ഭൂമിയുടെ അവകാശികൾ
പണ്ട് മുതുമുത്തശ്ശന്റെ കാലത്തു പുരയിടം ഇങ്ങനെ നീണ്ടു നിവർന്നു കരി വരെ ചേർന്നു കിടന്നിരുന്നു.കുടിക്കാനും കുളിക്കാനും പ്രത്യേകം പ്രത്യേകം കുളങ്ങൾ അന്നുണ്ടായിരുന്നു. കുടിക്കാൻ ശുദ്ധജലവും ... അണ്ടോടാണ്ട് ഉണ്ണാൻ നെല്ലും ഫലങ്ങൾ നിറച്ച..ശുദ്ധവായുവും തണലും നൽകുന്ന മരങ്ങളും സമ്പത്തായി കണക്കുകൂട്ടിയിരുന്ന ഒരുകാലത്തു അദ്ദേഹം സമ്പന്നൻ ആയിരുന്നു. പിന്നീട് എപ്പോഴോ കരി ആദ്യം കൈവിട്ടു. കൈവശ അവകാശവും കുടുംബത്തിലെ വീതം വെയ്പും കഴിഞ്ഞപ്പോൾ മിച്ചമായി കിട്ടിയത് വിളഞ്ഞ തെങ്ങുകൾ നിറഞ്ഞ ഒരു 53 സെന്റ് സ്ഥലം മാത്രം.ഭാഗ്യത്തിന് വസ്തുവിന്റെ അതിരിൽ ആയി രണ്ട് കുടികുളങ്ങൾ എന്നു വിളിക്കുന്ന ശുദ്ധജല സംഭരണികൾ.അവയ്ക്ക് അരികിൽ ആയി അവയോട് ചേർന്ന് ചെറിയ വള്ളികൾ മൂടിയ മരങ്ങളോട് കൂടിയ കാവുകൾ ഉണ്ടായിരുന്നു. വള്ളികൾ വെട്ടിതെളിച്ചു വർഷം തോറും നഗപഞ്ചമിക്ക് അഭിഷേകങ്ങൾ നടത്തിയിരുന്നു. ശർക്കര പായസവും *ഗാരി* എന്നു വിളിക്കുന്ന അധികം അരയാത്ത ഉഴുന്ന് മാവിൽ കുരുമുളകും പച്ചമുളകും മഞ്ഞൾപ്പൊടി യും ഉപ്പും ചേർത്തു വെളിച്ചെണ്ണ യിൽ നുള്ളി പൊരിച്ചെടുക്കുന്ന ഉഴുന്ന് വട യായിരുന്നു നേദ്യം.അവ വർഷത്തിൽ ഒരിക്കൽ ഇണക്കാനും പഞ്ചാമൃത അഭിഷേകത്തിനുള്ള സാമഗ്രികൾ ഒരുക്കാനും ഒരുപാട് ബുദ്ധിമുട്ട് അനുഭവിചാണെങ്കിലും മുടക്കം വരുത്തിയിരുന്നില്ല.
വർഷങ്ങൾ ചെന്നപ്പോൾ മരങ്ങളിൽ വള്ളികൾ നിറഞ്ഞു...തെക്കേ കുളത്തിന്റെ കരയിലുള്ള കാവിൽ പീഠം നിർമ്മിച്ചു നാഗകന്യകയെ ഇരുത്തിയപ്പോൾ വെളിച്ചം കടക്കാത്ത വിധത്തിൽ വള്ളികൾ നിറയുകയുണ്ടായി.മഴക്കാലത്ത് കുളം നിറഞ്ഞു കവിഞ്ഞു പീഠത്തിന് ചുറ്റും വെള്ളം നിറയും ..വടക്കേ കാവിൽ മഴ പെയ്തു വെള്ളം പൊങ്ങിയാലും പീഠം ഉയർന്ന സ്ഥലത്ത് ആയതിനാൽ വെള്ളം കേറില്ല.പക്ഷെ അടുത്തുള്ള തൊണ്ട് ചീയിക്കുന്ന കുളത്തിൽ നിന്ന് ബ്രാഹ്മിണ മീനുകളും തവളകളും ആമകളും ഈ കുളത്തിലേക്ക് വിരുന്നു വരും.ഒരിക്കൽ ചവറുകൾ ഇടാൻ ഈ രണ്ടു കുളങ്ങൾക്കും ഇടയിൽ ഒരു കുഴി കുഴിച്ചപ്പോൾ അതു അറിയാതെ യാത്ര തുടർന്നവർ കുഴിയിൽ വീണു കിടന്നപ്പോൾ ആണ് ഈ രാത്രി യാത്രയുടെ രഹസ്യം ഞങ്ങൾ മനസ്സിലാക്കുന്നത്.പിന്നീട് ആ കുഴി മണ്ണിട്ട് മൂടി.കാവുകൾ മാറ്റി അമ്പലം പണിത്പ്പോൾ കുളം ബാക്കിയായി...ചുറ്റും മരങ്ങൾ ഉള്ള തെക്കേ കാവും.മരങ്ങൾക്ക് താഴെ കാട് വെട്ടിത്തെളിച്ച് കുട്ടികൾക്ക് വേനലിൽ ഒരു ഓപ്പൺ ലൈബ്രറി ഉണ്ടാക്കാനുള്ള പരിശ്രമത്തിൽ ആണ് ഇപ്പോൾ...കുളത്തിലെ ജലം ഭാവിയെ കരുതി സംരക്ഷിക്കാനാണ് മോഹം.ഒപ്പം ഒരെണ്ണം കുട്ടികൾ ക്ക് നീന്തൽ പഠിക്കാനുള്ള നീന്തൽ കുളമായി മാറ്റണം എന്നും മനസ്സിൽ ഉണ്ട്.അതിനുള്ള സാഹചര്യങ്ങൾ അവർ തന്നെ ഒരുക്കി തരേണ്ടതായി ഉണ്ട്...
Comments
Post a Comment