ഓർമ്മകൾ

മറാങ്ങോട്ടാ Lp സ്കൂളിന് പുറകിൽ ഒരു വലിയ ഗുൽമോഹർ മരവും പേരറിയാത്ത കുട്ടികൾ വെല്ല കായ് എന്നു വിളിക്കുന്ന നല്ല മധുരമുള്ള കായ്കൾ തരുന്ന മരവും ഉണ്ടായിരുന്നു.വേനലിൽ അവ നിറയെ ചുവന്ന പൂക്കളും ഇളം പിങ്ക് നിറത്തിലുള്ള പൂക്കളും കൊണ്ട് ഞങ്ങളുടെ കളിസ്ഥലം മനോഹരം ആക്കിയിരുന്നു. വെല്ലക്കായുടെ മധുരത്തിന് സത്യനാഥൻ മാസ്റ്ററുടെ ചൂരൽ പ്രയോഗത്തിന്റെ വേദന അലിയിക്കാനുള്ളത്ര മധുരം ഉണ്ടായിരുന്നു.ആ മരത്തണലിനു സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളാനുള്ള വിസ്താരം ഉണ്ടായിരുന്നു.ആരും കാണാതെ ചോറ്റുപാത്രത്തിന്റെ അടപ്പിൽ  വാങ്ങി എനിക്കായ് കരുതി വച്ച അമേരിക്കൻ ഉപ്പുമാവിന്റെ രുചി ഇന്നും നാവിൻ തുമ്പിൽ ഉണ്ട്. ചുവന്ന തറയോട് പതിച്ച ക്ലാസ് മുറികളും ഭഗവതി കുടികൊള്ളുന്ന നടുമുറ്റവും ഒരിക്കൽ കൂടി ഒന്നു കാണുവാൻ വെറുതെ ഒരു മോഹം...

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ