കാത്തിരുപ്പ്
അങ്ങിനെ കാത്തുകാത്തിരുന്ന ദിവസം വന്നെത്തി.നാളെയാണ് അമ്പലപ്പുഴ കണ്ണന്റെ മണ്ണിൽ ഗായത്രി ആരംഭിക്കുന്നത്.പുതിയ സ്കൂളും ക്ലാസ്സും കാണാൻ കുട്ടികൾ വന്നുതുടങ്ങി....ക്ലാസ് റൂമിൽ ബോർഡും ചെയറും എത്തി...കളിക്കാനുള്ള ടോയ്‌സ് play റൂമിൽ നിരത്തി കഴിഞ്ഞു.പഠിപ്പിക്കാനും കളിപ്പിക്കാനുമുള്ള അദ്ധ്യാപികയും സഹായത്തിനുള്ള ഹെൽപെരും ട്രെയിനിങ് എല്ലാം കഴിഞ്ഞു തയ്യാറായി കഴിഞ്ഞു.യൂണിഫോം ..പുസ്തകങ്ങൾ..എന്തിന് പുതിയ ഷൂ വരെ എത്തിക്കഴിഞ്ഞു...സ്കൂളും പരിസരവും പുല്ല് ചെത്തി വൃത്തിയാക്കി...നടപ്പാതകൾ റെഡി ആയി...പനകൾ നട്ടുപിടിപ്പിച്ച ഗാർഡൻ റെഡി ആയി..അതിഥികളെ സ്വീകരിക്കാൻ കുട്ടികൾ തകൃതിയായി ബാൻഡ് മേളം പരിശീലനം നടത്തി...അവർക്ക് നൽകാൻ ചോക്ലേറ്റ് കൾ ഒരുക്കി വച്ചു. എല്ലാവരുടെ ഉള്ളിലും പ്രകാശം നിറയ്ക്കാനായി വിളക്കുകൾ തിരിയിട്ട് ഒരുക്കിവച്ചു.
ഇന്നലെ കുട്ടികളെക്കാൾ മുന്നേ സ്കൂൾ കാണാൻ എത്തിയ അതിഥിയെ കണ്ടു ഞങ്ങൾ അമ്പരന്നു നിന്നു. വലിയ പൂഞ്ഞായും ഉടലും ഉയർന്ന തലയും ഉള്ള കണ്ണന്റെ അമ്പലക്കാള .അവൻ കുറെ നേരം സ്കൂളിന് ചുറ്റും മേഞ്ഞു നടന്ന് രാജകീയമായി നടന്നു പോയി...ആദ്യമായാണ് അവൻ സ്കൂളിൽ വരുന്നത്..കിഴക്കേ നടയിൽ ആണ് ഗോശാല ഉള്ളത്.അവിടെ നിന്ന് പടിഞ്ഞാറെ നടയിൽ ഉള്ള സ്കൂളിൽ തന്നെ അവനെത്തി. കണ്ണന്റെ സാന്നിധ്യം അവിടെയെല്ലാം ഉണ്ടെന്ന് പറയാതെ അറിയിക്കുകയായിരിക്കും അല്ലെ അവൻ???പുതിയ നാടും നാട്ടുകാരും ഞങ്ങളുടെ പുതിയ സംരംഭം സ്നേഹത്തോടെ സ്വീകരിക്കും എന്ന പ്രതീക്ഷ ഉള്ളിൽ നിറച്ചു കൊണ്ട്...നാളേക്കായി കാത്തിരിക്കട്ടെ.
Comments
Post a Comment