പുതുഗ്രാമത്തിനേയും കൃഷ്ണപുരം ഗ്രാമത്തിനേയും തമ്മിൽ ചേർക്കുന്ന ഒരു ചുവന്ന മണ്പാത ഉണ്ടായിരുന്നു.അതിന്റെ ഒരു വശത്തായിരുന്നു പാറക്കളം എന്നറിയപ്പെടുന്ന പഴയ റൈസ് മിൽ പുതുക്കി ഉണ്ടാക്കിയ ഞങ്ങളുടെ വീട്. വീടിന്റെ അരികിൽ ഉള്ള വലിയ കുളത്തിന്റെ ഓരം ചേർന്ന് നിരത്തുവക്കിൽ വലിയ ആല്മരങ്ങൾ മൂന്നെണ്ണം ചുറ്റും കൽക്കെട്ടോടുകൂടി ഉണ്ടായിരുന്നു.വിവാഹം കഴിഞ്ഞു ആലപ്പുഴക്ക് വന്നപ്പോൾ എനിക്ക് അവയെ ഒരുപാട് മിസ് ചെയ്തു..ഒരു കുഞ്ഞു കരിങ്കൽ ചട്ടിയിൽ ഒരുപാട് അലഞ്ഞു ഒരു മരത്തിന്റെ വേരിൽ വളർച്ച മുട്ടി നിൽക്കുന്ന ഒരു കുഞ്ഞു തൈ ഞാൻ ഒരു കരിങ്കൽ പാത്ര ത്തിൽ നട്ടു വളർത്തി.ബോണസായി എന്നോക്കെ പറഞ്ഞാൽ മനസ്സിലവാത്ത ഈ നാട്ടിൻ പുറത്തു അതു അപരാധം ആയി. ഹനുമാന്റെ വാഹനം ആണെന്നും അതു ശുദ്ധി യായി സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു എന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തി. ഒടുവിൽ ഞാൻ അത് കളഞ്ഞു .പേരാലിന്റെ ഒരു കുഞ്ഞു ചെടി നട്ടു സ്വയം സമാധാനപ്പെട്ടു.കഴിഞ്ഞ ആഴ്ച്ച അതു പുതിയ ചട്ടിയിലേക്ക് മാറ്റി നട്ടു.18 വർഷം പ്രായമുള്ള എന്റെ ചെടിക്ക് പുതിയ ഇല വരാൻ കാത്തിരുന്നപ്പോൾ ആണ് എവിടെനിന്നോ കിട്ടിയ ഒരു കൊച്ചു ആലിൻ തയ്യു മായി മോൾ വന്നത്.അവൾ അത് ഒരു ചെറിയ സ(മ്പറാണി പുകയ്ക്കുന്ന പാത്രത്തിൽ നട്ടു...അങ്ങനെ വീണ്ടും അവൻ എന്റെ വീട്ടിലെത്തി..ഇപ്പൊ രണ്ടിനും പുതിയ ഇലകൾ വന്നു തുടങ്ങി..ഓർമ്മയിലെ ആൽമരത്തിൻറെ കാറ്റ് എന്റെ ഹൃദയത്തിലും വീശിത്തുടങ്ങി.........
പുതിയൊരു പുലരി
മഞ്ഞിന്റെ പുതപ്പിട്ടു മൂടിയാണ് ഇപ്പോൾ പ്രഭാതം വിരുന്നെത്തുന്നത്..പതുക്കെ തുറക്കുന്ന അടുക്കള വാതിലിന് മുന്നിൽ പ്രകാശം മടിപിടിച്ചെത്തുമ്പോൾ തണുപ്പ് ഓടി ചാടി എത...
Comments
Post a Comment