കലക്ടർ നൽകിയ അവധിക്കൊപ്പം പോയ മഴ ഇന്ന് വീണ്ടും തിരിച്ചു വന്നു.കുളങ്ങളും കിണറുകളും നിറഞ്ഞു പൊട്ടറായി...മുത്തശ്ശന്റെ കാലത്തു വീടിന് ചുറ്റും കുളങ്ങൾ പലതും ഉണ്ടായിരുന്നു... ഒരു കുളിക്കാൻ ഉള്ള കുളവും...തെങ്ങിന് കോരി നനയ്ക്കാനും വീട്ടവശ്യത്തിന് കുടിക്കാനും എടുക്കുന്ന രണ്ടു കുളങ്ങളും...തൊണ്ട് ചീയിക്കുന്ന ഒരു കുളവും ഒക്കെ ചേർന്ന് രാജകീയമായ പുരയിടം ആയിരുന്നു. തൊണ്ട് ചീയിക്കുന്ന കുളം കൈവശം ഉള്ളവർ അടുത്തകാലത്ത് പൂഴി ഇറക്കി അവ മൂടി കളഞ്ഞു... കുളിക്കാനുള്ള കുളം ഒരു ഭാഗം വഴിക്കായി മണ്ണിട്ട് മൂടിയെങ്കിലും അടുത്തകാലം വരെ വെട്ടി വൃത്തിയാക്കി തെങ്ങിൻ കുറ്റികൾ പാകി പടവുകൾ നിർമ്മിച്ചിരുന്നു...കുളിക്കാൻ ആരും വരാത്തത് കൊണ്ട് അവയൊക്കെ ഇടിഞ്ഞു തുടങ്ങി. വാർധക്യത്തിന്റ മറവിയിൽ കുളിക്കാനായി തോർത്തും എടുത്തു കുളത്തിലേക് ഓടിയ ഫാദർ in law യെ ഒരുപാട് ബുദ്ധിമുട്ടി ആണ് ഒരിക്കൽ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്.ഓർമ്മയിൽ എങ്കിലും ഒരിക്കൽകൂടി കൂടി ആ കുളത്തിൽ നീന്തി കുളിക്കാൻ അദ്ദേഹം ആഗ്രഹിച്ചു കാണും...നിറഞ്ഞു കവിഞ്ഞു പായൽ പിടിച്ചു കിടക്കുന്ന ഇളകുന്ന പടവുകളിൽ അദ്ദേഹത്തെ കൊണ്ടുപോകാനുള്ള ധൈര്യം ആർക്കും ഇല്ലാതിരുന്നത് കൊണ്ട് അദ്ദേഹത്തിന്റെ മോഹം സഫലമാകാതെ തന്നെ കടന്നുപോയി....
വീട്ടിലെ രണ്ടു വലിയ കുളങ്ങൾ പെയ്യുന്ന മഴ മുഴുവൻ സംഭരിച്ച് വയ്ക്കുന്നത് കൊണ്ട് ഇതുവരെ വെള്ളത്തിന് വേനലിൽ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല...കുപ്പിയിൽ മേടിക്കുന്ന ഒരു ലിറ്റർ വെള്ളത്തിന് 15 രൂപ വെച്ചു കണക്കാക്കിയാൽ എത്ര രൂപയുടെ വെള്ളം വേണ്ടിവരും നമുക്ക് ഒരു ദിവസത്തെ ആവശ്യത്തിന്..???ഒന്നു രണ്ടു തവണ വീട്ടവശ്യത്തിന് വെള്ളം വിലകൊടുത്തു വാങ്ങിയാൽ ,നമ്മൾ പിന്നീട് സൗജന്യമായി കിട്ടുന്ന പ്രകൃതിയുടെ ശുദ്ധമായ കണ്ണീർത്തുള്ളികൾ നിധി പോലെ സൂക്ഷിക്കുക തന്നെ ചെയ്യും... കുട്ടിക്കാലത്തു തെങ്ങിൽ ഓലത്തുമ്പു കെട്ടിവെച്ചു ഒഴുകി വരുന്ന വെള്ളം അരിച്ചെടുത്തു പാത്രത്തിൽ സൂക്ഷിച്ചു വെയ്ക്കുക പതിവായിരുന്നു. പിന്നീട് തുറസ്സായ സ്ഥലത്ത് പാത്രം വച്ചു കോട്ടണ് തുണി ഉപയോഗിച്ച് വെള്ളം ശേഖരിക്കുമായിരുന്നു... അതിന്റെ ഓർമ്മയിൽ ആവും പ്രായമായ എന്റെ mother ഇൻ law മഴ പെയ്യുമ്പോൾ ഓടിന്റെ അടിയിൽ പാത്രങ്ങൾ ബക്കറ്റുകൾ നിരത്തി വെള്ളം ശേഖരിക്കും...ടാപ്പ് തിരിച്ചാൽ വെള്ളം കിട്ടുമെങ്കിലും ഇന്നും ആ വെള്ളം കോരി കുളിമുറിയിലും മറ്റു സ്ഥലങ്ങളിലും കോരി നിറച്ചു വയ്ക്കും.. മഴ മതി..ഇനിവേണ്ട..എന്നൊക്കെ പോസ്റ്റ് ഇടുന്ന നമ്മൾ ജലത്തിന്റെ മൂല്യം നമ്മൾ അവരിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു.
Comments
Post a Comment