ഗുരുദക്ഷിണ

പതിനാലു കൊല്ലം മുൻപ് മോളെ പിരിഞ്ഞിരിക്കാനുള്ള സങ്കടവും കുട്ടികളുമായി ഒത്തുകൂടാനുള്ള മോഹവും ഒന്നിച്ചു ചേർന്നപ്പോൾ ആണ് ഒരു കൊച്ചു പ്ലേ സ്കൂൾ എന്ന ആശയം മനസ്‌സിൽ ഉദിച്ചത്.പാചകവും വീട്ടുജോലിയുമായി ജീവിതം ഒരുപോലെ വിരസമായി തുടങ്ങിയിരുന്നു...വിഷയം അവതരിപ്പിച്ചപ്പോൾ husband  എതിർത്തു ഒന്നും പറഞ്ഞില്ല...മാത്രമല്ല രണ്ടു ക്ലാസ്റൂമും ഒരു ഓഫീസ് റൂമും ആയി റോഡ് sideile അഞ്ചു സെന്റിൽ ഒരു കുഞ്ഞു സ്കൂൾ പണിതു തന്നു.ആദ്യം ഞാനും മോളും മാത്രമായിരുന്നു..പിന്നീട് ഓരോരുത്തർ ആയി വന്നു ചേർന്നു.താഴെ അദ്ധ്യാപകർ വന്നു...ആയമാർ വന്നു.കുട്ടികൾ ഓട്ടോയിൽ വന്നു..അങ്ങിനെ വർഷങ്ങൾ പോയി.മോള് വളർന്നു...ഒന്നാം ക്ലാസ്സിൽ ആയി..അപ്പോഴെക്കും അവൾ കാര്യങ്ങൾ സ്വയം ചെയ്യാറായി...സന്തോഷത്തോടെ വലിയ സ്കൂളിലേക്ക് പോയി...
ഓരോ ബാച്ചും ukg കഴിഞ്ഞു യാത്രപറഞ്ഞു.ഒരു കുട്ടി മാത്രം പോകാൻ തയ്യാറായില്ല.. ഒപ്പം കുറച്ചു കുട്ടികളും...ഒന്നാം ക്ലാസ് ഇവിടെ തന്നെ വേണം എന്ന് വാശി പിടിച്ചു...അങ്ങിനെ ഒടുവിൽ ഒന്നാം ക്ലാസ് തുടങ്ങേണ്ടി വന്നു.സ്ഥലം.. പേപ്പർ ..കെട്ടിടം ..എല്ലാം ആറു മാസങ്ങൾ കൊണ്ട് തയ്യാറായി... അങ്ങിനെ വെറും കിന്ടെർഗർട്ടൻ ആയ വിദ്യാലയം സ്കൂൾ ആയി മാറി...സ്കൂൾ വാൻ വന്ന ദിവസം എനിക്കും കുട്ടികൾക്കും ആഘോഷം തന്നെ ആയിരുന്നു. കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബും...ലൈബ്രറിയും ഒക്കെ ഒരുക്കി....ഒരു കുറവും അവർക്ക് ഉണ്ടാവരുത് എന്നൊരു നിർബന്ധം മനസ്സിൽ ഉണ്ടായിരുന്നു... കളരി ..യോഗ...ക്ലാസിക്കൽ ഡാൻസ്..മ്യൂസിക്..കീബോര്ഡ്...ബാൻഡ്...drawing... അങ്ങിനെ പുതിയ പുതിയ അദ്ധ്യാപകർ വന്നു...കുട്ടികൾ വളർന്നു സ്കൂളും...ഒരു അദ്ധ്യാപികയിൽ ഇന്ന് 25 ഓളം പേർക്ക് വിവിധ രീതിയിൽ ജോലി നൽകുന്ന ഒരു സ്ഥാപനം ആയി സ്കൂൾ വികസിച്ചു...7ആം തരം വരെ ആയി...അതിനുള്ള കെട്ടിടം പണി തീർന്നു കൊണ്ടിരിക്കുന്നതെ ഉള്ളൂ..ഈ മാസം പുതിയ ക്ലാസ്റൂമുകൾ ഓപ്പൺ ചെയ്യുകയാണ്.

വീണ്ടും ഇതാ അതേ കുട്ടി...ഇപ്പോൾ 8th ഇൽ ആയി..ഇവിടെ തന്നെ പഠിക്കണം എന്നു നിർബന്ധം പിടിച്ചു നിൽക്കുന്നു.ഞങ്ങൾ ഓട്ടം വീണ്ടും തുടങ്ങി... കെട്ടിടം ..സ്ഥലം...പേപ്പർ.... ചില സ്നേഹബന്ധങ്ങൾ അങ്ങിനെയാണ്..നമ്മളെക്കൊണ്ടു അസാധ്യമായത് ചെയ്യിക്കും....വർഷങ്ങൾ പഠിച്ചിട്ട് ഫീസ്  തരാതെയും പറയാതെയും ..പിന്നീട് എവിടെ എങ്കിലും വച്ചു കണ്ടാൽ കുട്ടികളെ പെട്ടന്ന് മാറ്റി കാണാത്തത് പോലെ മുഖം തിരിച്ചു പോകുന്ന മാതാ പിതാക്കളെ ഒരുപാട് കണ്ട അനുഭവങ്ങളിൽ ..ഉണ്ടാക്കുന്ന വേദനകൾകളിൽ നിന്ന് എന്നെപ്പോലെ ഉള്ള അദ്ധ്യാപകർക്ക് ജീവശ്വാസം നൽകാൻ...എന്തിന് നൂറ്.. ഇതുപോലെ ഒരെണ്ണം പോരെ...ശിഷ്യനായി.😍😍

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ