ശുഭാരംഭം
ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്
സവിതാവിനോട് ഉള്ള പ്രാർത്ഥനയാണ് ഗായത്രി...മൂന്നു വേദങ്ങളിലും ഉള്ള ഏക മന്ത്രം.അതു പഠിക്കാതെ വേദാഭ്യാസം പൂർത്തിയവില്ല.ഉപനയനസമയത്ത് പിതാവിൽ നിന്ന് ലഭിക്കുന്ന, തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകരുന്ന മന്ത്രം.സവിതാവായ സൂര്യ ഭഗവാനോട് ലോകം മുഴുവൻ പ്രകാശിപ്പിക്കുന്നത് പോലെ തന്റെ ബുദ്ധിയെയും അദ്ദേഹം പ പ്രകാശിപ്പിക്കണേ എന്ന പ്രാർത്ഥനയാണ് ഗായത്രി. അതുപോലെ എന്റെ കുഞ്ഞുങ്ങളുടെ ബുദ്ധിയിലും പ്രകാശം നിറയ്ക്കണേ എന്ന പ്രാർത്ഥനയാണ് ഇന്ന് ഞങ്ങൾ കാവിലെ നാഗദൈവങ്ങളോട് ചെയ്തത്.നാടിനും വീടിനും ലോകത്തിനും വെളിച്ചം നൽകുന്ന നല്ല മക്കളായി അവർ വളരണം.നാളത്തെ ലോകത്തിന് അവർ മാതൃകയാവണം.
ഇടിയും മഴയുമായി ആണ് ഇന്നത്തെ പുലരി വിരിഞ്ഞത്...അത്കൊണ്ട് തന്നെ ആകെ വിഷമിച്ചാണ് ഒരുങ്ങിയത് തന്നെ.കുഞ്ഞുങ്ങളുടെ ബാൻഡ് മേളവും മറ്റു പരിപാടികളും മഴയിൽ മുങ്ങിപ്പോകുമോ എന്ന് തോന്നിപ്പോയി.പക്ഷെ സമയത്ത് മഴപെയ്തു തോരുകയും ഇളം വെയിൽ പരക്കുകയും ചെയ്തു.അമ്പലത്തിന് മുന്നിൽ ചെന്ന് കുട്ടികൾ ബാൻഡ് ഡിസ്പ്ലേ നടത്തുകയും അതിഥികളെ സ്വീകരിക്കുകയും ചെയ്യുന്ന സമയത്ത് ഇളം വെയിൽ പരക്കുകയും ചെയ്തു..നിലവിളക്കിന്റെ പ്രകാശം കുട്ടികളിൽ നിറയട്ടെ എന്ന അതിമനോഹരമായ പ്രാർത്ഥനയോടെ ഒരു കൊച്ചു യോഗം ചേരുകയും. ...അതിന് ശേഷം വിളക്ക് കൊളുത്തുകയും ചെയ്തു.പിന്നീട് കുട്ടികൾക്ക് ബലൂണും ചോക്ലേറ്റും ...പരേന്റ്സ് ന് ലഘുഭക്ഷണവും നൽകി..കുട്ടികൾ ക്ലാസ്റൂമിലും ..play ഏരിയയിലും കളിച്ചു നടന്നു.നിലവിളക്ക് കൊളുത്തിയത് അതിഥികൾക്ക് ഒപ്പം അമ്പലപ്പുഴയിലെ അദ്ധ്യാപികയും രണ്ടു കുട്ടികളും ആയിരുന്നു. ഒരു ആണ് കുട്ടിയും പെണ്കുട്ടിയും...അവരാണ് ഗായത്രിയുടെ വെളിച്ചം... ആ വെളിച്ചത്തിൽ ഗായത്രി എന്ന പ്രസ്ഥാനം ഞങ്ങൾക്ക് ശേഷവും മുന്നോട്ട് പോകട്ടെ .തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ഗായത്രി ഒരു മന്ത്രമായി അറിവായി കത്തിപടരട്ടെ.....Gayathri... The The manthra of learning.
Comments
Post a Comment