അവസാനത്തെ വിളവ്

വേനൽ വിഭവങ്ങൾ തീർന്നുതുടങ്ങി. അവസാനത്തെ ഇളവനും വിളവ് എടുത്തു.പൈൻ ആപ്പിൾ ചേർത്ത് പുലിശ്ശേരിയും ഉണ്ടാക്കി.ഇനിയിപ്പോ പുതിയ കൃഷി തുടങ്ങിയെ പറ്റൂ...കുറച്ചു ദിവസം ആയി മഴ തന്നെ മഴ..ഉണങ്ങിക്കിടന്ന പാടവും മുറ്റവും എല്ലാം പച്ചപുല്ലുകൾ നിറഞ്ഞു..grow ബാഗിലെ ചെടികൾ വളർച്ച മുരടിച്ചു നിൽപ്പാണ്.എന്നാലും ജീവിതം മുന്നോട്ട് പോയല്ലേ പറ്റൂ.കാലത്തു ഇഡ്ഡലിക്ക് മാവ് അരച്ചപ്പോൾ അതിൽ നിന്ന് സ്വല്പം ഉഴുന്ന് വെള്ളം ചേർക്കാതെ അരച്ചെടുത്തു ഉള്ളി..പച്ചമുളക്..ഇഞ്ചി..കാരറ്റ്..കാബ്ബജ്.. കറിവേപ്പില.. സ്വല്പം വറുത്ത റവ ഉപ്പ് ഇവ ചേർത്തു കുഴച്ചു കുഞ്ഞു കുഞ്ഞു ഉരുളകൾ ആയി വെളിച്ചെണ്ണ യിൽ പൊരിച്ചെടുത്തു. ഒപ്പം കുറച്ചു തേങ്ങ ചമ്മന്തിയും ചായയും ആയപ്പോൾ കാലത്തെ മഴ പൊരിച്ചു.

ഉച്ചയ്ക്ക് ഊണിന് എന്നാൽ പിന്നെ മുരിങ്ങക്കായ ഉപ്പുമാവ് തന്നെ ആവട്ടെ എന്നു കരുതി.suuuper ആയിട്ടുണ്ട് ഇനി വേണ്ട..എന്നോ..നീ ഇതു രാവിലെ കാപ്പിക്കു ഉണ്ടാക്കിയാൽ മതി എന്നു പറയുമോ എന്ന് പേടിച്ചെങ്കിലും ഒന്നും പറയാതെ വീണ്ടും വീണ്ടും വാങ്ങി കഴിച്ചിട്ടുപോയി.പോകുന്ന പോക്കിൽ വെജിറ്റേറിയൻ വിഭവങ്ങൾ വേറെയും കാണും വെറൈറ്റി... നീ പരീക്ഷിച്ചു നോക്കിക്കോ എന്നൊരു അനുവാദവും തന്നു...അപ്പൊ നമുക്ക് നോക്കാം അല്ലെ നമ്മുടെ പഴയ  പല്ലില്ലാത്ത അമ്മൂമ്മ മുരിങ്ങക്കായ തിന്നാൻ വേണ്ടി കണ്ടുപിടിച്ച വിഭവം...

മുരിങ്ങക്കായ വൃത്തിയായി കഴുകി മുറിച്ചു നാര് കളഞ്ഞു വക്കുക.ഒരു fri പാനിൽ  എണ്ണ ഒഴിച്ചു ആവശ്യത്തിന് വറ്റൽ മുളക് ചേർത്തു കടുക് വറുക്കുക.ഒരു കപ്പ് വെള്ളം ചേർത്തു തിളയ്ക്കുമ്പോൾ മുരിങ്ങക്കായ ചേർക്കുക.വെന്തു വരുമ്പോൾ ഉപ്പ് ചേർക്കുക.ഉപ്പ് കഷ്ണങ്ങൾക്ക് വേണ്ടതിലും ഒരൽപ്പം കൂടുതൽ വേണം.ഉപ്പ് പിടിച്ചു കഴിയുമ്പോൾ വറുത്ത റവ or വറുത്ത അരിപ്പൊടി ചേർത്ത് ഇളക്കുക. കുറച്ചു സമയം അടച്ചു വെച്ചു വേവിക്കുക.അപ്പൊ മുരിങ്ങക്കായ ഉപ്പുമാവ് കഴിക്കാൻ അമ്മൂമ്മ റെഡി ആയിരിക്കും😍😍

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.