അതിജീവനം

മഴ മാറി വെയിൽ തെളിഞ്ഞു തുടങ്ങി.. ദുരിതബാധിത പ്രദേശങ്ങളിലെ ആളുകൾ ഒട്ടുമുക്കാലും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മാറിക്കഴിഞ്ഞു.. മിക്കയിടത്തും ഭക്ഷണസാധനങ്ങൾ എത്തിയിട്ടുണ്ട്... ചില അവശ്യസാധങ്ങളുടെ കുറവുകൾ ഉണ്ട്...എന്തു തന്നെ ആയാലും പരിമിതമായ സാഹചര്യത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ആശ്വാസം കൊള്ളുന്നുണ്ട്...അവർക്ക് പരാതികൾ ഇല്ല.. പരിഭവങ്ങൾ ഇല്ല... ഇന്നലെ ചെന്ന ഓരോ ക്യാമ്പുകളിലും അവർ ആവശ്യത്തിന് ഉള്ള സാധനങ്ങൾ മാത്രമേ അവർ സ്വീകരിച്ചുള്ളൂ..ബാക്കി മറ്റുകാമ്പുകളിലെ അവശ്യക്കാരിൽ എത്തിക്കാൻ ആണ് പറഞ്ഞത്... ഓരോ ക്യാമ്പിലും സാധനങ്ങൾ ആയി ചെല്ലുമ്പോൾ ഈശ്വരനെ നേരിൽ കാണുന്നത് പോലെയാണ് അവർ നമ്മെ സ്വീകരിക്കുന്നത്...സാധനങ്ങൾ.. ഭക്ഷണം എന്നിവയെക്കാൾ ഉപരി അവർ നമ്മളുടെ സ്നേഹവും പരിഗണനയും ആണ് അവശ്യപ്പെടുന്നതായി തോന്നിയത്. നമ്മുടെ കാരുണ്യവും സ്നേഹവും കരുതലും അവർ കാംഷിക്കുന്നു....നന്ദി പറഞ്ഞ ഒരാളോട് എന്തിന് നന്ദി ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞതിന്...ഫേസ്ബുക്കിൽ മാത്രമേ ഒരുപാട് പ്രവർത്തനങ്ങൾ കണ്ടുള്ളൂ..നേരിൽ ആദ്യമായാണ് കണ്ടത്...സത്യത്തിൽ കണ്ണുനിറഞ്ഞു...ഇപ്പോഴും യാതൊരു സന്നദ്ധപ്രവർത്തകരും എത്തിചേരാത്ത ഒരുപാട് ക്യാമ്പ്കൾ ഇനിയും ഉണ്ട്..അവർക്കുള്ള ഫുഡ് chain പൊട്ടാതെ സൂക്ഷിക്കുക... ഒപ്പം നമ്മൾ ഈ ദുരിതത്തിൽ നിന്ന് രക്ഷപ്പെട്ട ഭാഗ്യവാന്മാർ എല്ലാം നഷ്ടപ്പെട്ട അവർക്ക് മാനസികമായ പിന്തുണയും നൽകുകണം .പ്രകൃതി ശാന്തമായി നമ്മുടെ കുടുംബങ്ങൾ എല്ലാം സുരക്ഷിതരായി.. ഇനി നമ്മൾ പുറത്തിറങ്ങുകയാണ്  വേണ്ടത്...ആവശ്യസാധനങ്ങൾ എല്ലാം available  ആണ്..അവ അവശ്യമുള്ളിടത്തു എത്തിക്കുകയാണ് പ്രധാനം.

രണ്ടു ദിവസം മുൻപ് സ്കൂൾ വാനുമായി പോയ ഞങ്ങളുടെ ഡ്രൈവർ  uncle ഇന്നലെ രാത്രിയാണ് തിരിച്ചെത്തിയത്...ഇന്ന് വെളുപ്പിന് 5 മണിക്ക് അദ്ദേഹം വാനുമായി ജില്ല അധികാരികളുമായി  ബന്ധപ്പെട്ട പ്രവർത്തനത്തിന്  പോയി...രണ്ടുദിവസം രാത്രിയും പകലും അദ്ദേഹം ക്യാമ്പിലേക്ക് ആളുകളെ എത്തിക്കുകയായിരുന്നു...ചെറിയ രീതിയിൽ എങ്കിലും രക്ഷാപ്രവർത്തനത്തിൽ  പങ്കുകൊള്ളാൻ ഞങ്ങളുടെ വിദ്യാലയത്തിന് ആയതിൽ അഭിമാനമുണ്ട്.. ഇന്നുംക്യാമ്പിലേക്ക് ഉള്ള അവശ്യസാധനങ്ങൾ  എത്തിക്കാൻ എന്റെ ഹുസ്ബൻഡും മോനും പോയിട്ടുണ്ട്. അണ്ണാറക്കണ്ണനും തന്നാൽ ആയത് എന്നത് പോലെ നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാൽ ഈ ദുരിതകാലം തരണം ചെയ്യാൻ പെട്ടന്നാവും..

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.