നന്ദി....ആലപ്പുഴയുടെ ജില്ലാ ഭരണാധികാരിക്ക്

പ്രകൃതിയുടെ ഭീകരമായ വിളയാട്ടവും മനുഷ്യന്റെ കരുതൽ ഇല്ലായ്മയും സൃഷ്ടിച്ച ഈ വർഷത്തെ മഴക്കാല ദുരിതത്തെ ശാന്തമായും  ശ്രേദ്ധപൂർവവും കൈകാര്യം ചെയ്ത ഒരു കൂട്ടം ചെറുപ്പക്കാർ നമ്മുടെ ഇടയിൽ ഉണ്ട്...നമ്മൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾ പലരും തിരിഞ്ഞു നോക്കാതിരുന്നപ്പോളും സുഖവാസത്തിൽ ആയിരുന്നപ്പോഴും ജനങ്ങളെ ഭീതിപ്പെടുത്തുന്ന രീതിയിൽ ഉള്ള വാർത്തകൾ മീഡിയയും പത്രങ്ങളും പ്രചരിപ്പിച്ചപ്പോഴും തികഞ്ഞ മനോധൈര്യത്തോടെ ജനങ്ങളെ ഒരുമിപ്പിച്ചു നിർത്താനും. ,സേവന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും ..സഹായങ്ങൾ വേണ്ട സമയത്തു ജനങ്ങളിൽ എത്തിക്കാനും അവർ ഒപ്പം ഉണ്ടായിരുന്നു...അതേ അവരാണ് യഥാർത്ഥ ഭരണകർത്താക്കൾ...നമ്മുടെ ജില്ലകളക്ടർസ്....   ഒരു മാസത്തോളം നീണ്ടുനിന്ന ദുരിത പേമാരിയിൽ  മുങ്ങിയ കുട്ടനാട്ടിലെ എല്ലാ സ്ഥലങ്ങളിലും എത്തിച്ചേരുകയും ദുരിതാശ്വാസമായി കിട്ടിയ വിഭവങ്ങൾ കൈകാര്യം ചെയ്യുകയും...വീടും സ്ഥലവും കൃഷിയും നഷ്ടപ്പെട്ട ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത...ഇപ്പോൾ ശുചീകരണത്തിലും..പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാതെ തടയുന്നതിനും ഉള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആലപ്പുഴയുടെ  പ്രിയ ജില്ലാcollecor സുഹസിന് ബിഗ് സല്യൂട്ട്. ...തൃശൂർ...വയനാട്..മലപ്പുറം..ഇടുക്കി... പാലക്കാട് ,കോട്ടയം..എന്നീ ജില്ലകൾ കൈകാര്യം ചെയ്യുന്ന ജില്ലാ കളക്ടർ സ്...asst കളക്ടർസ്... എല്ലാവരും രാവും പകലും കർമ്മനിരതർ തന്നെ....നിങ്ങൾ ഞങ്ങളുടെ മാതൃകപുരുഷന്മാർ....മഴ മാറും വെയിൽ തെളിയും ...ജീവിതത്തിരക്കുകളിൽ  എല്ലാവരും എല്ലാം മറക്കും....ഒരു നന്ദി വാക്കുപോലും ആരിൽ  നിന്നും പ്രതീക്ഷിക്കാതെ നിങ്ങൾ എന്നും പ്രവർത്തിച്ചു കൊണ്ടിരിക്കും..എന്ന് ഞങ്ങൾക്ക് അറിയാം...എങ്കിലും ഈ സ്വതന്ത്ര ദിനത്തിൽ  ഞങ്ങൾ നിങ്ങളെ ഓർക്കുന്നു...ഈ ദുരിതത്തിലും വേദനയിലും ഞങ്ങളോടൊപ്പം നിന്നതിന്...ആത്മധൈര്യം  തന്നതിന്...നിങ്ങളുടെ സമർപ്പണത്തിന്‌ ...നന്ദി...ജയ് ഹിന്ദ്..

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.