മരണം

മരണത്തിന് അസ്ഥികളിൽ അരിച്ചിറങ്ങുന്ന ചോണനുറുമ്പുകളുടെ തണുപ്പാണ്... കരിന്തിരി കത്തുന്ന കരിഞ്ഞ തേങ്ങയുടെ മണമാണ്....എരിഞ്ഞടങ്ങുന്ന സമ്പറാണിതിരികളുടെ ഗന്ധമാണ്...ഇടയ്‌ക്കിടെ ഉയരുന്ന തേങ്ങലുകളുടെ വിതുമ്പലുകളുടെ ശബ്ദമാണ്.....ഉണർവിലും ഉറക്കത്തിലും ഉള്ളിൽ എരിയുന്ന തീയുടെ വേവാണ്.... ഒരിക്കലും ഉണങ്ങാത്ത വേർപാടിന്റെ വേദനയാണ്....രാത്രിയുടെ ഒന്നും കാണാനാകാത്ത കട്ടപിടിച്ച കൂരിരുട്ടാണ്...ഉള്ളിൽ ഭയം നിറയ്ക്കുന്ന അനന്തമായ രൂപമാണ്.....ഒറ്റയ്ക്കാക്കി പടിയിറങ്ങുന്ന ചങ്ങാതിയുടെ ഒറ്റപ്പെടലാണ്....ഒരിക്കലും കണ്ടുമുട്ടാത്ത സൗഹൃദത്തിന്റെ അനന്ത രൂപമാണ്... ഓരോ കാത്തിരിപ്പിന്റെയും അന്ത്യമാണ്.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ