മരണത്തിന്റെ മുഖം
കണ്ടു ഞാൻ അവന്റെ ദീപ്തമായ മുഖം...ഇന്നെന്റെ കനവിനും ഉണർവിനും ഇടയിൽ... ഹിമകണങ്ങൾ പോലെ തണുത്ത നേർത്ത ചുണ്ടുകൾ കൊണ്ട് അവനെന്റെ പാദത്തിൽ ചുംബിച്ചുണർത്തി.... .. എന്നെങ്കിലും അവൻ വരും എന്നറിയാമായിരുന്നിട്ടും ഒരു നിമിഷം ഞാൻ ഭയന്നു.അവന്റെ പ്രണയാർദ്രമായ കണ്ണുകൾ എന്നെ തളർത്തി...ഒഴുകി ഞാൻ അവനൊപ്പം അനന്തമായ ആ സമുദ്രത്തിൽ ചേരാൻ... നിശ്ശബ്ദയായ്......
Comments
Post a Comment