ഇഷ്ടദേവൻ


*ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം*

എന്നും ഇഷ്ട ദേവനെ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരിക നരസിംഹ ദേവനെ ആണ്..പത്തു വർഷത്തോളം ആയി മുടങ്ങാതെ ദർശനം നടത്തുന്നുണ്ട്...എല്ലാ വ്യാഴാഴ്ചകളിലും....വിവാഹം കഴിഞ്ഞു ആദ്യമായി അദ്ദേഹത്തോടൊപ്പം ഒരുമിച്ച് തൊഴുത ക്ഷേത്രം എന്നതിൽ ഉപരി അവിടുത്തെ  ശാന്തതയും പ്രാർത്ഥനരീതികളും മനസ്സിനെ അത്രകണ്ട് ആകർഷിച്ചിട്ടുണ്ട്.വ്യാഴാഴ്ചകളിൽ ത്രിസന്ധ്യക്ക് ഹിരണ്യകശിപു നിഗ്രഹം കഴിഞ്ഞു രോഷാകുലനായി നിൽക്കുന്ന നരസിംഹ മൂർത്തിയെ തന്റെ നിഷ്കളങ്കമായ ഭക്തികൊണ്ടു ശാന്തനാക്കി പ്രാർത്ഥനകൾ കൊണ്ട് അനന്ദിപ്പിച്ച കൊച്ചു പ്രഹ്ലാദൻന്റെ മുഖം എപ്പോഴും ക്ഷേത്ര നടയിൽ ചെല്ലുമ്പോൾ ഓർമ്മവരും...ഏറ്റവും സംപ്രീതനായി ഇരിക്കുന്ന ഭഗവാനോട് എന്തുചോദിച്ചാലും നൽകാനായി തയ്യാറായിരിക്കുന്ന അദ്ദേഹത്തിന് മുന്നിൽ ചെന്ന് എന്തെങ്കിലും അവശ്യപ്പെടുന്നതിനു പകരം എന്നും തൊഴുകൈകളോടെ ഈശ്വരാ ഭഗവാനെ എല്ലാവരെയും കാത്തോളണെ എന്നു മാത്രം ആവശ്യപ്പെട്ട് തിരിച്ചു വന്നാലും എല്ലാം അറിഞ്ഞു നൽകുന്ന ആശ്രിതവത്സലനാണ് അദ്ദേഹം എന്നു അനുഭവങ്ങളിലൂടെ എന്നും തിരിച്ചറിയാറുണ്ട്.

Comments

Popular posts from this blog

നെടുമ്പള്ളി മന

പാലായനങ്ങൾ

പുതിയൊരു പുലരി