,നിയോഗങ്ങൾ
ഇന്ന് കേട്ട ഒരു വാർത്ത എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു..കുട്ടികളിൽ ഉള്ള സ്വഭാവ വൈകല്യങ്ങളും പഠനവൈകല്യങ്ങളും എന്തുകൊണ്ടോ പണ്ട് മുതലേ എന്റെ മനസ്സിനെ അലട്ടാറുണ്ട്.അത്തരം കുട്ടികളുമായി എത്തുന്ന രക്ഷകർത്താക്കളെ ഒരിക്കലും നിരാശപ്പെടുത്താൻ എനിക്ക് സാധിക്കാറില്ല. ഒരു കുട്ടിയുടെ ജീവിതം മെച്ചപ്പെടുത്താനായാൽ അതൊരു പുണ്യം തന്നെ അല്ലെ..പതിനാലു വർഷത്തെ അനുഭവത്തിൽ നാൽപതിലേറെ കുട്ടികളെ സാധാരണ കുട്ടികളുടെ ലെവലിലേയ്ക്ക് ഉയർത്താനായിട്ടുണ്ട്.ഇതിൽ ഇന്ന് വരെയും ഒരാൾ പോലും നന്ദിയോടെ ..സ്നേഹത്തോടെ യാത്ര പറഞ്ഞു പിരിഞ്ഞിട്ടില്ല.. ഈ വർഷവും പറക്കാൻ ചിറകുകൾ വെച്ചു തുടങ്ങിയപ്പോൾ തന്നെ അവരുടെ പഠനത്തിലും സ്വഭാവത്തിലും മാറ്റങ്ങൾ കണ്ടു തുടങ്ങിയപ്പോൾ തന്നെ എത്തി...double പ്രമോഷൻ demandum ആയി... അഡ്മിഷൻ സമയത്ത് എങ്ങിനെ എങ്കിലും കുട്ടിയെ ശരിയാക്കിയൽ മതി..നോർമൽ മനുഷ്യരെ പോലെ പെരുമാറിയാൽ മതി..എന്തു വേണമെങ്കിലും ചെയ്യാം എന്ന് പറഞ്ഞു കരഞ്ഞു വന്നവർ കുട്ടിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയാൽ ആരംഭിക്കും. ...പിന്നെ പെട്ടന്ന് ക്ലാസ്സുകൾ ഒരുമിച്ച് കയറാൻ..സംസാരം പോലും ഇല്ലാത്ത ..സോഷ്യൽ ബിഹേവിയർ പോലും ഇല്ലാത്ത കുട്ടിക്ക് ഇവിടുത്തെ ഇംഗ്ലീഷ് പോര...പഠനം പോര...ജോലി വാങ്ങാൻ ഇവിടുത്തെ എഡ്യൂക്കേഷൻ പോര.
ഒട്ടുമിക്ക കുട്ടികളിലും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാവുന്നത് മാതാ പിതാക്കളുടെ കുട്ടിയികളോട് ഉള്ള സമീപനവും ..അശ്രദ്ധമായ ..ചിട്ടയില്ലാത്ത കൈകാര്യം ചെയ്യലും ആണ്.മിക്കവാറും സാമ്പത്തികമായി ഉന്നതനിലയിൽ ഉള്ളവരാണ് കൂടുതലും...സ്വന്തം അമ്മയോട് കൂടാത്ത കുട്ടികളും ഇതിൽ ഉണ്ട്.അത്തരത്തിൽ ഒരു കുട്ടിയെ വർഷങ്ങൾക്ക് മുൻപ് ഒരുപാട് ബുദ്ധിമുട്ടി Lkg ലെവൽ correct ചെയ്തിരുന്നു. പരീക്ഷ കൾ പാസ്സ് ആവുകയും..മറ്റുകുട്ടികളെപ്പോലെ നോർമൽ ആയി തുടങ്ങുകയും ചെയ്‌തപ്പോൾ first സ്റ്റാൻഡേർഡിൽ അഡ്മിഷൻ ചോദിക്കുകയും ആ കുട്ടിക്ക് അത് overload ആവുമെന്ന കാരണത്തിൽ ഞാൻ അതു നിരുത്സാഹപ്പെടുത്തുകയും ചെയ്ത കാരണത്താൽ ടൗണിൽ ഉള്ള പ്രശസ്ത വിദ്യാലയത്തിൽ ചേർക്കുകയും ചെയ്ത എന്റെ ഒരു വിദ്യാർത്ഥി ഇന്ന് ഒരു സ്‌പെഷ്യൽ സ്കൂളിൽ ആണ് പഠിക്കുന്നത്...എന്ന വാർത്ത എന്നെ വല്ലാതെ അസ്വസ്ഥതയാക്കുന്നു. കുട്ടികൾക്ക് അവരുടെ പ്രായത്തിന് അനുസരിച്ച് അല്ലാതെ ബുദ്ധി നിലവാരത്തിന് അനുസരിച്ച് വിദ്യാഭ്യാസം നൽകിയാൽ അവർ വിജയിച്ചു വരും എന്ന് എത്ര പറഞ്ഞാലും ഇവർക്ക് മനസ്സിലാകാത്തത് എന്ത്?സ്വന്തം കുട്ടിയുടെ ജീവിതതിനെക്കാൾ സമൂഹത്തിലെ status ആണോ വലുത്?
ഈ വർഷവും ഇതുപോലെ കുട്ടികളെ പറയാതെ കൊണ്ടുപോയിട്ടുണ്ട്..ഒരുപാട് സങ്കടം ഉണ്ടെങ്കിലും അവർ എവിടെ ആയാലും നന്നായിരിക്കട്ടെ...ഓരോ തവണയും ഇനിയില്ല എന്ന് തീരുമാനിക്കും എങ്കിലും ഇന്നും അതു ഞാൻ തെറ്റിച്ചു... അത്തരത്തിൽ ഉള്ള രണ്ടുകുട്ടികളെ മക്കളായി എടുത്തു....ഇതു എന്റെ നിയോഗം...നന്ദിയും സ്നേഹവും ഇല്ലാത്ത ലോകത്ത് ജനിച്ചത് എന്റെ കുഞ്ഞുങ്ങളുടെ കുറ്റം അല്ലല്ലോ...
Comments
Post a Comment