റോന്റി...ഒരു കൊങ്കണി പലഹാരം.

*ഉട്ടറെ കൃഷ്ണാ..വേളു ജല്യ..വസരാ സോടൂക്....മിട്ടാചിപുഡ്ഢി കോർണു ദവർല്യാ... കൃഷ്ണാ ദാന്ത് ഗസ്സൂക്....
കപ്പിച്ചേ ഉദ്ദാ ..ഗോവാച്ചി റോൻടി..കൃഷ്ണാ ഹംച്ചാക് ...*

കുട്ടിക്കാലത്തു എന്നും കേട്ടിരുന്ന ഒരു നാടോടി കൊങ്കിണി ഗാനത്തിലെ വരികൾ ആണ് ഇത്...രാവിലെ  പശുക്കളെ കറക്കാനായി  പശുക്കുട്ടിയെ കെട്ടഴിച്ചു വിടനായി കൃഷ്ണൻനെ  ഉണർത്തുന്ന ഗാനമാണ് ഇത്...കണ്ണന് പല്ലുതേക്കാൻ ഉപ്പ് പൊടിയും..കഴിക്കാനായി കാപ്പിയും ഗോതമ്പുമാവ് കൊണ്ടു ഉണ്ടാക്കുന്ന പലഹാരമായ *റോൻടി* തയ്യാറാക്കി കാത്തിരിക്കുന്ന കണ്ണന്റെ അമ്മയെ ആണ് ഈ ഗാനം കേൾക്കുമ്പോൾ ഓർമ്മ വരിക..എത്ര എത്ര തലമുറകളിലൂടെ ഈ ഗാനം കൈമാറി വന്നുകാണും... ഇന്നും കൊച്ചുകുട്ടികൾ ഈ ഗാനം പാടുന്ന കേൾക്കുമ്പോൾ ...കുഞ്ഞു കൃഷ്ണൻ ഓടക്കുഴൽ ഊതി കാലികളെ മേയ്ക്കുന്ന ചിത്രം മനസ്സിൽ ഉണരും..ഓരോ വീട്ടിലും നിറയെ കണ്ണന്മാർ ഉണ്ടായിരുന്ന കാലം കഴിഞ്ഞു...ഇപ്പൊ ഒന്നോ രണ്ടോ തന്നെ ധാരാളം... അവർക്ക് ഈ പാട്ട് അറിയുമോ ആവോ...
പാട്ടിനെ ഉപേക്ഷിച്ചാലും  കൊങ്ങിണികൾ ഉപേക്ഷിക്കാത്ത ഒന്നുണ്ട്...ഗോതമ്പ് പൊടി ഉപ്പും മുളകും കായവും ചേർത്തു  ചപ്പാത്തിക്ക്  കുഴച്ച പോലെ കുഴച്ചു പരത്തി... ഡൈമൻ shape ഇൽ മുറിച്ചു തിളച്ച വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന   റോന്റി എന്ന ഒരു പലഹാരം..നിറയെ വലിയ പാട്ടകളിൽ തയ്യാറാക്കി വച്ചു  വൈകിട്ടും രാവിലെ യും കാപ്പിയുടെ ഒപ്പം കഴിക്കുക ഒരു നല്ല അനുഭവം തന്നെ....മലയാളികളുടെ പൊറോട്ടമാവ് ആയ മൈദ ...വളരെ രുചകരമായ റോന്റി ആയി മാറിയത് അടുത്ത കാലത്താണ്...ഗോതമ്പ് പൊടി പൂർണമായും ഒഴിവാക്കി... ഇപ്പൊ മൈദ ആ സ്ഥലം കയ്യേറിയിരിക്കുന്നു...മൈദ മാവിൽ ഉപ്പും മുളകും എള്ളും കായവും ചേർത്തു ചപ്പാത്തി മാവിന്റെ അയവിൽ കുഴച്ചു പരത്തി മുറിച്ചു വെളിച്ചെണ്ണ യിൽ പൊരിച്ചു വച്ചാൽ മാസങ്ങളോളം കേടു വരാത്ത ഒരു നാലുമണി പലഹാരം ആയി...ഉപ്പ് മാത്രം ചേർത്തു കുഴച്ചു പരത്തി വറത്തെടുത്തു  പഞ്ചസാര പാനിയിൽ  ഇട്ട് ഏലയ്ക്കപ്പൊടി ചേർത്ത ഗോഡ്‌സാണി റോന്റി യും ഒരു കൊങ്കണി വിഭവം തന്നെ...ഇപ്പോൾ ഇവയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന പതിവ് കുറവായിരിക്കുന്നു...പകരം ഒരു വീട്ടിൽ ഇണക്കുകയും മറ്റുള്ളവർ അതു വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നു.എന്തുതന്നെ ആയാലും ഇവരണ്ടും  ഇന്നും സൂപ്പർ ഹിറ്റ് ആയി ഗൗഡ സരസ്വാത ബ്രാഹ്‌മണരുടെ വീടുകളിൽ ഓടിക്കൊണ്ടിരിക്കുന്നു....കണ്ണനോടുള്ള ഭക്തിയോടൊപ്പം....

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.