വീടുകൾ..ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ.

വീടുകൾ ഒരു കാലഘട്ടത്തിന്റെ ഓർമ്മകളാണ്...അവയ്‌ക്ക് നമ്മളെപ്പോലെ ജീവനുണ്ട്..അവ നമ്മളോട് സംവദിക്കും...ചിലപ്പോൾ ഒക്കെ പിറുപിറുക്കും...സങ്കടപ്പെടും...തേങ്ങിക്കരയും...നെന്മാറ വീട്ടിൽ താമസിക്കുമ്പോൾ ഒരുപാട്  അംഗങ്ങൾ ഉണ്ടായിരുന്നു. വീട് അന്ന് ചിരിക്കുമായിരുന്നു.കുട്ടികളുടെ കളിയും ചിരിയും കൊണ്ട് വീട് നിറഞ്ഞിരുന്നു.അടുക്കളയിൽ പെണ്ണുങ്ങൾ ഒരുമിച്ച് കൊച്ചു വർത്തമാനം പറഞ്ഞു പാചകം ചെയ്യുമ്പോൾ ...വിറകടുപ്പിലെ പാത്രങ്ങൾ പോലും ചിരിച്ചു കൊണ്ടാണ് അടുപ്പിൽ ഇരുന്നിരുന്നത്. അപ്പൂപ്പനും അമ്മൂമ്മയും അച്ഛനും അമ്മയും അനിയന്മാരും അവരുടെ ഭാര്യമാരും കുട്ടികളും അപ്പച്ചിമാരും അവരുടെ കുടുംബവും ഒത്തു ചേർന്ന് ഒരു വലിയ കുടുംബം ഒരു കൂരയ്ക്കുള്ളിൽ രാജകീയമായി കഴിഞ്ഞിരുന്നു. അന്ന് ആ വീട് കൊട്ടാരമായിരുന്നു.  അടുക്കളയിലെ കാര്യങ്ങൾ അമ്മമ്മയും വീട്ടുകാര്യങ്ങൾ അച്ഛനും നന്നായി കൈകാര്യം ചെയ്തിരുന്നു.അന്ന് ആ വീട് സ്വർഗ്ഗമായിരുന്നു.

പിന്നീട് വീട്ടിലെ അംഗങ്ങൾ കൊഴിഞ്ഞു പോയി...അമ്മമ്മയും അപ്പൂപ്പനും മരിച്ചുപോയി..ചെറിയച്ചന്മാരും  കുടുംബങ്ങളും വീട് മാറിപ്പോയി. അപ്പച്ചിമാരും കുടുംബവും മാറി...ഒടുവിൽ ഞങ്ങൾ മാത്രം ആയി.വീടും മൂകമായി....രാജകൊട്ടാരം പോലെ ഉള്ള വീട്  പഴകിത്തുടങ്ങി.അതിന്റെ വിശാലമായ മുറികളിൽ  ഈർപ്പം തങ്ങി നിന്നു.ഭിത്തികളിൽ വെള്ളം കലിച്ചു തുടങ്ങി.മുറികൾ നിശബ്ദമായി....കളിയും ചിരിയും ബഹളവും കുറഞ്ഞു....ആദ്യമായി ഓടിന്റെ മുകളിൽ ഒരു നീല നിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റ് വന്നപ്പോൾ...മുറികളിൽ വെള്ളം കലിച്ചു തുടങ്ങിയപ്പോൾ  വീടിന്റെ കണ്ണീർത്തുള്ളികൾ വീണ് തുടങ്ങി. പിന്നീട് ആ വീട് പൊളിച്ചു കളഞ്ഞു രണ്ടു വീടുകൾ പണിതെങ്കിലും ആ പഴയ വീടിന്റെ സന്തോഷം പിന്നീട് തിരികെ കിട്ടിയില്ല. അതിന്റെ ഇഷ്ടികകളും തടിയും കൊണ്ട് തന്നെ ആണ് പുതിയ വീട് പണിതത്...എങ്കിലും പഴയ വീട്ടിലെ സന്തോഷം ഒരിക്കലും തിരിച്ചു കിട്ടിയില്ല.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ