പ്രിയ മലയാളികളെ....
വെള്ളം ഇറങ്ങിത്തുടങ്ങിയതെ ഉള്ളൂ...ആളുകൾ ഇപ്പോഴും ക്യാമ്പുകളിൽ തന്നെയാണ്.. അവസാനം കേട്ട കണക്കുകൾ പ്രകാരം രണ്ടുലക്ഷം ആളുകൾ ക്യാമ്പിൽ ഉണ്ട്.അതിലും ഏറെ ആളുകൾ ബന്ധുവീടുകളിലും....പലർക്കും ഒരു ജീവിതകാലം മുഴുവൻ സമ്പാദിച്ച എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.ഉടുതുണി മാത്രം കയ്യിൽ എടുത്തു ജീവൻ രക്ഷപ്പെടുത്തിയവർ ഏറെയാണ്. അവരുടെ സംരക്ഷണം പുനരധിവാസം എന്നീ വലിയ ചുമതലകൾ നമ്മിലുണ്ട്...പരസ്പരം വഴക്കു പറയുകയോ ചെളിവാരി എറിയുകയോ ചെയ്യേണ്ട സമയം അല്ല ഇത്... രാജ്യം മാത്രമല്ല ലോകം മുഴുവൻ ഉറ്റു നോക്കിയ ദുരന്തമാണിത്...ആരുടെയെല്ലാം അശ്രദ്ധയും പിടിപ്പുകേടുമാണ് ഈ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നും ജാതി മത രാഷ്ട്രീയം നോക്കാതെ ആരെല്ലാം പ്രവർത്തിച്ചു എന്നും നമ്മൾ ഓരോരുത്തരും അനുഭവിച്ചും കണ്ടും അറിഞ്ഞിരിക്കുന്നു.
ഇന്ത്യ ഒരു ജനാധിപത്യരാജ്യം ആണ്...ഓരോ പൗരനും സ്വന്തം രാജ്യത്തെ ഭരണാധികാരികളെ തിരഞ്ഞടുക്കാൻ ഉള്ള അവകാശം ഉണ്ട്....ആ അവകാശം കൃത്യമായി നമ്മൾ ഓരോരുത്തരും വിനിയോഗിക്കുക....ഇനിയും ഇലക്ഷൻ വരും ..വെളുക്കെ ചിരിച്ചുകൊണ്ട് അവർ എത്തും ..ഈ ദുരിത കാലത്തു സഹായിക്കാൻ എത്താത്തവർ...അവർക്ക് ഉള്ള മറുപടി നമുക്ക് നൽകാം വോട്ടായി...അതുവരെ പ്രവർത്തിക്കുക ഒരു മനസ്സായി...ഒരു ജീവനായി.
Comments
Post a Comment