വളർത്തുമൃഗങ്ങൾ.

yഈ വളർത്തു മൃഗങ്ങളെ കൂട്ടിലിട്ടു വളർത്തുന്നതും കൊണ്ട് നടക്കുന്നതും ഒക്കെ കാണാൻ വലിയ ഇഷ്ടമാണ് എങ്കിലും അവയെ തൊടാനും കൊണ്ടുനടക്കാനും എനിക്ക് തീരെ ഇഷ്ടം അല്ല... വീട്ടിൽ എപ്പോഴും കുറച്ചു പൂച്ചകൾ വരാറുണ്ട്...അതിലെ കരിമ്പൂച്ച എന്റെ സ്വപനത്തിൽ വരെ വന്നിട്ടുണ്ട്...  കണ്ടൻ പൂച്ചകൾ എപ്പോഴും അതിർത്തി തർക്കവുമായി രാത്രിയും പകലും വന്ന് ബഹളം ഉണ്ടാക്കാറുണ്ട്.അവയെ ഞാൻ എപ്പോഴും ഓടിച്ചു വിടാറുണ്ട്. പക്ഷേ രാത്രി ഭക്ഷണം കഴിച്ചു കഴിയുമ്പോൾ രണ്ടു പൂച്ചകൾ സ്ഥിരമായി അടുക്കള മുറ്റത്തു വരാറുണ്ട്.അവയ്ക്ക് മിച്ചമുള്ള ഭക്ഷണം കൊടുക്കാറുമുണ്ട്.അതിലെ ഒരു പൂച്ച..അതോ രണ്ടുമോ..എന്നറിയില്ല രണ്ടു മൂന്ന് മാസം കൂടുമ്പോൾ പ്രസവിക്കുകയും അതിനെ കണ്ടൻ പൂച്ചയിൽ നിന്ന് രക്ഷിക്കാനായി പലയിടത്തും മാറ്റി മാറ്റി കൊണ്ടുപോവാറും ഉണ്ട്.കഴിഞ്ഞ തവണ അവൾ വീടിന്റെ സീലിങ്ങിൽ ആണ് പ്രസവിച്ചു കിടന്നത്...പഴയ വീട് ആയതു കൊണ്ട് ഇടയ്ക്കിടെ മരപ്പട്ടിയും അവിടെ വന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു വലുതാക്കി കൊണ്ടു പോവരുണ്ട്. അവന്റെ മൂത്രത്തിന് രൂക്ഷമായ ഗന്ധം ആയത് കൊണ്ട് അവൻ തട്ടിൻ പുറത്തു വരുന്നത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഒരു ദിവസം അതിന്റെ കുഞ്ഞ് സീലിങ്ന്റെ വിടവിലൂടെ ഞങ്ങളുടെ ബെഡ്‌റൂമിൽ വന്ന് ഒരു രാത്രിയിലെ ഉറക്കം കളഞ്ഞിട്ടുണ്ട്.പിന്നീട് അവൾ എങ്ങിനെയോ വീടിനോട് ചേർന്ന് ഉള്ള കിണറ്റിൽ വീണു.വെള്ളം ചീത്തയാക്കി.പിന്നെ ബക്കറ്റ് ഇട്ടു കൊടുത്തപ്പോൾ നനഞ്ഞു കുളിച്ചു കൊച്ചുകുട്ടിയെ പോലെ കയറിവന്നു തണുപ്പ് മാറുന്നത് വരെ കൂനിക്കൂടി ഇരുന്ന് ഓടിപ്പോയി.പിന്നീട് തിരിച്ചു വന്നില്ല.തട്ടിൻ പുറത്തു ഒച്ച കേട്ടപ്പോൾ അതു അവളാണെന്നാണ് കരുതിയത്.

അതു പൂച്ചയായിരുന്നു..കണ്ടനെ പേടിച്ചു ഇത്തവണ അവൾ അവിടെയാണ് പ്രസവിച്ചത്.എന്നിട്ടും അവൻ അവിടെയും എത്തി.ഇത്തവണ സീലിംഗ് പൊളിക്കേണ്ടി വന്നു.അവൻ കടിച്ചു കൊന്ന കുഞ്ഞിനെ പുറത്തെടുക്കാൻ.ഇന്നലെ രാത്രി പൂച്ചകൾ ശബ്ദം ഉണ്ടാക്കുന്നത് കേട്ട് നോക്കിയപ്പോൾ അവറ്റകളുടെ കൂടെ എന്തോ വെളുത്ത വസ്തു പൈപ്പിൻ ചുവട്ടിൽ കണ്ടു.ടോര്ച്മായി വന്നപ്പോൾ കണ്ടു...കഴുത്തു മുറിഞ്ഞു കിടക്കുന്ന കുഞ്ഞിപ്പൂച്ചയും അതിനെ കൈകൊണ്ടും തലകൊണ്ടും ഉണർത്താൻ ശ്രമിക്കുന്ന തള്ളപൂച്ചയും...കണ്ടു നിൽക്കാൻ വയ്യാതെ അവിടെ നിന്ന് പോയ ഞാൻ കാലത്തു ഉണർന്നു വന്നപ്പോഴും അതേ കാഴ്ച്ച കണ്ടു.😢😢😢 അവൾ അപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നു.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.