കഴിഞ്ഞ കുറച്ചു ദിവസം ആയി മഴ വാരിക്കോരി പെയ്യുകയാണ്...താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിന് അടിയിൽ ആയി..രണ്ടു വലിയ കുളങ്ങൾ ഉള്ളത് കൊണ്ട് മാത്രം പെയ്ത മഴ മുഴുവൻ അവ സംഭരിച്ചത് കൊണ്ട് മാത്രമാണ് വെള്ളക്കെട്ട് ഉണ്ടാകാതെ ഞങ്ങൾ രക്ഷപ്പെട്ടത്.കനാലുകളും തോടുകളും നിറഞ്ഞു പട്ടണങ്ങൾ മാത്രമല്ല ഗ്രാമങ്ങളും വെള്ളത്തിനടിയിൽ ആയി.ഉയർന്നു വരുന്ന വെള്ളം കണ്ട് മുതിർന്നവർ നിശ്ശബ്ദരാകുമ്പോൾ തുടർച്ചയായി കിട്ടിയ അവധിയിൽ കുട്ടികൾ മഴ ആസ്വദിക്കുകയാണ്.വൈദ്യുതി... വെള്ളം ...ഇന്റർനെറ്റ് എല്ലാം മുടക്കം
പതിവായി.കുളത്തിലെയും കിണറ്റിലെയും വെള്ളം തറനിരപ്പിന് ഒപ്പം ആയി.മാളങ്ങളിൽ താമസിക്കുന്ന കൊച്ചു കൊച്ചു ജീവികൾ എല്ലാം കഷ്ടത്തിലായി. ഉറുമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തു വന്ന് ചെടികളുടെ ഇലകൾക്ക് അടിയിൽ ഇരിപ്പായി...തവളകളും ജലജീവികളും മാത്രം ചുറ്റിനും തുള്ളിക്കളിച്ചു നടന്നു. ചെടികളുടെ വളർച്ച സാവധാനത്തിൽ ആയി...മണ്ണിൽ ജലം നിറഞ്ഞതു കൊണ്ട് വേരുകൾ ദുർബലമായ മരങ്ങൾ ചെറിയ കാറ്റത്ത് പോലും മറിഞ്ഞു വീണു തുടങ്ങി.

മഴ ഒരാഴ്ച്ച പിന്നിട്ടതോടെ പക്ഷികളും ദുരിതത്തിൽ ആയി.വല്ലപ്പോഴും ഞാൻ ഇട്ടുകൊടുക്കുന്ന ഭക്ഷണത്തിനായി കാക്കകളും മാടത്തകളും അടുക്കള വാതിൽക്കൽ കാവൽ ഇരുന്നു.മഴകൾ തമ്മിലുള്ള ഇടവേളയ്ക്ക് അവർ എന്നെ കൂട്ടം ചേർന്നു കൂവി വിളിച്ചു.മിച്ചം വന്ന റൊട്ടിയും ചപ്പാത്തിയും ചെറുതായി പിച്ചിക്കീറി കൊടുത്തു  ഞാൻ അവരെ നിശ്ശബ്ദരാക്കി...കൊത്തിയെടുത്ത ഭക്ഷണം വിഴുങ്ങണോ കൂട്ടിൽ ഇരിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകണോ എന്ന് സംശയിച്ചു ..കൂടുതൽ കിട്ടും എന്ന് ഉറപ്പ് വരുത്തിയത്തിന് ശേഷം മാത്രം അവറ്റകൾ ഭക്ഷണം കഴിച്ചു.കൊക്കുകളിൽ നിറച്ചു കുഞ്ഞുങ്ങൾക്കായി കൊണ്ടുപോയി. ഒറ്റ കാലുള്ള ഒരു മാടത്ത മാത്രം പേടിയോടെ ദൂരെ അകന്നു നിന്നു...പിന്നീട് അവളും പതുക്കെ പതുക്കെ കൂട്ടത്തിൽ കൂടി.കുറെ നാളായി കാണാതിരുന്ന കൊക്ക് വെള്ളം കൂടിയത് കൊണ്ടാവുമോ എന്തോ ഇന്ന് വീണ്ടും വീട്ടിൽ നിന്ന് പുരത്തോട്ട് വെള്ളം ഒഴുക്കുന്ന  ഓവുചാലിൽ കൊത്തിപ്പെറുക്കുന്നത് കണ്ടു...

ഈ മഴയിങ്നെ നിർത്താതെ പെയ്യുകിൽ.....സകല ജീവജാലങ്ങൾക്കും ദുരിത പെയ്‌ത്താവും  തീർച്ച.

Comments

Popular posts from this blog

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.

വിരാട് പുരുഷൻ