അനന്തനാരായണ ക്ഷേത്രം ...ആലപ്പുഴ
ഗൗഡ സരസ്വാത ബ്രാഹ്മണ ക്ഷേത്രങ്ങളുടെ നിർമ്മാണം മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. രണ്ടോ നാലോ വലിയ ഗോപുരങ്ങളും ആനകൾക്ക് കടന്നു വരാവുന്ന രീതിയിൽ പണിതിട്ടുള്ള വിശാലമായ ആന വാതിൽ എന്നുവിളിക്കുന്ന തടികൊണ്ടുള്ള കതകും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന നീണ്ട മുറികളും...കാര്യാലയവും..വിവാഹവും മറ്റു കർമ്മങ്ങളും നടത്താവുന്ന നീണ്ട ഹാളുകളും കലവറയും വിശേഷാൽ പാചകമുറിയും..അമൂല്യമായ വസ്തുക്കളും പണവും സൂക്ഷിക്കുന്ന മുറികളും ചേർന്ന് അമ്പലം ഒരു കോട്ട പോലെ ആണ് പണിതിരിക്കുന്നത്.പണ്ട് ക്ഷാമവും ..യുദ്ധവും ഉണ്ടാകുന്ന അവസരത്തിൽ കോട്ടവാതിലിനുള്ളിൽ സ്ത്രീകളും കുട്ടികളും സുരക്ഷിതരായിരുന്നു.മിക്കവാറും എല്ലാ അമ്പലങ്ങളിലും പർവയാ ഗൂഡ് എന്ന് വിളിക്കുന്ന പ്രാവിന് കൂടുകളും ഉണ്ടായിരിക്കും.ഒരു ഗോശാലയും ..വലിയ ആറാട്ടുകുളവും എല്ലാ ക്ഷേത്രത്തിളും ഉണ്ടാവും.ഉത്സവം പോലുള്ള വിശേഷങ്ങൾക്ക് ഒരു ദിവസം മുഴുവനും സമുദായത്തിലെ മുഴുവൻ അംഗങ്ങൾക്കും ഒത്തുചേരാനും മാത്രം സ്ഥലം അമ്പലത്തിന്റെ ഉള്ളിൽ കാണും.മഴയയാലും വെയിൽ ആയാലും സമരാധനയിൽ എല്ലാവരും പങ്കുകൊള്ളും.
ആലപ്പുഴ അനന്തനാരായനപുരം ക്ഷേത്രം മറ്റുക്ഷേത്രങ്ങളെ അപേക്ഷിച്ചു പ്രൗഢഗംഭീരമായതും മനോഹരവുമാണ്..ക്ഷേത്രചുവരുകളിൽ വരച്ചിരിരിക്കുന്ന അതിമനോഹരമായ രാമായണ ചിത്രങ്ങൾ മറ്റു ക്ഷേത്രങ്ങളിൽ നിന്ന് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു.166 വർഷം പഴക്കമുള്ള ഈ ചുവർചിത്രങ്ങളിൽ അധികവും രാമായണം സന്ദർഭങ്ങൾ ആണ് ചിതരീകരിച്ചിരിക്കുന്നത്.ഇവയുടെ ചുവട്ടിൽ ചതുരലിപിയിൽ കഥാസാരവും നൽകിയിട്ടുണ്ട്.പഴക്കം കൊണ്ടും മഴയും വെയിലും ഏറ്റും ഇവയ്ക്ക് നാശങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു.തൊഴുതു വരുന്ന ക്ഷേത്രങ്ങളിൽ എറ്റവും മനസ്സിന് സന്തോഷവും ആനന്ദവും നൽകുന്നത് ഈ നരസിംഹ ക്ഷേത്രം ആയതുകൊണ്ട് മുടക്കം വരാതെ എല്ലാ ആഴ്ച്ചയും ഇവിടെ വരാറുണ്ട്...നരസിംഹ ദേവന്റെ ഈ ക്ഷേത്രവും ചുവർചിത്രങ്ങളും സംരക്ഷണം സംരക്ഷപ്പെടേണ്ടത് ആണ്.
.
Comments
Post a Comment