ദേശാടനപക്ഷികൾ

കുട്ടനാടും.. കുമരകവും  പാതിരാമണലും കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന സ്ഥലങ്ങൾ ആണ്...കുട്ടനാട്ടിൽ ഒരുപാട് തവണയും.. കുമരകത്തു രണ്ടു പ്രാവശ്യവും മാത്രമേ പോകാൻ പറ്റിയിട്ടുള്ളൂ..കുമരകം പ്രസിദ്ധമായ പക്ഷി സങ്കേതം ആണെങ്കിലും ദേശാടനപക്ഷികൾ കൂടു കൂട്ടുന്ന സമയങ്ങളിൽ ചെന്നാൽ മാത്രമേ അത്തരം പക്ഷികളെ കാണാൻ പറ്റൂ...പോയ രണ്ടു തവണയും അവയെ കാണാൻ പറ്റിയില്ല... ഫാമിലി ആയി സീസൺ അല്ലാത്തപ്പോൾ പാതിരമണലിൽ പോകരുത് എന്ന മുന്നറിയിപ്പ് കിട്ടിയത് കൊണ്ട് അതും നടന്നില്ല.അങ്ങനെ തണ്ണീർമുക്കം ബണ്ടിൽ നിന്ന് കാണുന്ന പാതിരമണലിന്റെ അകലക്കാഴ്ചയും ഉയരത്തിൽ ശബ്ദമുണ്ടാക്കി പറന്നുപോകുന്ന ദേശാടന പക്ഷികളുടെ കൂട്ടങ്ങളെയും രാത്രിയിൽ അവറ്റകൾ കൂട്ടമായി പറക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദകോലാഹലങ്ങളും ശ്രവിച്ചു  അത്തരം മോഹങ്ങൾ മടക്കി വെച്ചിരിക്കുകയായിരുന്നു.അവയുടെ ചിത്രങ്ങളും വിവരണങ്ങളും കൗതുക പൂർവം വായിക്കാറും ഉണ്ട്...ഇന്ന്  ഞങ്ങളെ തേടി അവർ എത്തി...വലിയ ഗേറ്റും കടന്ന് മൂന്ന് കുഞ്ഞുങ്ങളും ഒപ്പം അമ്മയും...പുറകിൽ തല ഉയർത്തിപ്പിടിച്ചു അതിന്റെ അച്ഛനും.ആദ്യം അവ ആരോ വളർത്തുന്ന താറാവുകൾ ആണെന്നാണ് വിചാരിച്ചത്...പിന്നീട് അവയുടെ വലിപ്പവും ശബ്ദവും കേട്ടപ്പോൾ അല്ലെന്ന് മനസ്സിലായി....അവറ്റകൾ സ്കൂളിന്റെ വരാന്തയിൽ കയറുകയും കുഞ്ഞുങ്ങളെ കയറ്റാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ബഹളം വയ്ക്കുകയും ചെയ്തു...കുഞ്ഞുങ്ങളെ പതുക്കെ എടുത്തു തിണ്ണയിൽ വച്ചുകൊടുത്തു ..ഫോട്ടോകൾ എടുത്തു അവ എന്താണെന്ന് ഗൂഗിൾ ചെയ്തു തിരിച്ചറിയുന്നതിനിടയിൽ അവ എങ്ങോട്ടോ പോയി മറഞ്ഞു...കുറെ നേരം തിരഞ്ഞു നടന്നിട്ടും അവറ്റകളെ കാണാനായില്ല...വന്നത് പോലെ എവിടെയോ പോയി മറഞ്ഞു.ഓർമ്മക്കായി കുറച്ചു ചിത്രങ്ങളും നൽകി.......😍😍

Comments

Popular posts from this blog

നെടുമ്പള്ളി മന

പാലായനങ്ങൾ

പുതിയൊരു പുലരി