കുട്ടിക്കാലം മുതൽ സ്ഥിരമായി വായിക്കുന്ന പത്രമാണ് മാതൃഭൂമി... ഇടയ്ക്ക് പത്രത്തിന്റെ നിലവാരം താഴ്ന്നു എന്നു തോന്നുമ്പോൾ മനോരമയിലേക്ക് മാറുകയും പിന്നീട് കുറച്ചു കാലത്തിന് ശേഷം വീണ്ടും മാതൃഭൂമി തന്നെ വാങ്ങുകയും ചെയ്യാറുണ്ട്.കഴിഞ്ഞ 20 വർഷങ്ങൾ ആയി വനിതയും ഗൃഹലക്ഷ്മി യും ഒരു ശീലം എന്ന പോലെ വരുത്താറുണ്ട്...ഇടയ്ക്ക് വേണ്ട എന്നു തോന്നുമ്പോഴും രാവിലത്തെ ചായയും പത്രം വായനയും പോലെ പുസ്തകം വായനയും ഒരു ശീലമായി മാറിയിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി മനോരമ കേരളത്തിന്റെ പത്രം എന്നതിന് അപ്പുറം തെറ്റിദ്ധാരണാജനകമോ... അവിശ്വസനീയമോ ആയ വാർത്തകൾ പ്രചരിപ്പിക്കുകയും കേരളവാർത്തകൾക്ക് പകരം എപ്പോഴും ഉത്തരേന്ത്യയിലെ നടക്കുന്ന വാർത്തകൾ അതിഭാവുകത്വത്തോടെ വിളമ്പുകയും ചാനൽ വാർത്തകളിൽ അവരെ മോശമായ രീതിയിൽ വ്യക്തിഹത്യ നടത്തതക്ക രീതിയിൽ ഉള്ള ചർച്ചകൾ കാണുകയും ചെയ്‌തപ്പോൾ ചാനലും മനോരമ പത്രവും ഒരുമിച്ച് ഒഴിവാക്കുക യാണ് ഉണ്ടായത്...കഴിഞ്ഞ മൂന്ന് വർഷങ്ങൾ ആയി ഇവയോടൊപ്പം ജന്മഭൂമിയും വരുത്തുന്നുണ്ട്.അടുത്ത് ഒന്നും വേറെ ആരും വരിക്കാരയി ഇല്ലെങ്കിലും ഈ മൂന്ന് വർഷവും മുടങ്ങാതെ ഞങ്ങൾക്ക് അവർ പത്രം എത്തിച്ചിരുന്നു..ആദ്യമൊക്കെ പ്രിന്റിംഗ് പേപ്പർ എന്നിവ വലിയ ക്വാളിറ്റി ഇല്ലായിരുന്നു എങ്കിലും ഇപ്പോൾ വളരെ നല്ല ഗുണമേന്മയുള്ള പേപ്പറും ..സത്യസന്ധമായ വാർത്താ അവതരണവും ഒത്തുചേർന്ന് മുന്നിൽ എത്തിയിട്ടുണ്ട്.
നെടുമ്പള്ളി മന
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു തരണനല്ലൂർ ചെന്ന് പദ്മനാഭൻ ജി യെ കാണുക എന്നത്...ഇന്നാണ് അതിന് സാധിച്ചത് . അതുല്യകേരളം എന്ന ഗ്രൂപ്പിൽ നിന്നാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്.പ്രശസ്തമായ ഇരിഞ്ഞോൾ കാവ് ഉൾപ്പെടെ കേരളത്തിലെ പല ക്ഷേത്രങ്ങളിൽ തന്ത്രി സ്ഥാനം അലങ്കരിക്കുന്ന കുടുംബത്തിലെ അംഗമായ അദ്ദേഹത്തിനെ കാണാനും പുരാതനമായ ഇല്ലം സന്ദർശിക്കാനും വളരെഅധികം ആഗ്രഹിച്ചിരുന്നു. . അദ്ദേഹത്തിന്റെ ഇല്ലത്തെകുറിച്ചു ഒരുപാട് കേട്ടിട്ടുണ്ട്.1857ഇൽ പണിത ഈ നാലുകെട്ട് ഇന്നും വലിയ കേടുപാടുകൾ ഒന്നും ഇല്ലാതെ സംരക്ഷിക്കപ്പെടുന്നു എന്നറിയുന്നത് സന്തോഷം തന്നെ.നിറയെ ചെറിയ ചെറിയ നിറങ്ങൾ ഉള്ള കൊത്തുപണികൾ ആണ് ഈ നാലുകെട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. പണ്ടത്തെ കഥകളി ആശാന്മാരുടെ ഇടയില്‍ ഒരു പറച്ചിലുണ്ട്. ഇരിങ്ങാലക്കുടയില്‍ പ്രസിദ്ധം കൂടല്‍മാണിക്യവും നെടുമ്പിള്ളി തരണനെല്ലൂര്‍ മനയുമാണെന്ന്. കഥകളിയോഗങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, വലുപ്പത്തിലും ശില്പ്പഭംഗിയിലുമെല്ലാം നെടുമ്പിള്ളി മനയുടെ പ്രസിദ്ധി ഏറെയാണ്. പരശുരാമന്റ അനുഗ്രഹാശിസ്സുകള്‍ നേടിയ മഹാതന്ത്രിയുടെ പിന്തലമുറക്കാരാണ് ഇപ്പോഴത്തെ തരണനെല്ലൂര്‍ മനക്കാര്‍. ത...
Comments
Post a Comment