പ്രിയ സൗഹൃദങ്ങളെ വിട...

പ്രണയം പോലെയാണ് ചില സൗഹൃദങ്ങളും...എപ്പോഴാ  വരിക എന്നും അറിയില്ല...ആകെ ഉഴുതു മറിച്ചു എപ്പോഴാ പോവുക എന്നും അറിയില്ല..എന്നാലും നഷ്ടപ്രണയങ്ങളോളം വേദനകൾ സൗഹൃദങ്ങളും തരാറുണ്ട്...നിഴലും നിലാവും ഇടകലർന്ന രാത്രിയിൽ അകലെ കാണുന്ന തിങ്കളെപ്പോലെയാണവ...കൈയ്യെത്തുന്ന ദൂരത്താണെന്ന് തോന്നിക്കും...തൊടാൻ മോഹിപ്പിക്കും..അകലെയായ് മറയും...പറഞ്ഞിരുന്നു ഞാൻ അവനോട് നിന്റെ പതിനാറായിരത്തെട്ടു സൗഹൃദങ്ങളിൽ ഒരാളാവാൻ എനിക്കാവില്ലെന്ന്....ഓർമ്മകളിൽ ഉറങ്ങുന്നതിന് മുന്പെങ്കിലും ഒരു നിമിഷം തരണമെന്ന്‌...ഓരോ തവണയും വാഗ്‌ദാനങ്ങൾ പലതും ഉണ്ടായി...വീണ്ടും വീണ്ടും മറന്നു...തിരക്കുകൾക്കിടയിൽ ഒരു നിമിഷം പോലും ...മാറ്റിവയ്ക്കാൻ ആവാത്ത സൗഹൃദത്തിന്..നഷ്ടപ്രണയത്തിന്റെ വേദനയാണ്..ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള നിമിഷങ്ങളിൽ പോലും മറക്കാൻ വയ്യാത്ത നോവാണ്.... ഉള്ളിൽ ഉരുകുന്ന തീയാണ്... ഉരുകിയുരുകി തീരുന്നതിന് മുൻപ്...അണയുന്നതിന് മുൻപുള്ള ആളിക്കത്തലിന്‌ മുൻപ്.... വിട..നിന്റെ സ്നേഹത്തിനും ..നിന്റെ സൗഹൃദത്തിനും....ഇനി ഒരിക്കൽ കൂടി തിരിച്ചു വരവില്ല....നഷ്ടപ്രണയങ്ങളെ പോലെ അവ എപ്പോഴും ഓർമ്മയിൽ മനോഹരമായിരിക്കട്ടെ...  ഒരിക്കലും കിട്ടാത്ത മോഹിപ്പിക്കുന്ന സൗഹൃദങ്ങളെ വിട...ഇനിയൊരിക്കലും നമ്മൾ കണ്ടുമുട്ടാതിരിക്കട്ടെ.... അറിയാതെ എങ്ങാനും അതു സംഭവിച്ചാൽ ...പരസ്പരം കാണാത്തത് പോലെ മുഖം തിരിച്ചു  പോകാൻ സാധിക്കുമാറാകട്ടെ.... വിട...എന്നെ കൈപിടിച്ച് ഉയർത്തിയ കാണാത്ത ലോകങ്ങൾ കാട്ടിത്തന്ന....എന്റെ സൗഹൃദമേ......വിട...

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ