ക്യാമ്പിൽ നിന്ന് വീട്ടിലേക്ക്
അങ്ങിനെ അവർ തിരിച്ചെത്തി..എന്റെ അച്ഛനും അമ്മയും..ക്യാമ്പിൽ നിന്ന് വീട്ടിലേക്ക്...
ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചവർ ആണ് .. ആറു മക്കൾ ഉണ്ടെങ്കിലും ഈ വയസ്സുകാലത്ത് റിലീഫ് ക്യാമ്പിൽ പോകേണ്ടി വന്നല്ലോ എന്ന് സങ്കടപ്പെടുന്നവരോട് ഒരു മറുപടി... കേരളം മുഴുവൻ ദുരിതത്തിൽ അലഞ്ഞ ഈ ദിനങ്ങളിൽ അവർ സുരക്ഷിതർ ആയിരുന്നു ... സമാധാനമായി ഉറങ്ങി...അവർ വിശന്നിരുന്നില്ല.. ഒറ്റക്കായി പോയില്ല.
മക്കൾക്ക് ആർക്കും എത്തിപ്പെടാൻ ആകാതെ വന്നപ്പോൾ അവരെ കാത്തു..സംരക്ഷിച്ചു
ഭക്ഷണം നൽകി.. ഇത്ര വലിയ ഒരു പ്രശ്നത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി...വീടും പരിസരവും വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ നൽകി അവരെ സ്നേഹപൂർവം യാത്രയാക്കിയ മാള st Antonys സ്കൂളിലെ ക്യാമ്പ് അംഗങ്ങൾക്ക് ഞങ്ങളുടെ നമസ്കാരം.🙏🙏🙏🙏..അവരെ ഈ ദുരിതത്തിൽ ഒറ്റപ്പെട്ടു പോകാതെ കൂടെ നിർത്തിയതിന്.
വീടിന് പുറകിൽ വെറും മൂന്ന് വീടിന് അപ്പുറം ഉള്ള മാളച്ചാൽ Aug15 ന് വൈകുന്നേരം യാതൊരു മുന്നറിയിപ്പ് പോലും ഇല്ലാതെ കരകവിഞ്ഞു ഒഴുകി വന്ന് ആ വീടുകളിലെ വാഹനങ്ങൾ...മൃഗങ്ങൾ ..പശു..ആട്..പട്ടി ..കോഴി...താറാവ്...എന്നിവയെ അഴിച്ചു വിടാൻ പോലും സാധിക്കാത്ത വിധത്തിൽ കൊണ്ടുപോയപ്പോൾ അവിടെ ഉള്ള ആളുകൾ മുഴുവനും ഒഴിഞ്ഞു പോയത് അറിയാതെ വീടിനുള്ളിൽ കഴിഞ്ഞ. അവർ പിറ്റേന്ന് രാവിലെ വീടിന് മുന്നിൽ മുട്ടൊപ്പം നിറഞ്ഞ വെള്ളം കണ്ടാണ് ഉണർന്നത്....എന്താണ് സംഭവിക്കുന്നത് എന്നുപോലും അവർക്ക് മനസ്സിലായില്ല..രണ്ടു ദിവസം ആയി ഇലക്ടറിസിറ്റി ഇല്ലാത്തത് കൊണ്ട് ചുറ്റിനും നടക്കുന്ന വിഷയങ്ങളിൽ അവർ അഞ്ജർ തന്നെ ആയിരുന്നു... രാവിലെ വെള്ളം കയറുന്നു എന്ന് വിളിച്ചു പറഞ്ഞപ്പോൾ എന്താ ചെയ്യേണ്ടത് എന്നു തന്നെ മനസ്സിലായില്ല..പരിചയമുള്ള എല്ലാ നമ്പറും ഓഫ് ആയിരുന്നു. അടുത്തുള്ക്യാമ്പിലേക്ക് മാറ്റുക ഒന്നൊരു ഓപ്ഷൻ മാത്രമേ മുന്നിൽ ഉണ്ടായിരുന്നുള്ളു... അത് ശരിയായിരുന്നു എന്ന് പിന്നീട് എനിക്ക് മനസ്സിലായി.
വിവരം അറിഞ്ഞു സ്നേഹപൂർവം അന്വേഷിച്ച എന്റെ എല്ലാം സുഹൃത്ത്ക്കൾക്കും എന്റെ നന്ദി. ഈ ഒരു ദുരിതപർവം കടക്കുവാൻ നിങ്ങൾ എനിക്ക് ആത്മവിശ്വാസം നൽകി. ഇന്ന് വിവരങ്ങൾ അറിയാൻ വിളിച്ച ഞങ്ങളോട്...അമ്മ നീ എപ്പോഴാണ് വരുന്നത് എന്ന് ചോദിച്ചു...എന്നാൽ ഈ പ്രശ്നങ്ങൾ ഒന്നും തീരാതെ നീ ഇങ്ങോട്ടൊന്നും വരരുത് എന്ന് അച്ഛൻ...അതേ ...ഇതാണ് സ്നേഹം...ഇതാണ് കരുതൽ...അതിന് പകരം നൽകാൻ എന്റെ കൈയ്യിൽ ഒന്നും തന്നെ ഇല്ല.ക്യാമ്പിലേക്ക് മാറാൻ പറഞ്ഞപ്പോൾ മിണ്ടാതെ എതിർത്തു ഒന്നും പറയാതെ മാറുകയുംചെയ്ത്..അവിടെ കിട്ടിയ ഭക്ഷണത്തിൽ ... അവിടെ ഉള്ള അസൗകര്യ ങ്ങളിൽ പരാതിപ്പെടുകയോ..ആരും കൂടെ ഇല്ലല്ലോ എന്ന് പരിഭവിക്കുകയോ ചെയ്തില്ല.അങ്ങിനെ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ മക്കൾ എല്ലാവരും ഉരുകി തീർന്നേനെ.. ഒരു പരാതിയും പരിഭവവും ഇല്ലാതെ ഈ ദുരിതദിനങ്ങൾ സ്വയം നീന്തിക്കടന്നു.അഭിമാനിക്കുന്നു ഇതുപോലെ ഉള്ള മാതാപിതാക്കളുടെ മക്കളായി പിറന്നതിൽ...😍🙏🙏🙏
Comments
Post a Comment