ഗായത്രി...എന്റെ സ്വപ്‌നമാണ്... ഊണിലും ഉറക്കത്തിലും എന്നോടൊപ്പം ഉള്ള, എന്നെ ഉണർവിലും സ്വപ്നം കാണിക്കുന്ന ഉറങ്ങാൻ അനുവദിക്കാത്ത സ്വപ്നം.. ആലപ്പുഴയിലെ കൊച്ചു ഗ്രാമമായ മണ്ണഞ്ചേരിയിൽ..Gayathri.. The manthra of learning എന്ന പേരിൽ ഒരു കൊച്ചു പ്ലേ സ്‌കൂൾ ആരംഭിക്കുമ്പോൾ ,ഒരു നേരം പോക്ക് ...ഒപ്പം മോൾക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കുക എന്നതിന് അപ്പുറം മോഹങ്ങൾ ഒന്നും ഇല്ലായിരുന്നു... പതുക്കെ പതുക്കെ ഞാൻ ഈ നാടിനെ കുട്ടികളിലൂടെ ..അവരുടെ മാതാപിതാക്കളിലൂടെ....അറിയുകയായിരുന്നു ..പത്രങ്ങളിൽ വരുന്ന വാർത്തകൾ എന്നും മണ്ണഞ്ചേരി നിറഞ്ഞു നിന്നിരുന്നു.  പ്രായപൂർത്തിയാകാത്ത  ബൈക്ക് മോഷണത്തിനും..കഞ്ചാവ് വിൽപനയ്ക്കും  ബലിയാടാക്കപ്പെടുന്ന  കുഞ്ഞുങ്ങൾ...പീഡനത്തിന് ഇരയായി ആരും അറിയാതെ വൃദ്ധർക്ക് വിവാഹം ചെയ്തു കൊടുക്കുന്ന പെണ്കുഞ്ഞുങ്ങൾ...ഹോസ്പിറ്റലിൽ പോകാതെ വീടുകളിൽ തന്നെ പ്രസവം വരെ നടക്കുന്ന നാട്...വെറുതെ അല്ല വിവാഹം നിശ്ചയിച്ചപ്പോൾ എന്റെ മാതാപിതാക്കളോട് പലരും ചോദിച്ചത്...മണ്ണഞ്ചേരിയോ ..എന്തിന് വിവാഹം..? മോളെ കൊന്നു കളഞ്ഞാൽ പോരായിരുന്നോ എന്ന്.

സങ്കടത്തോടെ ഞാൻ തിരിച്ചറിഞ്ഞു ഈ ഗ്രാമത്തിന്റെ അവസ്ഥ.... നിഷ്കളങ്കരായ ...സ്നേഹം നിറഞ്ഞ. ..ബുദ്ധിമാന്മാരായ കുട്ടികൾ...അവർക്ക് എന്താണ് പറ്റുന്നത്??? കണ്ടു പിടിക്കണം...അവരെ രക്ഷിച്ചെടുക്കണം....ഗ്രാമത്തെ കുറിച്ചു...ഇവിടുത്തെ ജീവിതസ സാഹചര്യത്തെക്കുറിച്ചു പഠിച്ചു തുടങ്ങി....ഒപ്പം ഞാൻ ഈ കൊച്ചു ഗ്രാമത്തെയും കുഞ്ഞുങ്ങളെയും സ്നേഹിച്ചു തുടങ്ങി.....അവരിൽ നിന്ന് ഞാൻ ആദ്യപാഠങ്ങൾ ഞാൻ പഠിച്ചു തുടങ്ങി.എന്റെ പ്രവർത്തനങ്ങൾ ആദ്യം സ്നേഹത്തോടെ സ്വീകരിച്ചത് അമ്മമാർ ആയിരുന്നു..ജാതി മത ഭേദം ഇല്ലാതെ  ഞാൻ അവരുടെ കുഞ്ഞുങ്ങളെ സ്വന്തം മക്കളായി സ്നേഹിച്ചു..ശാസിച്ചു...സ്നേഹിച്ചു...തിരുത്തി...നേർവഴിക്കു നയിച്ചു....വിദ്യാലയം വളർന്നു.ഒരു പുതിയ വിദ്യാഭ്യാസ രീതിയും....പഠനത്തോടൊപ്പം അവരുടെ കലകളും...കായികക്ഷമതയും  വികസിപ്പിക്കുവാൻ ഉള്ള  ശ്രമങ്ങൾ നടന്നു...അതിന്റെ എല്ലാം ഫലങ്ങൾ അവിശ്വസനീയം ആയിരുന്നു... ഒന്നു കൊടുത്താൽ അവർ നൂറായി തിരിച്ചു തന്നു
അങ്ങിനെ എന്റെ വിദ്യാലയത്തിന് Best school അവാർഡും കിട്ടി....കുട്ടികൾ എല്ലാ രീതിയിലും സമർത്ഥരായി വളർന്നു... വിദേശങ്ങളിൽ പോകേണ്ടി വന്ന വിദ്യാർത്ഥികൾക്ക് അവിടെ ഉള്ള പ്രവേശന പരീക്ഷകളിൽ വൻ വിജയത്തോടെ അഡ്മിഷൻ കിട്ടി...അങ്ങിനെ Gayathri  വളർന്നു.പക്ഷേ.... എവിടെയും കാണുമല്ലോ ചിലർ...നല്ല രീതിയിൽ നടക്കുന്ന പ്രവർത്തനത്തിൽ ബുദ്ധിമുട്ട് ഉണ്ടാവുന്നവർ...അവർ പ്രവർത്തനം തുടങ്ങി....  ഗംഭീരമായി നടത്തിയ അവാർഡ് ദാന ചടങ്ങുപോലും എന്റെ കണ്ണുനീർ വീണു കുതിർന്നു...കുട്ടികളെ മറ്റു സ്കൂളുകളിലേക്ക് മാറ്റി ചേർത്തു.പല അമ്മമാരും എന്നെ വന്നു കണ്ട് കരഞ്ഞു കൊണ്ട് യാത്ര പറഞ്ഞു...എന്റെ കുഞ്ഞുങ്ങൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.അങ്ങിനെ ആർക്കു വേണ്ടി ഞങ്ങൾ ഈ വിദ്യാലയം തുടങ്ങിയോ...ആ കുട്ടികൾ വീണ്ടും അനാഥരായി...

വർഷങ്ങൾ കൊഴിഞ്ഞു....ഇന്നും മണ്ണഞ്ചേരിയിൽ വീടുകളിൽ പ്രസവം നടക്കുന്നുണ്ട്...ഈ വർഷവും രണ്ടു കുട്ടികൾ ബൈക്ക് മോഷണത്തിന് ശിക്ഷിക്കപ്പെട്ടു...പീഡനവും നടക്കുന്നു...കേസും...നടക്കുന്നുണ്ട്...പോയകുട്ടികൾ പലരും ഇപ്പോഴും എന്നെ വന്നു കാണുന്നുണ്ട്.അവരിൽ ഒരാൾ പോലും നേർവഴി വിട്ടു പോയില്ല....ഇന്നും അവർ എന്റെ മക്കൾ തന്നെ..എന്താണോ ഞങ്ങൾ അവർക്ക് വേണ്ടി ചെയ്തിരുന്നത് എന്നവർ ഇപ്പോൾ സ്നേഹപൂർവ്വം അവർ അറിയുന്നു.മടിച്ചു മടിച്ചാണെങ്കിലും പോയവരിൽ പലരും  തിരിച്ചു വന്നു.സ്നേഹത്തോടെ ആഹ്ലാദത്തോടെ ഞങ്ങൾ അവരെ സ്വീകരിച്ചു...ഈ വിദ്യാലയം അവർക്ക് ഉള്ളതാണ്...അവർക്ക് വേണ്ടി മാത്രം...കൈയ്യിൽ കിട്ടുന്ന ഓരോ ചില്ലറത്തുട്ടും  സ്വരുക്കൂട്ടുകയാണ് അവർക്കായി ..ഏറ്റവും  നല്ല സൗകര്യം.. നല്ല ഫാക്കൽറ്റിസ് ...ഒരുങ്ങുകയാണ് അവർക്കായി...അതിനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ...സ്‌കൂൾ... അതുമാത്രം ആണ്...ഇന്ന് ഞങ്ങളുടെ സ്വപ്നം.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ