പ്രണയം പോലെയാണ് ചില സൗഹൃദങ്ങളും...എപ്പോഴാ വരിക എന്നും അറിയില്ല...ആകെ ഉഴുതു മറിച്ചു എപ്പോഴാ പോവുക എന്നും അറിയില്ല..എന്നാലും നഷ്ടപ്രണയങ്ങളോളം വേദനകൾ സൗഹൃദങ്ങളും തരാറുണ്ട്...നിഴലും നിലാവും ഇടകലർന്ന രാത്രിയിൽ അകലെ കാണുന്ന തിങ്കളെപ്പോലെയാണവ...കൈയ്യെത്തുന്ന ദൂരത്താണെന്ന് തോന്നിക്കും...തൊടാൻ മോഹിപ്പിക്കും..അകലെയായ് മറയും...പറഞ്ഞിരുന്നു ഞാൻ അവനോട് നിന്റെ പതിനാറായിരത്തെട്ടു സൗഹൃദങ്ങളിൽ ഒരാളാവാൻ എനിക്കാവില്ലെന്ന്....ഓർമ്മകളിൽ ഉറങ്ങുന്നതിന് മുന്പെങ്കിലും ഒരു നിമിഷം തരണമെന്ന്...ഓരോ തവണയും വാഗ്‌ദാനങ്ങൾ പലതും ഉണ്ടായി...വീണ്ടും വീണ്ടും മറന്നു...തിരക്കുകൾക്കിടയിൽ ഒരു നിമിഷം പോലും ...മാറ്റിവയ്ക്കാൻ ആവാത്ത സൗഹൃദത്തിന്..നഷ്ടപ്രണയത്തിന്റെ വേദനയാണ്..ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള നിമിഷങ്ങളിൽ പോലും മറക്കാൻ വയ്യാത്ത നോവാണ്.... ഉള്ളിൽ ഉരുകുന്ന തീയാണ്... ഉരുകിയുരുകി തീരുന്നതിന് മുൻപ്...അണയുന്നതിന് മുൻപുള്ള ആളിക്കത്തലിന് മുൻപ്.... വിട..നിന്റെ സ്നേഹത്തിനും ..നിന്റെ സൗഹൃദത്തിനും....ഇനി ഒരിക്കൽ കൂടി തിരിച്ചു വരവില്ല....നഷ്ടപ്രണയങ്ങളെ പോലെ അവ എപ്പോഴും ഓർമ്മയിൽ മനോഹരമായിരിക്കട്ടെ... ഒരിക്കലും കിട്ടാത്ത മോഹിപ്പിക്കുന്ന സൗഹൃദങ്ങളെ വിട...ഇനിയൊരിക്കലും നമ്മൾ കണ്ടുമുട്ടാതിരിക്കട്ടെ.... അറിയാതെ എങ്ങാനും അതു സംഭവിച്ചാൽ ...പരസ്പരം കാണാത്തത് പോലെ മുഖം തിരിച്ചു പോകാൻ സാധിക്കുമാറാകട്ടെ.... വിട...എന്നെ കൈപിടിച്ച് ഉയർത്തിയ കാണാത്ത ലോകങ്ങൾ കാട്ടിത്തന്ന....എന്റെ സൗഹൃദമേ......വിട...
നെടുമ്പള്ളി മന
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു തരണനല്ലൂർ ചെന്ന് പദ്മനാഭൻ ജി യെ കാണുക എന്നത്...ഇന്നാണ് അതിന് സാധിച്ചത് . അതുല്യകേരളം എന്ന ഗ്രൂപ്പിൽ നിന്നാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്.പ്രശസ്തമായ ഇരിഞ്ഞോൾ കാവ് ഉൾപ്പെടെ കേരളത്തിലെ പല ക്ഷേത്രങ്ങളിൽ തന്ത്രി സ്ഥാനം അലങ്കരിക്കുന്ന കുടുംബത്തിലെ അംഗമായ അദ്ദേഹത്തിനെ കാണാനും പുരാതനമായ ഇല്ലം സന്ദർശിക്കാനും വളരെഅധികം ആഗ്രഹിച്ചിരുന്നു. . അദ്ദേഹത്തിന്റെ ഇല്ലത്തെകുറിച്ചു ഒരുപാട് കേട്ടിട്ടുണ്ട്.1857ഇൽ പണിത ഈ നാലുകെട്ട് ഇന്നും വലിയ കേടുപാടുകൾ ഒന്നും ഇല്ലാതെ സംരക്ഷിക്കപ്പെടുന്നു എന്നറിയുന്നത് സന്തോഷം തന്നെ.നിറയെ ചെറിയ ചെറിയ നിറങ്ങൾ ഉള്ള കൊത്തുപണികൾ ആണ് ഈ നാലുകെട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. പണ്ടത്തെ കഥകളി ആശാന്മാരുടെ ഇടയില്‍ ഒരു പറച്ചിലുണ്ട്. ഇരിങ്ങാലക്കുടയില്‍ പ്രസിദ്ധം കൂടല്‍മാണിക്യവും നെടുമ്പിള്ളി തരണനെല്ലൂര്‍ മനയുമാണെന്ന്. കഥകളിയോഗങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, വലുപ്പത്തിലും ശില്പ്പഭംഗിയിലുമെല്ലാം നെടുമ്പിള്ളി മനയുടെ പ്രസിദ്ധി ഏറെയാണ്. പരശുരാമന്റ അനുഗ്രഹാശിസ്സുകള്‍ നേടിയ മഹാതന്ത്രിയുടെ പിന്തലമുറക്കാരാണ് ഇപ്പോഴത്തെ തരണനെല്ലൂര്‍ മനക്കാര്‍. ത...
Comments
Post a Comment