നാടോടികൾ...

നാടോടികൾ.. എന്നും എനിക്ക് കൗതുകമാണ്... കുഞ്ഞു ഉടുക്കിൽ നിറയെ നിറമുള്ള തൂവാലകൾ തൂക്കി വെളുത്ത പൈജാമയും  ജൂബയും ധരിച്ച...കുടുകുടു...കുടുകുടു...എന്ന് ശബ്ദം ഉണ്ടാക്കിവരുന്ന തലയിൽ കെട്ടുള്ള ഉയരമുള്ള ..* അമ്മാവ്ക്ക് നല്ലകാലം വറപ്പോകത്....എന്നു ഉറക്കെ ഉടുക്കിൽ കൊട്ടി പറയുന്ന കുടുകുടു പാണ്ടി എന്നും എനിക്ക് ഭയതോടൊപ്പം കൗതുകവും പകർന്നു തന്നിരുന്നു.  ആഴ്ചയിൽ ഒരിക്കൽ വരാറുള്ള *ഓടിക്കളിക്കട...കുഞ്ഞിരാമ..എന്നു പാടി കുരങ്ങിനെ കളിപ്പിക്കുന്ന കറുത്തു  കുറിയ കയർ വിൽപ്പനക്കാരനും...വർഷം തോറും മഴക്കാലത്തിന്റെ വരവ് അറിയിച്ചു കൊണ്ട് വന്നിരുന്ന പുതപ്പ് വില്പനക്കാരും തെരുവിന്റെ സന്തതികൾ തന്നെ.അവർ എവിടുന്ന് വരുന്നു പോകുന്നു എന്നറിയില്ല കൃത്യമായ ഇടവേളകളിൽ അവർ ഞങ്ങളെ സന്ദർശിച്ചു കൊണ്ടിരുന്നു.

വേനലിൽ കൊയ്ത്തു കഴിയുമ്പോൾ എത്തുന്ന താറാവിൻ  കൂട്ടത്തോടൊപ്പവും.പുതുമഴ പെയ്തു കഴിഞ്ഞാൽ വരുന്ന ചെമ്മറിയാടിൻ കൂട്ടങ്ങളോടൊപ്പവും നാടോടികൾ കുടുംബവും കുട്ടികളുമായി വന്നിരുന്നു. അവർ  ചെമ്മൻ പാതയോരങ്ങളിൽ ചെറിയ കുടിലുകൾ പണിതു അന്തിയുറങ്ങി.ഒരിക്കൽ എപ്പോഴോ  മരച്ചുവട്ടിൽ വിറകടുപ്പിൽ പാചകം ചെയ്യുന്ന അമ്മയും അരികിൽ മരത്തിൽ കെട്ടി തൂക്കിയ തുണി തൊട്ടിലിൽ ഉറങ്ങുന്ന കുഞ്ഞിന്റെയും കാഴ്ച ഒരു  ചിത്രം പോലെ ഹൃദയത്തിൽ പതിഞ്ഞു കിടക്കുന്നുണ്ട്...
തെരുവോരങ്ങളിൽ അവർ പാർക്കുന്ന കുടിലുകളിൽ എന്നും എന്റെ  കണ്ണുകൾ കാഴ്ച്ചകൾ തേടി അലയാറുണ്ട്.

ഇടയ്ക്കിടെ പോകുന്ന എറണാകുളം യാത്രയിൽ ഏറ്റവും കൗതുകം ഈ നാടോടികൾ കൊടുവരുന്ന കൊച്ചു കൊച്ചു വസ്തുക്കളിൽ ആണ്..വണ്ടികൾ സിഗ്‌നലിനായി കാത്തുനിൽക്കുമ്പോൾ ഷർട്ടും പാവാടയും തലയിൽ തുണിയും ധരിച്ച സ്‌ത്രീകൾ താലത്തിൽ നിരത്തിയ കൗതുക വസ്‌തുക്കളുമായി എത്തും..സിഗ്നൽ മാറുന്ന സമയത്തിനുള്ളിൽ വിലപേശലും വിൽപ്പന യും നടന്നിരിക്കും...ക്രിസ്റ്മാസ്ന് മുൻപ് ചുവന്ന സാന്താ തൊപ്പിയാണെങ്കിൽ...ആഗസ്റ്റ് 15 മുൻപുള്ള ദിനങ്ങളിൽ ദേശീയ പതാക ആയി മാറും....എന്തു തന്നെ ആയാലും അവ നമ്മെ കൊതിപ്പിക്കാതിരിക്കില്ല...ഇത്തവണ സിഗ്നലിൽ നിന്ന് എനിക്ക് കിട്ടിയത് എപ്പോഴും തലയാട്ടികൊണ്ടിരിക്കുന്ന രണ്ടു കുഞ്ഞു പട്ടിക്കുട്ടികളെയാണ്...കാറ്റും മഴയും ഏൽക്കാതെ അടച്ചുറപ്പുള്ള വീടുകളിൽ കഴിയുന്ന നമ്മൾക്ക് തെരുവുകളിലെ ജീവിതം കൗതുകമാണ് എങ്കിലും അവർക്ക് അത് അതിജീവനത്തിന്റെ സമരമാണ്...ഓർക്കുക...നാടോടികൾ എല്ലാവരും ശത്രുക്കൾ അല്ല... അവരിൽ അതിജീവനത്തിനായി കഷ്ടപ്പെടുന്നവരും ഉണ്ട്..അവരും മനുഷ്യരാണ്..തിരിച്ചറിയുക ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ.....

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.