ക്ഷേത്രങ്ങൾ പൊതുസ്ഥലങ്ങൾ അല്ല...

ക്ഷേത്രങ്ങൾ പൊതുസ്ഥലങ്ങൾ അല്ല.. ഒരു സമൂഹത്തിന്റെ ആരാധനാലയങ്ങൾ ആണ്..അവരുടെ സാമൂഹികവും ആത്മീയവും  സാംസ്കാരികവുമായ ഉന്നമനത്തെ മുൻനിർത്തി പ്രവർത്തിക്കുന്നകാര്യാലയങ്ങൾ ആണ്.
ഗൗഡ സാരസ്വാത ദേവാലയങ്ങൾക്കു  ചുറ്റും ഉള്ള ചുറ്റുമതിലിനോട് ചേർന്നുള്ള കെട്ടിടങ്ങളിൽ ആന വാതിലിനോട് ചേർന്ന് കാര്യാലയങ്ങൾ ഉണ്ട്. അവ ഒരു വ്യാപാര കേന്ദ്രവും ആയിരുന്നു... അവിടെയിരുന്നു. ആയിരുന്നു സമുദായ വിഷയങ്ങളും..പൊതുകാര്യങ്ങളും ചർച്ച ചെയ്തിരുന്നത്.അമ്പലങ്ങൾ ഒരു നാടിന്റെ സമൂഹത്തിന്റെ   സംസ്കാരത്തെ പ്രതിനിധീകരിച്ചിരുന്നു...ആ അമ്പലത്തിന്റെ വളർച്ചയും ഉയർച്ചയും ആ അമ്പലവുമായി ബന്ധപ്പെട്ട സമൂഹത്തിന്റെ വളർച്ചയെ സ്വാധീനിച്ചിരുന്നു...അമ്പലങ്ങൾ വികസിക്കുമ്പോൾ അതിനെ ആശ്രയിച്ചു ജീവിക്കുന്ന സമൂഹവും വികസിക്കുന്നു.

കുറച്ചു വർഷങ്ങൾക്കു മുൻപ് ഹിന്ദു ക്ഷേത്രങ്ങൾ എല്ലാം ഒരു ബോർഡ് ന് കീഴിൽ കൊണ്ടുവരികയും അതിന്റെ നിയന്ത്രണം മാറി മാറിവരുന്ന ഗോവെര്മെന്റ് നൽകുകയും ചെയ്തപ്പോൾ ഹിന്ദുക്കൾ ആയ എല്ലാവരും സ്വന്തം ജീവിതം തന്നെയാണ് മറ്റുള്ളവർക്ക് നിയന്ത്രിക്കാൻ ആയി വിട്ടുനല്കിയത്...അമ്പലങ്ങൾക്ക് ഒപ്പം.. അവിടുത്തെ വരുമാനവും..ആസ്തികളും  വസ്തു വകകളും മറ്റുള്ളവരുടെ നിയന്ത്രണത്തിൽ ആയി. ഭാഗ്യവശാൽ എന്തുകൊണ്ടോ അന്ന് ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ ഉള്ള തയ്യാറെടുപ്പുകളിൽ ഗൗഡ സരസ്വാത സമൂഹം ശക്തിയായി എതിർക്കുകയും. കേരളം മുഴുവൻ പ്രതിഷേധം ഉയർത്തി പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു... അങ്ങിനെ ഗൗഡ സരസ്വാത ക്ഷേത്രങ്ങൾ മാത്രം പ്രത്യേകം ഒരു ബോര്ഡിന്റെ കീഴിൽ ആവുകയും അതിന്റെ വസ്തുവകകൾ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ കൈകാര്യം ചെയ്യുകയും ചെയ്തു. അതുകൊണ്ട് ആ ക്ഷേത്രങ്ങൾ ഇന്നും സ്വതന്ത്രമായി നിലകൊള്ളുന്നു.. സ്വന്തമായി കേരളത്തിൽ ആദ്യത്തെ മെഡിക്കൽ കോളേജ് ഉണ്ടായിരുന്ന സമുദായം ഇന്ന് അത് govt ന് വിട്ടുകൊടുത്തു ഒരു സീറ്റിനായി കേഴുന്നത് ഒരു വിരോധാഭാസം തന്നെ....എന്നിരുന്നാലും ഇന്നത്തെ സാഹചര്യത്തിൽ ഞങ്ങളുടെ  പൂർവികർ ചെയ്ത ഒരു പുണ്യം തന്നെയാണ് ക്ഷേത്രങ്ങളെ വിട്ടുകൊടുക്കാതിരുന്നത്...അല്ലെങ്കിൽ ഇന്നും ചുറ്റിനും നടക്കുന്ന വിഷയങ്ങളിൽ ഞങ്ങളുടെ ക്ഷേത്രങ്ങളും ഭാഗമായി തീർന്നേനെ.

അടുത്തിടെയായി വീണ്ടും അമ്പലങ്ങളുടെ പുനരുദ്ധാരണത്തിന് എന്ന പേരിൽ പലരും മുന്നിട്ടിറങ്ങുന്നുണ്ട്...നൂറ്റാണ്ടുകളുടെ പരമ്പര്യവും പഴക്കവും..സംസ്കാരവും ഉള്ള ക്ഷേത്രങ്ങൾ പുനരുദ്ധാരണത്തിന് വിട്ടുനല്കുമ്പോൾ നഷ്ടപ്പെടുന്നത് ക്ഷേത്രത്തിൽ നമുക്കുള്ള അവകാശങ്ങളും ആചാരങ്ങളും ആണ്.വളരെ വ്യത്യസ്തമായ ആചാരങ്ങൾ പുലർത്തുന്ന ഹൈന്ദവ ക്ഷേത്രത്തിൽ പിന്നീട് ഉള്ള പ്രവർത്തനങ്ങളിൽ ശബരിമല പോലെ ആയി തീരാൻ ഇടയാകാതെ സംരക്ഷിക്കപ്പെടേണ്ടത് ആണ്.ഹൈന്ദവ ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് ഉള്ളതാണ്...അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും നിലനിർത്തപ്പെടേണ്ടതാണ്...ഓർക്കുക.. മറ്റു സമുദായങ്ങൾ മെഡിക്കൽ കോളേജ് കൾ നിർമ്മിച്ചു കോടികൾ കൊയ്യുമ്പോൾ കയ്യിൽ ഇരുന്ന മെഡിക്കൽ കോളേജ് വിട്ട്
കൊടുത്തു ഒരു സീറ്റിനായി അയൽ സംസ്ഥാനങ്ങൾ കേറിയിറങ്ങുന്നത് പോലെ നാളെ സ്വന്തം ക്ഷേത്രത്തിൽ കയറാനുള്ള അവകാശത്തിനായി കോടതികൾ കേറി ഇറങ്ങേണ്ട അവസ്‌ഥ ഉണ്ടാക്കി വയ്ക്കരുത്...ചിന്തിക്കുക.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.