വന്നതും അപ്പോൾ ആയിരുന്നു.. എം ടി യും മുട്ടത്തു വർക്കിയും .ഷെർലക് ഹോംസും ഒന്നിച്ചാണ് വന്നത്...പിന്നീട് മീനും ചോറും ഇല്ലാതെ  ഭക്ഷണം കഴിക്കാത്ത നിറയെ മധുരം കഴിക്കുന്ന ബംഗാളി പുസ്തങ്ങളിൽ വായന എത്തിയപ്പോൾ വയസ്സ് പതിനഞ്ചു ആയിരുന്നു. ഒഡീസിയും ഹോമാറും വായിച്ചു ലോക ക്ലാസ്സിക്കുകളിൽ എത്തിപ്പെട്ടു ..പിന്നീട് ഉള്ള കുറച്ചു വർഷങ്ങൾ പത്രങ്ങളും വനിതാ മാസികകളും മാത്രമായിരിന്നു കൂട്ട്...

ഇടയ്ക്കൊക്കെ കിട്ടുന്ന ആട് ജീവിതം....കോളറ കാലത്തെ പ്രണയം..ടോട്ടോചാൻ ..അവസാനമായി വായിച്ച മീര യുടെ ആരാചാരിൽ എത്തിനിൽക്കുന്നു എന്റെ വായനയുടെ ലോകം..പുസ്തങ്ങൾ കിട്ടുന്നത് ദുഷ്കരവും...കാഴ്ച്ച ..സമയപ്രശ്നങ്ങൾ വായനയിൽ നിന്ന് എന്നെയും അകറ്റി തുടങ്ങി.ഇനിയും ഒരു പുഷ്കരകാലം വായനക്കായി retairment കാലത്തും ഉണ്ടാവും എന്ന പ്രതീക്ഷ യോടെ...വീണ്ടും ഒരു വായന ദിനവും വരവും കടന്നുപോവുന്നു.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.