അനുഭവങ്ങൾ....വിജയങ്ങൾ
എല്ല വർഷവും പത്രത്തിൽ പരസ്യം നൽകിയാണ് അധ്യാപകരെ നിയമിക്കാറുള്ളത്.ഈ വർഷവും ഫെബ്രുവരി മാസത്തിൽ പരസ്യം ചെയ്തു.ഫോൺ അറ്റൻഡ് ചെയ്യാൻ ഏൽപ്പിചിരുന്ന ഒരു ടീച്ചർ വളരെ അത്ഭുതത്തോടെ ഫോൺ ചെയ്ത ഒരു ഉദ്യോഗാർത്ഥിയെ പറ്റി പറഞ്ഞു.അവർ ആലപ്പുഴയിലെ പ്രസിദ്ധമായ വിദ്യാലയത്തിലെ പ്രധാന അധ്യാപികയാണ്.മാര്ച്ച് മാസത്തിൽ അവർക്ക് റേറ്റർമെന്റ് ആണ്.പക്ഷേ അടുത്ത വർഷവും അവർക്ക് അധ്യാപികയായി ജോലി ചെയ്യണം..അതിന് മാനേജ്‌മെന്റ് അധികാരികളുമായി ഒരു അപ്പോയിന്റിമെന്റ് വേണം അതായിരുന്നു ആവശ്യം.ആവശ്യം കേട്ടപ്പോൾ കൗതുകം തോന്നി കാണാനുള്ള അവസരവും നൽകി.രണ്ടു പ്രാവശ്യവും അവരുടെ ജോലി തിരക്കുകൾ മൂലം അവർ ഹാജരായില്ല.ഓരോ തവണയും അവർ ക്ഷമാപണപൂർവം വിളിച്ചു പറയുകയും പുതിയ അപ്പോയിന്റിമെന്റ് വാങ്ങുകയും ചെയ്തു..ഫോൺ വിളിച്ചു നാളെ ഞാൻ വരികേല എന്നു പറയുന്ന പുതുതലമുറയെ കണ്ടു ശീലിച്ച എനിക്ക് അതു വലിയ കൗതുകം തന്നെ ആയിരുന്നു. പിന്നീട് അവരെ കാണാനുള്ള ഉത്തരവാദിത്വം എനിക്കായി.ഒടുവിൽ അവർ മെയ് മാസത്തിൽ എത്തി...നേരിൽ കണ്ടു ...അവർക്ക് ശമ്പളമോ മറ്റുള്ളതോ ഒന്നും വിഷയമല്ല..അവർക്ക് കുട്ടികളുടെ കൂടെ ജീവിക്കണം.എന്തിന് പറയുന്നു അവർ ഇന്ന് എന്റെ UKG കുട്ടികളെ അമ്മയുടെ സ്‌നേഹത്തോടെ കാര്യപ്രാപ്തിയോടെ കൈകാര്യം ചെയ്യുന്നു.ഒരു മാസം കൊണ്ട് അവർ സ്കൂളിന്റെ ഭാഗമായി.
ചിലപ്പോൾ നമ്മുടെ ചിന്തകളും തീരുമാനങ്ങളും തെറ്റാണെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കും.കഴിഞ്ഞ 14 വർഷങ്ങളിലും അധ്യാപകരെ തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും ഞാൻ ആദ്യം നോക്കിയിരുന്നത് അവരുടെ പ്രായവും ചുറ്റുപാടുകളും ആണ്.അടുത്ത പടിയായി മാത്രമേ വിദ്യാഭ്യാസ നിലവാരവും ആത്മവിശ്വാസവും പരിഗണിച്ചിരുന്നുന്നു.ഇത്രയും വർഷവും ചെറുപ്പക്കാരെയാണ് തിരഞ്ഞെടുത്തിരുന്നതും....മിക്കവാറും ഫ്രഷ് hands നും അവസരങ്ങൾ കൊടുത്തിട്ടുണ്ട്.നമ്മളെക്കാളും പ്രായമുള്ളവർ നമ്മളെ ബഹുമാനിക്കുകയില്ല എന്നൊരു വിശ്വാസം ഉള്ളിൽ ഉള്ളതുകൊണ്ടും പുതുമയെ ഉൾക്കൊള്ളാൻ അവർക്ക് വൈമുഖ്യം കാണും എന്നും..ജീവിതത്തിന്റെ മധ്യഘട്ടത്തിൽ അവർ വിശ്രമം കൊതിക്കുമെന്നും ഞാൻ വിശ്വസിച്ചു.അതുകൊണ്ട് തന്നെ അത്തരം അപേക്ഷകൾ ഒഴിവാക്കി. രണ്ടു വർഷം മുൻപ് ഒരു ടീച്ചർ നേരിൽ വന്നു കണ്ടു.അവർ ഇരുപത്തി അഞ്ചോളം വർഷം cbse സ്കൂളിൽ അധ്യാപനം അനുഷ്ഠിച്ചിട്ടുണ്ട്.സംസാരിച്ചു കഴിഞ്ഞപ്പോൾ എനിക്ക് അവരുടെ ഒപ്പം ജോലി ചെയ്യാൻ മോഹം തോന്നി.അവരുടെ ജീവിതത്തോടുള്ള സമീപനം എന്റെ കാഴ്ച പ്പാടുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി തുടങ്ങി...എന്തിന് അവർ ഇന്ന് സ്കൂളിലെ പ്രധാന അധ്യാപികയാണ്.
ഇന്ന് ഞാൻ ഒരു 60yrs പ്രായമുള്ള ആംഗ്ലോ ഇന്ത്യൻ അധ്യാപികയെ appoint ചെയ്തു...മിക്ക സ്കൂളുകളും 35 or 40yrs കഴിഞ്ഞ അധ്യാപകരെ ഒഴിവാക്കുക യാണ് ചെയ്യാറുള്ളത്. അവർ ഉച്ചയ്ക്ക് മുൻപ് തന്നെ കുട്ടികളെ പരിചയപ്പെടുകയും പാഠങ്ങൾ എടുക്കുകയും ചെയ്തു.പ്രായമായി എന്ന് കരുതി തള്ളിക്കളായതെ അറിവും കഴിവും അനുഭവ സമ്പത്തും ഉള്ള ഇവരെപ്പോലെ ഉള്ളവരെ സമൂഹത്തിന് വേണ്ടി വിനിയോഗിക്കുകയല്ലേ വേണ്ടത്.നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
Comments
Post a Comment