ഇളംവെയിലിൽ

മഴയയ്ക്ക് ശേഷം വന്ന ഒരു മുഴുനീള വെയിൽ ദിനമായിരുന്നു ഇന്ന്...കാലത്തു തന്നെ ഓണക്കാലത്തെ ഓർമ്മിപ്പിക്കുന്ന പൊൻവെയിൽ തെളിഞ്ഞു..ഇലകളിൽ ഇന്നലെ പെയ്തമഴയുടെ തുള്ളികൾ പുലർകാല വെട്ടത്തിൽ തിളങ്ങി..അകലെ ഉയർന്നു വരുന്ന അർക്കന്റെ കിരണങ്ങൾ ഭൂമിയിൽ മഴപെയ്തു നിറഞ്ഞു കിടന്ന വയലുകളിൽ പതിഞ്ഞു തുടങ്ങി..ഒരുപാട് നാളായി ഒളിച്ചിരുന്ന കിളികൾ കലപില ശബ്ദത്തിൽ പാറി നടന്നു...ഒറ്റക്കാൽ മാത്രം ഉള്ള എന്റെ കുഞ്ഞു  മൈന അടുക്കള മുറ്റത്തു ഒറ്റക്കാലിൽ തത്തി നടന്നു..ആ പാദം നഷ്ടപ്പെടുമ്പോൾ അവൾ അനുവദിച്ച വേദനയോളം വരില്ലല്ലോ അല്ലെ പ്രിയ ചങ്ങാതിയുടെ നഷ്ടത്തിന്റെ വേദന...അവൾ എങ്ങനെയാവും ആ വേദന സഹിച്ചു കാണുക.മുറിവ് ഉണങ്ങുന്നത് വരെ കഴിഞ്ഞിരിക്കുക??,🤔🤔🤔

കാവിലെ നാഗങ്ങൾ ദിനം തോറുമുള്ള പ്രകൃതികോരിച്ചൊരിഞ്ഞ അമൃതജലത്തിൽ മുങ്ങി സന്തുഷ്ടരായിരിക്കുന്നു...ജനിച്ചു വളർന്ന മണ്ണിൽ തന്നെ മരണവും തരണേ...ഇനി ഒരു പാലായനം വയ്യല്ലോ ഭഗവാനെ...എന്നായിരുന്നു ഇന്നത്തെ പ്രാർത്ഥന. പണ്ടെങ്ങോ മുതു മുത്തശ്ശൻ നിധിപോലെ കരുതി കൈയ്യിൽ കൊണ്ടുവന്ന നാഗകന്യക  ശാന്തയായി എന്നെ നോക്കി പുഞ്ചിരി പൊഴിച്ചു.. രാവിലെ സരസ്വതി ആയി എന്റെ കുഞ്ഞുങ്ങൾക്ക് വിദ്യയും വൈകിട്ട് ലക്ഷ്മിയായി ഐശ്യര്യവും കുടുംബത്തിന് നൽകി നൂറ്റാണ്ടുകൾ ആയി ഞങ്ങളെ കാത്തുരക്ഷിക്കുന്ന ഭഗവതി കാവിലെ കൊളുത്തിവെച്ച വിളക്കിനു മുന്നിൽ തിളങ്ങി നിന്നു.
മുറ്റത്തു ഓണത്തെ വരവേൽക്കാൻ മുക്കുറ്റിക്കൂട്ടങ്ങള് ഒരുങ്ങിത്തുടങ്ങി...അവയിൽ മഞ്ഞനിറത്തിൽ കോളമ്പികൾ പോലുള്ള പൂക്കൾ വിരിഞ്ഞു നിന്നു..പച്ച നിറമുള്ള കുട്ടൂർ.. കുട്ടൂർ എന്ന ശബ്ദിക്കുന്ന പച്ചക്കുട്ടുറുവൻ ശബ്ദമുണ്ടാക്കി ചുറ്റിനും പറന്നുനടന്നു..പെയ്തു തീർന്ന ദുരിത കർക്കിടകത്തിന് ശേഷം ഐശ്വര്യവും സ്‌മൃദ്ധിയുമായി ഓണം വരവായി....മഴവെള്ളം നിറഞ്ഞു മുട്ടൊപ്പം നിറയെ വെള്ളത്തിൽ ജീവിക്കുന്ന കുട്ടനാട്ടുകർക്ക് ഈ ഓണത്തിന് എങ്കിലും സ്വന്തം മുറ്റത്തു പൂക്കളം ഇടാനായെങ്കിൽ...ചിതറുന്ന ചിന്തകളുമായി ഒരു അങ്ങിനെ ഒരു ദിവസവും തീർന്നു പോയി.

Comments

Popular posts from this blog

നെടുമ്പള്ളി മന

പാലായനങ്ങൾ

പുതിയൊരു പുലരി